- 
	
	
		
		
		
		
			
 ഞാനൊരു യാത്ര പോകും.
		
		
				
				
		
			
				
					
എല്ലാമൊടുങ്ങി കഴിയുമ്പോള്‍ ഒരു 
ദിവസം വരും. 
പണി തീരാത്ത വീടിനു മുന്നില്‍ 
നീലപടുത വലിച്ചു കെട്ടി 
 
കരി പുരണ്ട വിളക്കില്‍ 
ദീപം തെളിയിച്ച് 
ഒരിക്കലും കൂട്ടിമുട്ടാതിരുന്ന 
തള്ളവിരലുകളെ 
ശുഭ്രനൂലിഴയില് ഒരുമിപ്പിച്ച്. 
നേടിയതെല്ലാം മിഥ്യകളെന്നു 
ഓര്‍മ്മിപ്പിച്ച ് 
 
നഷ്ട്ടങ്ങളൊന്നു ം ദുഃഖങ്ങളല്ലെന്ന 
തിരിച്ചറിവോടെ തെക്കേയതിരിനെടു ത്ത 
ആറടി താഴ്ചയിലെയ്ക്കി റങ്ങി 
ഞാനൊരു യാത്ര പോകും. 
 
നിലാവിന്റെ നാട്ടില്‍, 
സ്വാര്‍ത്ഥനെന്ന ു കേള്‍പ്പിക്കാതെ 
പിശുക്കനെന്നു പറയിക്കാതെ 
പാപിയെന്നു ക്രൂശിക്കപ്പെടാ തെ 
സമാധാനത്തിന്റെ വീഞ്ഞു ലഹരിയില്‍ 
ഒന്നും നഷ്ട്ടപ്പെടാനില ്ലാത്ത 
ഉന്മാദിയായി 
നരകസുഖത്തില് ഞാന്‍ കിടന്നുറങ്ങും. 
Keywords:songs,poems,kavithakal,malayalam songs
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks