-
റിമി ടോമി സിനിമയിലേക്ക്

യുവഗായികമാരിൽ ശ്രദ്ധേയയായ റിമി ടോമി സിനിമയിൽ അരങ്ങേറുന്നു. അ*ഞ്ചു സംവിധായകർ ചേർന്നൊരുക്കുന്ന അ*ഞ്ചു സുന്ദരികൾ എന്ന സിനിമയിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റിമിയുടെ അരങ്ങേറ്റം. ടിനി ടോമിന്റെ ഭാര്യാ വേഷത്തിലാണ് റിമി എത്തുന്നത്.
ജീവിതത്തിൽ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന റിമിയുടെ വ്യത്യസ്ത ഭാവമാകും സിനിമയിൽ കാണുക. വളരെ ഗൗരവമേറിയതും മിതമായി സംസാരിക്കുന്നതുമായ ഒരു വേഷമാണ് റിമിയുടേത്. അതിനാൽ തന്നെ ഈ വേഷം തനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നെന്ന് റിമി ടോമി പറഞ്ഞു.
ഐ.വി ശശി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ബല്*റാം VS താരാദാസ് എന്ന സിനിമയില്* ഒരു പാട്ട് സീനില്* റിമി അഭിനയിച്ചിട്ടുണ്ട്. അതേസമയം സംഗീതം വിട്ട് സിനിമയിൽ കേന്ദ്രീകരിക്കാൻ ആലോചിക്കുന്നില്ലെന്നും റിമി വെളിപ്പെടുത്തി.
അമൽ നീരദ്, അൻവർ റഷീദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ് ചിത്രമൊരുക്കുന്ന മറ്റ് സംവിധായകർ.
Rimi Tomi
Keywords: rimi tomi new film, rimi tomi in film, rimi tomi acting
Last edited by minisoji; 03-18-2013 at 04:33 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks