ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു..ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു... ഈശോയെ അവിടുന്ന് ഈ പ്രഭാതത്തിലും ജീവനിലേക്കു എന്നെ കൊണ്ടുവന്നു അങ്ങയുടെ അനന്തമായ കാരുണ്യം പ്രദർശിപ്പിച്ചിരിക്കുന്നു... എന്റെ ജീവിതം കൊണ്ടുതന്നെ അങ്ങേക്ക് ഞാൻ കീര്ത്തനം ആലപിക്കും..
ഈശോയെ, ഇന്ന് അങ്ങ് എനിക്ക് നല്കുന്ന ഓരോ നിമിഷവും സഹോദര സ്നേഹത്താലും അങ്ങയോടുള്ള സ്നേഹത്താലും പ്രേരിതനായി ജീവിക്കുവാൻ എന്നെ സഹായിക്കണമേ....
ജോലിയിൽ ഞാൻ വീഴ്ച വരുത്താതിരിക്കട്ടെ...
നോട്ടത്തിലോ കേൾവിയിലോ സംസാരത്തിലോ ചിന്തയിലോ അങ്ങയെ ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ...
വേദനിക്കുന്നവരിൽ അങ്ങയെ കാണുവാനും അവരെ ആശ്വസിപ്പിക്കുവാനും എനിക്ക് സാധിക്കട്ടെ..
എനിക്ക് അങ്ങ് നല്കിയ സമ്പത്ത്, അത് ഇല്ലാത്ത അര്ഹതപ്പെട്ട സഹോദരങ്ങൾക്ക്* ഞാൻ പങ്കുവെച്ചു നല്കട്ടെ...
ഈശോയെ, വിവാഹ പ്രായമായിട്ടും ജീവിത പങ്കാളിയെ കണ്ടെത്തുവാൻ കഴിയാതെ വിഷമിക്കുന്ന മക്കളിൽ അങ്ങ് കനിയണമേ...
തൊഴിലിൽ തേടിയലയുന്ന മക്കൾക്ക്* അങ്ങ് വഴികാട്ടി ആകണമേ
രോഗികള്ക്ക് അങ്ങ് ആരോഗ്യവും വേദനിക്കുന്നവർക്ക് അങ്ങ് ആശ്വാസവും ആകണമേ.
സ്വന്തമായി ഭവനമില്ലാതെ വിഷമിക്കുന്ന മക്കൾക്ക്* അങ്ങ് തിരുമാനസാകുംപോൾ ഭവനം നല്കി അനുഗ്രഹിക്കണമേ..
എല്ലാ അനുഗ്രഹങ്ങളുടെയും നീര്ചാലായ അങ്ങയുടെ ശ്രോതസ്സിൽ നിന്നും എല്ലാ മക്കളും മതിയാവോളം പാനം ചെയ്യട്ടെ..
അങ്ങേക്ക് സ്തുതിയും സ്തോത്രവും അര്പ്പിക്കുന്നു..
എല്ലാ രാഷ്ട്ര നേതാക്കളിലും രാഷ്ട്രങ്ങളിലും അങ്ങയുടെ സമാധാനവും സ്നേഹവും ഐക്യവുംകൊണ്ട് നിറച്ചു, അങ്ങയുടെ ഈ പ്രപഞ്ചത്തെ അനുഗ്രഹിക്കണമേ...
എല്ലായിടത്തും എല്ലാ നേരത്തും അങ്ങയുടെ ഹിതം പൂര്ത്തിയാകട്ടെ...
പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും ഞങ്ങളുടെ ഈ നിയോഗങ്ങളിൽ അങ്ങയുടെ സ്വര്ഗീയ ബലിപീഠത്തിൽ സമര്പ്പിക്കട്ടെ....ആമേൻ.

prayers, daily prayer, chiristan prayer, malayalam christian prayer