അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സര്*വ്വേശ്വര ,കര്*ത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങള്* അതിരില്ലാത്ത മഹിമ പ്രതാപ ത്തോടുകൂടി യിരിക്കുന്ന ഞങ്ങള്* അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്* ജപം ചെയ്യുവാന്* യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്*റെ അതിരില്ലാത്ത ദയയില്* സരനപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
മണി ജപം ചെയ്യുവാന്* ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാന്* കര്*ത്താവേ നീ സഹായിക്കണമേ .





വിശ്വാസപ്രമാണം ..............

1 സ്വര്*ഗ്ഗ
പിതാവായ ദൈവത്തിന്*റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളില്* ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്*റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്* ദൈവസരണമെന്ന പുണ്യത്തില്* വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്*റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളില്* ദൈവ സ്നേഹമെന്ന പുണ്യം വര്*ദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി


സന്തോഷ രഹസ്യങ്ങള്* (തിങ്കള്* ,ശനി )


1 .ദൈവപുത്രനായ ഈശോമിശിഹായെ ഗര്*ഭംധരിച്ചു പ്രസവിക്കുമെന്ന മംഗള വാര്*ത്ത ഗബ്രിയേല്* മാലാഖ പരി.കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേല്* നമുക്ക് ധ്യാനിക്കാം /.........
മാതാവേ ,അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങി യതുപോലെ , ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു നിറവേറ്റുവാന്* സഹായിക്കണമേ .
1 സ്വര്*ഗ്ഗ . 10 നന്മ .1 ത്രി .
ഓ ഈശോയെ, ഞങ്ങളുടെ പാപങ്ങള്* പൊറുക്കണമേ .നരകാഗ്നിയില്*നിന്ന് ഞങ്ങളെ രക്ഷിക്കണമേ . എല്ലാ ആത്മവുകളെയും വിശിഷ്യാ അങ്ങേ കരുണ കൂടുതല്* ആവശ്യമുള്ള ആത്മാക്കളേയും സ്വര്*ഗത്തിലേക്ക് ആനയിക്കണമേ.




2 .ഏലീശ്വാമ്മ ഗര്*ഭണിയായ വാര്*ത്ത കേട്ടപ്പോള്* , പരിശുദ്ധ കന്യകാമറിയം അവരെ സന്ദര്*ശിച്ച് അവര്*ക്ക് മൂന്നുമാസം ശുശ്രുഷ ചെയ്തു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /..............
മാതാവേ ,മറ്റുള്ളവരെ സഹായിക്കുവാന്* ലഭിക്കുന്ന അവസരങ്ങള്* ഉപയോഗിക്കുവാന്* ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വര്*ഗ്ഗ . 10 നന്മ .1 ത്രി .
ഓ ഈശോയെ ..........


3 .പരിശുദ്ധ കന്യകാ മറിയം ,തന്*റെ ദിവ്യകുമാരനെ ബെത് ലഹം നഗരിയില്* ,കാലികളുടെ സന്കെതതമായിരുന്ന ഒരു ഗുഹയില്* പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്*ത്തൊട്ടിയില്* കിടത്തി എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /.....
മാതാവേ സാബത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങള്*ക്കനുഭവ പ്പെടുബോള്* അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളില്*നിന്നു സ്വീകരിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1 സ്വര്*ഗ്ഗ . 10 നന്മ .1 ത്രി .

4 . പരിശുദ്ധ ദൈവമാതാവ് നാല്പതാം ദിവസം ഉണ്ണിശോയെ ദേവാലയത്തില്* സേമയോന്*റെ കരങ്ങളില്* ദൈവത്തിന് സമര്*പ്പിച്ചു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /............
മാതാവേ ,ഞങ്ങള്*ക്കുള തെല്ലാം ദൈവത്തിന്നു ലഭിച്ച സൗജന്യ ദാനങ്ങളണെന്ന് മനസ്സിലാക്കി ,അവയെല്ലാം ദൈവത്തിന് സമര്*പ്പിച്ചു ജീവിക്കുവാന്* ഞങ്ങളെ സഹായിക്കണമേ
1 സ്വര്*ഗ്ഗ . 10 നന്മ .1 ത്രി .


5 .പരിശുദ്ധ ദൈവമാതാവ് തന്*റെ ദിവ്യകുമാരനു പത്രണ്ട് വയസ്സു പ്രായമായിരുന്നപ്പോള്* ,അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തില്* കണ്ടെത്തി എന്നതിന്മേല്* നമുക്ക് ധ്യാനിക്ക്യാം /...........
മാതാവേ ,ഈശോയില്*നിന്നു ഞങ്ങളെ അകറ്റുന്ന എല്ലാം വര്*ജ്ജിക്കുന്നത്തിനും ഈശോയിലെയ്ക്കടുക്കുവാന്* സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വര്*ഗ്ഗ . 10 നന്മ .1 ത്രി


ദു :ഖ രഹസ്യങ്ങള്* (ചൊവ്വ ,വെള്ളി )


1.നമ്മുടെ കര്*ത്താവീശോമിശിഹാ പൂങ്കാവനത്തില്* രക്തംവിയര്*ത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം /.................. വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങള്* ഓര്*ത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10 നന്മ .1 ത്രീ


2. നമ്മുടെ കര്*ത്താവീശോമിശിഹാ പീലാത്തോസിന്*റെ അരമനയില്*വച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /............ മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിര്*മ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തില്* കടന്നുപറ്റാതിരിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ


3. നമ്മുടെ കര്*ത്താവീശോമിശിഹായെ പടയാളികള്* മുള്*മുടി ധരിപ്പിച്ചു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓര്*മ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നല്കാതിരിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ


4. നമ്മുടെ കര്*ത്താവീശോമിശിഹാ കുരിശു വഹിച്ച്* ഗാഗുല്*ത്താമലയിലേക്ക് പോയി എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /............ മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങള്*ക്കനുഭവപ്പെടുമ്പോള്* , ക്ഷമയോടെ അവ വഹിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1 ത്രീ


5.നമ്മുടെ കര്*ത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേല്* തറയ്ക്കപ്പെട്ടു എന്നതിന്മേല്* നമുക്കു ധ്യാനിക്കാം /................. മാതാവേ , ഞാന്*
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1 ത്രീ