-

പുളിയിഞ്ചി
ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്**പുളി എന്നിങ്ങനെ വേറെയും പേരുകള്* ഉണ്ട്.
ആവശ്യമുള്ള സാധനങ്ങള്*:
പുളി - അരക്കിലോ
ഇഞ്ചി - 150 ഗ്രാം
പച്ചമുളക്/കാന്താരിമുളക് - 150 ഗ്രാം
മുളകുപൊടി - 3 ടീസ്പൂണ്*
മഞ്ഞള്*പ്പൊടി - ഒന്നര ടീസ്പൂണ്*
കായം പൊടി - 2 ടീസ്പൂണ്*
ശര്*ക്കര - ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്* കാല്*ക്കിലോ മുതല്* അരക്കിലോ വരെ ചേര്*ക്കാം. മധുരം കുറവു മതിയെങ്കില്* വളരെ കുറച്ചുമാത്രം ചേര്*ത്താല്* മതി).
ഉലുവാപ്പൊടി - 3 റ്റീസ്പൂണ്*
ഉപ്പ് - പാകത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
(അളവുകളെല്ലാം ഏകദേശ കണക്കാണ്. ഇത്ര കൃത്യമായിത്തന്നെ എടുക്കണമെന്നില്ല)
ഉണ്ടാക്കുന്ന വിധം:
പുളി കുതിര്*ത്ത് ചാറു മുഴുവന്* പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില്* കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.
ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില്* വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്*ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില്* കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില്* സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്*ക്കാം. നല്ല ബ്രൗണ്* നിറമാകുന്നതുവരെ തുടര്*ച്ചയായി ഇളക്കണം.
ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്*പ്പൊടി, കായം എന്നിവയും ചേര്*ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില്* കലക്കി, ചെറുതീയില്*, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. കല്*ച്ചട്ടിയാണ് ഇതിനു പറ്റിയത്.
കുറുകാന്* തുടങ്ങുമ്പോള്* ശര്*ക്കര ചേര്*ത്ത് അലിയിക്കുക. (കരടുണ്ടാവാന്* സാധ്യതയുള്ള ശര്*ക്കരയാണെങ്കില്* കുറച്ചുവെള്ളത്തില്* ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്*ക്കുന്നതായിരിക്കും നല്ലത്). ശര്*ക്കര കുറേശ്ശെയായി ചേര്*ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.
എല്ലാം*കൂടി യോജിച്ച് കുറുകാന്* തുടങ്ങിയാല്* വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന്* നില്*ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും.
ചൂടൊന്നാറിയശേഷം ഉലുവാപ്പൊടികൂടി ചേര്*ത്തിളക്കിക്കഴിഞ്ഞാല്* പുളിയിഞ്ചി റെഡി! തണുക്കുന്തോറും സ്വാദ് കൂടുമെന്നതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്.
More Stills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks