- 
	
	
		
		
		
		
			
 എനിക്ക് രഞ്ജിത്തിനെ വിശ്വാസമാണ്.:റിമ കല്
		
		
				
				
		
			
				
					
തൊട്ടാല്‍* പൊള്ളുന്ന  പ്രമേയത്തിലൂടെ വായനക്കാരെ ഞെട്ടിച്ച ചെറുകഥയാണ് ‘ലീല’. ആര്* ഉണ്ണി  മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഈ കഥയില്‍* നിന്ന് ഒരു സിനിമ  രൂപപ്പെടുത്താന്‍* ധൈര്യമുള്ള ഒരേയൊരു സംവിധായകനേ ഇന്ന് മലയാളത്തിലുള്ളൂ -  രഞ്ജിത്. അദ്ദേഹം ഈ കഥ വായിച്ചയുടന്‍* ഇതിലെ സിനിമാ സാധ്യത തിരിച്ചറിയുകയും  ചെയ്തു.
സ്വന്തം  അച്ഛനാല്‍* പീഡിപ്പിക്കപ്പെടുന്ന ലീല എന്ന പെണ്*കുട്ടിയുടെ ജീവിതവും അവളെ  കണ്ടെത്തുന്ന കുട്ടിയപ്പന്* എന്ന മനുഷ്യന്*റെ ജീവിതയാത്രയുമാണ് കഥ.  ക്ലൈമാക്സൊക്കെ അല്‍*പ്പം വിപ്ലവകരമാണ്. നായകനും നായികയും ആ രംഗങ്ങളില്‍*  നഗ്നരാവണം. വളരെ സൌന്ദര്യപരമായി ആ രംഗങ്ങള്‍* ചിത്രീകരിക്കാന്‍* കഴിയുമെന്ന  വിശ്വാസമുള്ളതിനാല്‍* രഞ്ജിത് പ്രൊജക്ടുമായി മുന്നോട്ടുപോയി.
മോഹന്‍*ലാല്‍*,  ശങ്കര്‍* രാമകൃഷ്ണന്* എന്നിവരിലൂടെ കടന്ന് നായക കഥാപാത്രം മെഗാസ്റ്റാര്‍*  മമ്മൂട്ടിയിലെത്തി. അതുപോലെ തന്നെയായിരുന്നു നായികയുടെ കാര്യവും. ആന്‍*  അഗസ്റ്റിന്*, കാര്‍*ത്തിക നായര്‍* എന്നിവരെ പരിഗണിച്ചു. ഒടുവില്‍*  ലീലയാകാനുള്ള ഭാഗ്യം റിമ കല്ലിങ്കലിലേക്കെത്തുകയാണ്.
ലൈംഗികത  ഇഴചേര്*ന്നുകിടക്കുന്ന ഈ കഥയില്‍* അഭിനയിക്കുന്നതിനേക്കുറിച്ച് റിമ  കല്ലിങ്കല്‍* നിലപാട് വ്യക്തമാക്കുന്നു. “ലൈംഗികത എന്ന എലമെന്*റിനേക്കാള്‍*  ഞാന്‍* ശ്രദ്ധിച്ചതും എന്നെ ഈ കഥയില്‍* ആകര്*ഷിച്ചതും കുട്ടിയപ്പന്* എന്ന  കഥാപാത്രമാണ്. മാത്രമല്ല, എനിക്ക് രഞ്ജിത്തിനെ വിശ്വാസമാണ്.  പ്രേക്ഷകര്‍*ക്ക് ദഹിക്കാത്തതായ ഒന്നും അദ്ദേഹം ചെയ്യില്ല എന്ന കാര്യത്തില്‍*  ഉറപ്പുണ്ട്” -അഭിമുഖത്തില്‍* റിമ  പറയുന്നു.
ഇന്നത്തെ  സാഹചര്യത്തില്‍* ഏറെ പ്രസക്തമായ വിഷയമാണ് ‘ലീല’ പറയുന്നതെന്നും അതും തന്നെ ഈ  സിനിമയിലേക്ക് അടുപ്പിച്ച ഘടകമാണെന്നും റിമ പറയുന്നു.
More stills
Keywords:Rima Kallingal,Ranjith,Leela,mohanlal,Mammootty,sankar ramakrishnan,Ann Agustine,Karthika Nair,Malayalam film news
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks