ശർക്കരയുപ്പേരി (ശർക്കരവരട്ടി)


ആവശ്യമുള്ള സാധനങ്ങൾ:

നേന്ത്രക്കായ - ഒരു കിലോ
ശര്*ക്കര - 300 ഗ്രാം
ചുക്കുപൊടി - ഒന്നര ടീസ്പൂണ്*
ജീരകപ്പൊടി - ഒന്നര ടീസ്പൂണ്*
നെയ്യ് - രണ്ടു ടീസ്പൂണ്*
പഞ്ചസാര - ഒരു ടേബിൾ സ്പൂണ്*
സ്വല്പം മഞ്ഞൾപ്പൊടി
വെളിച്ചെണ്ണ - വറുക്കാനാവശ്യമായത്

ഉണ്ടാക്കുന്ന വിധം:

നേന്ത്രക്കായ തൊലികളഞ്ഞശേഷം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ പതിനഞ്ചു മിനിട്ടോളം മുക്കിവയ്ക്കുക.

അതിനുശേഷം രണ്ടാക്കി വട്ടത്തില്* നുറുക്കിയെടുക്കുക. സാധാരണ കായവറുത്തതിന് നുറുക്കുന്നതിനേക്കാള്* കുറച്ചുകൂടി കനത്തിലായിരിയ്ക്കണം കഷ്ണങ്ങള്*

ചൂടായ വെളിച്ചെണ്ണയിൽ കഷ്ണങ്ങളിട്ട് വറുക്കുക. ഇട്ട ഉടനെ നന്നായി ഇളക്കിക്കൊടുത്താൽ കഷ്ണങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കും.

കനത്തിലുള്ള കഷ്ണങ്ങളായതിനാല്* നന്നായി മൂത്തുകിട്ടാന്* കുറച്ചു സമയമെടുക്കും. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നല്ല പാകമായാല്* ഒരു ഇളം ബ്രൗണ്* നിറമായിരിയ്ക്കും; കണ്ണാപ്പയിൽ കോരിയെടുത്ത് കുലുക്കിനോക്കിയാൽ നല്ല കിലുകിലാ ശബ്ദം ഉണ്ടാവും.

വറുത്ത കഷ്ണങ്ങള്* ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിട്ട് ചൂടാറാന്* വയ്ക്കുക

ഈ സമയംകൊണ്ട് ശർക്കരപ്പാവ് തയ്യാറാക്കാം. ശര്*ക്കര കുറച്ചു വെള്ളത്തില്* അലിയിച്ച് അരിച്ചെടുത്തശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലാക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കുക. കുറച്ചുകഴിയുമ്പോള്* വെള്ളം വറ്റി കുറുകാന്* തുടങ്ങും. അപ്പോള്* തീ കുറയ്ക്കണം. ഇളക്കുന്ന ചട്ടുകം ഇടയ്ക്കിടെ ഉയര്*ത്തിപ്പിടിച്ച് അതില്* നിന്നു ഇറ്റുവീഴുന്ന തുള്ളികള്* നിരീക്ഷിയ്ക്കുക. ഇറ്റുവീഴല്* ക്രമേണ സാവധാനത്തിലായിവന്ന് അവസാനം ഒരു നൂല്*പോലെ ആവുന്നതാണ് പാകം. ഈ പരുവത്തില്* വാങ്ങിവച്ച് ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്*ത്തിളക്കിയശേഷം കായവറുത്തതും നെയ്യും പഞ്ചസാരയും ചേര്*ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശര്*ക്കര എല്ലാ കഷ്ണങ്ങളിലും ഒരുപോലെ പിടിച്ചിരിയ്ക്കുന്ന വിധത്തില്* നന്നായി ഇളക്കണം.

ഇളക്കിയോജിപ്പിച്ച സമയത്ത് എല്ലാം കൂടി ഒരുമാതിരി കുഴഞ്ഞ പരുവത്തിലായിരിയ്ക്കുമെങ്കിലും ചൂടാറുന്തോറും കട്ടിയാവാന്* തുടങ്ങും. അപ്പോള്* ഒന്നുകൂടി നന്നായി ഇളക്കി, കട്ടപിടിച്ചിരിയ്ക്കുന്ന കഷ്ണങ്ങളുണ്ടെങ്കിൽ അവ ചൂടാറുന്നതിനുമുമ്പേതന്നെ വേര്*പെടുത്തിവയ്ക്കണം. തണുത്തശേഷം വേർപെടുത്താൻ നോക്കിയാൽ പൊട്ടിപ്പോയെന്നുവരാം.

നന്നായി ചൂടാറിയാല്* ശര്*ക്കര*ഉപ്പേരി റെഡി!

കുറിപ്പ്:

വറുക്കാനുപയോഗിക്കുന്ന വെളിച്ചെണ്ണ പഴകിയതോ, മറ്റെന്തെങ്കിലും വറുക്കാനുപയോഗിച്ചതോ ആയിരിക്കരുത്
നേന്ത്രക്കായ നല്ലവണ്ണം മൂത്തതായിരിക്കണം; എന്നാൽ പഴുപ്പ് തട്ടിയതായിരിക്കരുത്.

വറുത്തുകോരിയ ഉപ്പേരിയുടെ ഏകദേശം പകുതി അളവാണ് ശർക്കര എടുക്കാറു. അതായത്, ഒരു കിലോ കായ വറുത്ത ഉപ്പേരി ഏകദേശം 600 ഗ്രാം ഉണ്ടായിരുന്നു. അങ്ങനെ ശർക്കര 300 ഗ്രാം . ഈ അളവിൽ എടുത്താൽ ശർക്കരപ്പാവ് ഏതാണ്ട് കൃത്യമായിരിക്കും. ശർക്കരയുടെ അളവ് കൂടിപ്പോയാൽ അവസാനം ശർക്കരപ്പൊടി ബാക്കിയാവും.


More Stills