-
നല്ലവരാകാൻ 10 കല്പനകൾ
1 ലഭിക്കാനുള്ള ശമ്പളം, കടം നല്കിയ പണം,പ്രതിനന്ദി, നല്ലതുചെയ്യുമ്പോൾ ലഭിക്കാറുള്ള പ്രശംസ തുടങ്ങിയവയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതിരിക്കുക. മുൻപിലുള്ളവയെ ലക്ഷ്യമാക്കിയാവണം നമ്മുടെ യാത്ര. ആവശ്യമില്ലാത്ത പഴയകാര്യങ്ങൾ മറക്കാൻ സാധിക്കണം. സ്വാർത്ഥതയുള്ളവർക്ക് അംഗീകാരം ലഭിച്ചാൽ അവർ അഹങ്കാരികളാകും. നിസ്വാർത്ഥമനോഭാവം എളിമ വളർത്തും. ദൈവം നമുക്ക് പലപ്പോഴും കിട്ടാനുള്ളിടത്തുനിന്നല്ല ഒന്നും തരിക എന്ന ബോധ്യം വളർത്തുക.
''നിന്റെ വയലിൽ വിളവുകൊയ്യുമ്പോൾ ഒരു കറ്റ അവിടെ മറന്നിട്ടുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ ദൈവമായ കർത്താവ് നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ'' (നിയ. 24:19).
2 മറ്റുള്ളവർക്ക് നല്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കാൻ ബദ്ധശ്രദ്ധരായിരിക്കുക. ചിലപ്പോൾ ഉറപ്പുനല്കിയതിനുശേഷം നമുക്കവ നിറവേറ്റാൻ പറ്റാതെ വന്നേക്കാം. എന്തുവിലകൊടുത്തും അവ നിറവേറ്റാൻ ശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കിൽ ക്ഷമ പറയുവാൻ തയാറാകുക. മറ്റുള്ളവർക്ക് നാം നല്കുന്ന വാഗ്ദാനം പോലെതന്നെ പ്രധാനപ്പെട്ടതാണ് നമ്മോടുതന്നെ നാം നടത്തുന്ന വാഗ്ദാനങ്ങൾ. എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുക. അതിനായി കഠിനാദ്ധ്വാനം ചെയ്യുക. ഇത് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. തന്നോടുതന്നെ വിശ്വസ്തനായിരിക്കാൻ സാധിക്കാത്തവന് മറ്റുള്ളവരോട് വിശ്വസ്തത കാട്ടുക പ്രയാസമാണ്. ''കാര്യസ്ഥന്മാർക്കു വിശ്വസ്തത കൂടിയേ തീരൂ'' (1 കോറി. 4:2).
3 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും കിട്ടുന്ന അവസരം പാഴാക്കരുത്. നമുക്കിഷ്ടമില്ലാത്തവരെ അഭിനന്ദിക്കുകയും അവരുടെ നല്ലവശം കാണുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്നതുവഴി ബന്ധങ്ങൾ ബലപ്പെടുത്താനാകും. ആരാണ് ചെയ്തതെന്ന് നോക്കാതെ നന്മയെ എടുത്തുകാട്ടാൻ സാധിക്കണം. അതു നമ്മുടെ നന്മ വർദ്ധിപ്പിക്കും. അത്യാവശ്യമാണെങ്കിൽ മാത്രം തിരുത്തലുകൾ നല്കാൻ ഉദ്യമിക്കുക. നമ്മുടെ മാനസികസമ്മർദം ഒഴിവാക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ തിരുത്തുകയോ ചെയ്യരുത്.
4 മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധകാണിക്കുക. എല്ലായ്*പ്പോഴും സ്വന്തം ലാഭവും നേട്ടവും നോ ക്കി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക. മറ്റുള്ളവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും പറ്റുന്നവിധം അവരെ സഹായിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുകയും കരയുന്നവരോടൊപ്പം കരയുകയും ചെയ്യുക. മുൻപിൽ വരുന്നവർ എത്ര ചെറിയവരാണെങ്കിലും അവർക്കു നാം പ്രാധാന്യം കൊടുക്കുന്നുവെന്ന് അവർക്ക് മനസിലാകണം.
5 എല്ലായ്*പ്പോഴും മുഖം പ്രസന്നമാക്കാൻ ശ്രദ്ധിക്കണം. വേദനകൾ ദൈവകരങ്ങളിൽ സമർപ്പിച്ച് ചിരിക്കുവാൻ ശ്രമിക്കുക. ദൈവസന്നിധിയിൽ കരയാൻ മനസുള്ളവർക്ക് മറ്റുള്ളവരുടെ മുൻപിൽ കരയേണ്ടി വരില്ല. ഹൃദയസ്പർശിയായ നല്ല കഥകളും സംഭവങ്ങളും ഓർത്തിരിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്യുക. വിഷമിച്ചിരിക്കുന്നവർക്ക് ഉപദേശം കൊടുക്കാൻ ധൃതി കാട്ടുന്നതിന് പകരം അവരെ കേൾക്കുവാൻ സന്നദ്ധത കാട്ടുക. അവരുടെ വിഷമം നമുക്കില്ലാത്തതുകൊണ്ട് പലപ്പോഴും ഉപദേശമാവും നമ്മുടെ മനസിൽ ആദ്യം വരിക. ഈ പ്രവണതയെ അതിജീവിക്കണം.
6 തർക്കങ്ങൾ പരമാവധി ഒഴിവാക്കുക. മറ്റൊരാളെ തർക്കിച്ച് തോൽപിക്കുന്നതുകൊണ്ട് നഷ്ടമല്ലാതെ നമുക്ക് നേട്ടമുണ്ടാകുന്നില്ല. അറിവുള്ളവനെന്നും വാദിക്കാൻ കഴിവുള്ളവനെന്നും കരുതുന്നതിന് പകരം സ്വന്തം ഭാഗം സ്ഥാപിക്കാൻ വ്യഗ്രത കാട്ടുന്നവൻ എന്നുമാത്രമാവും മറ്റുള്ളവർ വിലയിരുത്തുക. തർക്കിക്കുന്നതിന് പകരം ക്രിയാത്മകമായ ചർച്ചകൾ നടത്തണം. വിയോജിക്കുമ്പോഴും സുഹൃത്തുക്കളായിരിക്കാൻ ഉന്നതചിന്താഗതിയും പക്വതയും ഉള്ളവർക്കേ കഴിയൂ. ''ആരെയും പറ്റി തിന്മ പറയാതിരിക്കാനും കലഹങ്ങളിൽനിന്ന് ഒഴിഞ്ഞുനില്ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കാനും നീ അവരെ ഉദ്*ബോധിപ്പിക്കുക'' (തീത്തോസ് 3:2).
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks