നായികാ വേഷങ്ങൾ മാത്രമെ ചെയ്യൂ എന്ന് വാശി പിടിക്കുന്ന നടിമാർക്ക് അപവാദമാവുകയാണ് പ്രശസ്ത തെന്നിന്ത്യൻ നടി ലക്ഷ്മി റായ്. നടിയായാൽ ഏതു തരത്തിലുള്ള വേഷങ്ങളും ചെയ്യാൻ തയ്യാറായിരിക്കണമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. നായികാ വേഷം മാത്രമെ ചെയ്യുകയുള്ളൂവെന്ന നടിമാരുടെ നിർബന്ധം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ലക്ഷ്മി പറയുന്നു.

ഏതു തരത്തിലുള്ള വേഷവും ചെയ്യാൻ ഒരു നടി തയ്യാറായിരിക്കണം. അത നടിയുടെ കടമയാണ്. ചിത്രം വിജയിക്കുന്നോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ പല തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നതാണ് ഒരു നടിയെ സംബന്ധിച്ചു തൃപ്തി നൽകുന്ന കാര്യം. അതല്ലാതെ നായികയായി കുറെക്കാലം അഭിനയിച്ചതു കൊണ്ട് മാത്രമായില്ല- ലക്ഷ്മി നിലപാട് വ്യക്തമാക്കുന്നു.

മൂന്നോ നാലോ ചിത്രങ്ങൾ ഹിറ്റായി എന്നുകരുതി പിന്നീട് അങ്ങനെയാവണം എന്നില്ല. അങ്ങനെ കരുതിയാൽ കേവലം അഞ്ചു വർഷം മാത്രമെ നമുക്ക് ഈ ഫീൽഡിൽ തുടരാനാകൂവെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. ചിത്രങ്ങൾ വിജയിക്കുന്നത് സന്തോഷം തരുന്ന കാര്യം തന്നെയാണ്. എന്നാൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നല്ല സിനിമകളുടെ ഭാഗമാകുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്- ലക്ഷ്മി പറഞ്ഞു നിർത്തി.

Lakshmi Rai

Keywords:
Lakshmi Rai gallery, Lakshmi Rai images , Lakshmi Rai photos, Lakshmi Rai new role