-
പക്ഷാഘാതം

പക്ഷാഘാതം രണ്ടുവിധത്തിലാണ് സംഭവിക്കുന്നത്. നാഡീരക്ത പ്രതിബന്ധത്താല്* (Ischemic) ഉണ്ടാകുന്നതും നാഡികള്* ചതഞ്ഞോ പൊട്ടിയോ (Hemorrhagic) സംഭവിക്കുന്നതും. 75 ശതമാനം പക്ഷാഘാതവും ധമനികളില്* രക്തചംക്രമണം തടസ്സപ്പെടുന്നതുമൂലവുമാണ് സംഭവിക്കുന്നത്. രക്തമൊഴുക്ക് തലച്ചോറിലേക്കുള്ളത്, ഭാഗികമായി നിലക്കുമ്പോള്* ശരീരത്തിന്റെ ചില ഭാഗങ്ങളില്*, അവയവയങ്ങളില്* പക്ഷാഘാതമുണ്ടാകുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള കുഴലുകളില്* രക്തം കട്ടപിടിച്ച് പ്രവാഹത്തിലൂടെ ഒഴുകി നടക്കുമ്പോള്*, മസ്തിഷ്ക്കത്തിലേയ്ക്കോ, സമീപത്തോ എത്തിപ്പെട്ടാല്* നാഡീരക്ത പ്രതിബന്ധ പക്ഷാഘാതമുണ്ടാകുന്നു. രക്തംകട്ടയായി, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്* ഏതെങ്കിലും പൊട്ടുകയോ, മാരകമായി പരിക്കേല്*ക്കുകയോ ചെയ്യുമ്പോഴാണ് നാഡി പൊട്ടിയൊഴുകി വേണ്ടത്ര രക്തം മസ്തിഷ്ക്കത്തിന്റെ പ്രവര്*ത്തനത്തിന് ലഭിക്കാതെ വന്ന് പക്ഷാഘാതമുണ്ടാകുന്നത്. തലച്ചോറിലേക്കുള്ള രക്തവാഹിനികളില്* ഏതെങ്കിലും പൊട്ടി രക്തമൊഴുകുന്നത് തലയോട്ടിയ്ക്കും തലച്ചോറിനും ഇടയിലുള്ള ഭാഗത്ത് രക്തം തളംകെട്ടാന്* ഇടയാക്കും. ഈ രണ്ടു തരത്തിലുള്ള തകരാറുകളും തലച്ചോറിന് താങ്ങാനാവുന്നതിന്റെ പതി•ടങ്ങ് സമ്മര്*ദ്ദം ചെലുത്തുന്നു. പക്ഷാഘാതത്തിന് ശേഷമുണ്ടാകുന്ന അവസ്ഥ, ആഘാതം മൂലം എത്രത്തോളം കേടുപാടുകളും ഞരമ്പുകള്*ക്കും തലച്ചോറിനും തകര്*ച്ചയും സംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. ചെറിയ ആഘാതങ്ങളാണെങ്കില്* പരിക്കുകളും തകരാറുകളും ചെറിയതു തന്നെയായിരിക്കും. കാലിനോ, കൈയ്യിനോ തളര്*ച്ച സംഭവിക്കുന്നതും മറ്റും ഈ ഗണത്തിലുള്ള പക്ഷാഘാതത്തിന്റെ ഫലമായിട്ടാണ്. വലിയ പക്ഷാഘാതങ്ങള്* ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്* ഉണ്ടാക്കുന്നു. ചലനശേഷി പൂര്*ണ്ണമായി നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും വലിയ പക്ഷാഘാതം മൂലമുണ്ടാകുന്നു. പക്ഷാഘാതമേറ്റവര്* ഏറേയും ശരീരം തളര്*ന്നു കിടക്കുന്നു. ഒട്ടുമിക്കവരും ശരീരത്തിന്റെ ഒരുവശം നിശ്ചലമായി കിടക്കുന്നവരാണ്. വര്*ഷങ്ങളോളം ഈ അവസ്ഥയില്* ഒരേ കിടപ്പു കിടന്ന് നരകയാതനകള്* പേറി അവസാനം മരണത്തിന് കീഴടങ്ങുന്നവരാണ് ഏറേയും. മാത്രമല്ല, ഇത്തരക്കാര്*ക്ക് സംസാരശേഷി പൂര്*ണ്ണമായോ ഭാഗികമായോ നഷ്ടമാകുന്നു. കൂടാതെ, മൂത്രസഞ്ചിയ്ക്കും മറ്റും തകരാര്* നേരിടുന്നതും സാധാരണ കണ്ടുവരുന്നുണ്ട്. ഓര്*മ്മക്കുറവും തുടര്*പ്രവര്*ത്തനങ്ങള്*ക്ക് ശേഷിക്കുറവും രോഗികള്*ക്കുണ്ടാകുന്നു.
More Stills
Keywords:Paralize,Brain,Body,urin blader,Blood circulation,Blood cloting
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks