-
ഏതു സദ്യയിലും ശരിക്കും ‘ഹീറോ’ അവിയല്* ആണ്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്.

ചേരുവകള്* :
മിക്സഡ് വെജിറ്റബിള്*സ് – 2 കപ്പ് (സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, ഉരുളക്കിഴങ്ങ്, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, മുരിങ്ങക്ക, പടവലങ്ങ, ബീൻസ് എന്നിവയാണ്. അവിയലിനായി നീളത്തിലാണ് പച്ചക്കറികള്* അരിയേണ്ടത്.)
തേങ്ങ ചിരവിയത് – 1 കപ്പ്
പച്ചമുളക് – 5 എണ്ണം
തൈര് – 1 കപ്പ്
മഞ്ഞള്*പ്പൊടി – 1 സ്പൂണ്*
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം :
പച്ചക്കറികള്* മഞ്ഞള്*പ്പൊടിയും ഉപ്പും ചേര്*ത്ത് അരക്കപ്പ് വെള്ളത്തില്* അഞ്ചു മിനിട്ടോളം വേവിക്കുക. പച്ചക്കറികള്* അധികം വേവേണ്ട ആവശ്യമില്ല. പാതി വേവ് ധാരാളം മതി. തേങ്ങ ചുരണ്ടിയതും, പച്ചമുളകും, തൈരും കൂടി മിക്സിയില്* ചെറുതായി ഒന്ന് അടിച്ചെടുക്കുക. ഈ കൂട്ട് പച്ചക്കറിയില്* ചേര്*ത്ത് മൂന്നു മിനിട്ട് തിളപ്പിക്കുക. പച്ചമണം മാറി വരുമ്പോള്* കറിവേപ്പില ചേര്*ത്ത് വെളിച്ചെണ്ണയില്* താളിച്ചെടുക്കുക.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks