ഒരു മനുഷ്യായുസ് മുഴുവന്* നമുക്കായി ചെലവഴിച്ച ഒരുപറ്റം ജീവിതങ്ങളെ ഓര്*മപ്പെടുത്താന്* ഒരുദിനം കൂടി; ഇന്ന് ലോക വയോജന ദിനം. 'നമ്മുടെ നാളെ-വയോധികര്* പറയുന്നത്' എന്നതാണ് ഇക്കൊല്ലത്തെ വിഷയം. മുതിര്*ന്ന പൗരന്*മാരുടെ അധ്വാനങ്ങളിലേക്ക് യുവതയുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് ഈ വാചകങ്ങള്*.

അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്* നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്* പെരുവഴിയില്* ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്*ത്തകള്*ക്ക് പഞ്ഞമില്ല.

പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്* തള്ളാന്* മടിക്കാത്ത, അവര്*ക്കായി നാടുനീളെ വൃദ്ധസദനങ്ങള്* നിര്*മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്*. നിര്*ഭാഗ്യവശാല്*, പ്രസംഗങ്ങളിലും സെമിനാറുകളിലുമായി നമ്മുടെ വയോജനദിനം ഒതുങ്ങിപ്പോകുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 60 വയസ്സിനുമേല്* പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025-ല്* ഇത് ഇരട്ടിയാകും. 2050-ല്* ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകും. വികസ്വര രാജ്യങ്ങളായിരിക്കും എണ്ണത്തില്* മുമ്പില്* എന്നും കണക്കുകള്* പറയുന്നു. വരും കാലങ്ങളില്* വയോജനസംരക്ഷണത്തിന് നല്*കേണ്ട പ്രാധാന്യം എത്രത്തോളമെന്ന് ഈ കണക്കുകളില്*നിന്ന് മനസ്സിലാക്കാം.

ഈ സാഹചര്യത്തില്* പ്രായമായവര്*ക്ക് സുപ്രധാനമായ ഒട്ടേറെ കടമകള്* സമൂഹത്തില്* നിര്*വഹിക്കാനുണ്ട്. സന്നദ്ധ പ്രവര്*ത്തനങ്ങള്*, ആര്*ജിതാനുഭവങ്ങളും അറിവും വരുംതലമുറയ്ക്ക് കൈമാറല്* തുടങ്ങിയവ ഇതില്*പ്പെടും. ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് യഥാര്*ഥത്തില്* വാര്*ധക്യം. പിടിവാശികളേറെയുള്ള ഈ മടക്കയാത്രയില്* കരുതലും സാന്ത്വനവും പരിഗണനയുമെല്ലാമാണ് അവര്* ആഗ്രഹിക്കുന്നത്. ആഘോഷങ്ങള്*ക്കുമപ്പുറം സ്*നേഹപൂര്*ണമായ ഒരു തലോടല്*, ഒരു പുഞ്ചിരി, വാത്സല്യം കിനിയുന്ന ഒരു അന്വേഷണം ഇന്ന് അവര്*ക്ക് നല്*കിയോ എന്ന് ഓരോ ദിവസവും നാം ചിന്തിക്കണം.

ആഘോഷങ്ങള്*ക്കൊടുവില്* മറവിയിലേക്ക് തള്ളിയിടാനുള്ളതാകരുത് വയോജനങ്ങള്*. കടന്നുപോകുന്ന ഓരോ നിമിഷവും വാര്*ധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചാല്*, കൊഴിഞ്ഞുവീണ പഴുത്തിലകളെ നോക്കി ചിരിക്കുന്ന പച്ചിലകളാകാന്* നമുക്കാവില്ല.

ഇന്ന് നമ്മള്* കാണുന്നതോ നമ്മുടെ മാതാപിതാക്കളെ സമയം ഇല്ലാത്തതിന്റെ പേരിലും, അവര്* നമുക്ക് ഭാരമായി തുടങ്ങി എന്ന് കരുതി വൃദ്ധ സദനത്തില്* കൊണ്ട് വിടുകയും ചെയ്യുന്ന ഒരവസ്ഥയാണ് !. നമ്മുടെ വീട്ടില്* മാതാപിതാക്കള്* ഉള്ളത് ഒരു വീട്ടിന്റെ ഐശ്വര്യം കൂടിയാണ് !

More Stills



Keywords:Agings Parents,world oldage day,parents,Orpahanage,