-
വിഷമം കുറയ്ക്കാന്* പഴം

നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്*ബോഹൈഡ്രേറ്റുകളാല്* സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള്* നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്* തന്നെ ഉയര്*ന്ന ഊര്*ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്* നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്* പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളില്* ഏര്*പ്പെട്ടിരിക്കുന്നവര്* ഈ പഴം ഇത്രമാത്രം കഴിക്കുന്നത്?
വിഷമം തോന്നുമ്പോള്* പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഈയിടെ നടത്തിയ ഒരു സര്*വേ പ്രകാരം നിരവധിപേര്*ക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാന്* എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിന്* ആക്കി മാറ്റും. ഈ സെററ്റോണിന്* ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കള്* ശാന്തസ്വഭാവക്കാരായി പിറക്കാന്* തായ്ലന്റില്* ഗര്*ഭിണികള്* സ്ഥിരമായി പഴം കഴിക്കാറുണ്ട്.
പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്*ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്*പാദനം മെച്ചപ്പെടുത്തി വിളര്*ച്ചക്കെതിരെ പ്രവര്*ത്തിക്കുന്നു.
രക്തസമ്മര്*ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്* ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. . സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.
Last edited by film; 01-27-2014 at 06:47 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks