തൃഷ അഭിനയ ജീവിതത്തോട് ഗുഡ് ബൈ പറയുന്നു..!!പതിനാല് വർഷത്തെ സിനിമാ ജീവിതത്തിന് ബ്രേക്ക് അപ് പറഞ്ഞ് കുടുംബ ജീവിതത്തിലേയക്ക് കാലെടുത്തു വയ്ക്കാൻ ഒരുങ്ങുകയാണത്രേ താരം.

ഈ രംഗത്ത് എത്തിയിട്ട് കുറച്ചു കാലം ആയെങ്കിലും തെന്നിന്ത്യയിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് ഈ സുന്ദരി. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് താരം ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

വിശാലിന്രെ നായികയായി സമർ,​ ജയം രവി നയകനായ ഭൂലോകം,​ ജീവയുടെ നായികയായി എൻട്രെൻട്രും പുന്നഗൈ എന്നിവയാണ് തൃഷയുടെ പുത്തൻ ചിത്രങ്ങൾ. ഇവയുടെ ഷൂട്ടിംഗ് അവസാനിച്ചാൽ സുന്ദരി വിവാഹാലോചനകളിലേയ്ക്ക് കടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. വരൻ സിനിമയിൽ നിന്നുള്ള ആളല്ല. തൃഷയുടെ കുടുംബ സുഹൃത്തിന്രെ മകനാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ വിവാഹത്തെ കുറിച്ച് ഉണ്ടായ വാർത്തകൾ ശരിയല്ലെന്നാണ് താരം പറയുന്നത്.


Trisha

Keywords: trisha quit acting, trisha gallery, trisha images, trisha photos