-
ബാങ്ക് എല്ലാ ഭാഗത്തുനിന്നും വെല്ലുവിളികള്* നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. രാജ്യത്തെ മോശം സാമ്പത്തിക കാലാവസ്ഥയും ബിസിനസ് മേഖലകളിലെ മുരടിപ്പും വായ്പാ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നു. കിട്ടാക്കടങ്ങള്* വര്*ധിക്കുന്നു. വളര്*ച്ചാ സാധ്യതകള്*ക്ക് മങ്ങലേല്*ക്കുന്നു. ഇതിനിടെ വലിയൊരു വിഭാഗം ജീവനക്കാര്* ബാങ്കിന്റെ നീക്കങ്ങളില്* അസംതൃപ്തരുമാണ്. കേരളത്തിലും ദേശീയതലത്തിലുമുള്ള മറ്റ് ബാങ്കുകളില്* നിന്നുള്ള മല്*സരവും വര്*ധിക്കുകയാണ്. റിസര്*വ് ബാങ്കാകട്ടെ നിയന്ത്രണങ്ങള്* കൂടുതല്* ശക്തമാക്കുകയും ചെയ്യുന്നു.
ശക്തമായ എതിര്*പ്പ്
ശ്യാം ശ്രീനിവാസന്* നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം തട്ടകത്തില്* നിന്നു തന്നെയാണ്. വിദേശ മൂലധനം ഉയര്*ത്താനുള്ള നീക്കത്തെ ശക്തമായി എതിര്*ക്കുന്ന ജീവനക്കാരുടെ സംഘടനകള്* കഴിഞ്ഞ കുറെ നാളുകളായി ബാങ്കിന്റെ പ്രവര്*ത്തനശൈലിയില്* അസംതൃപ്തിയും ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്.
തങ്ങളുടെ സംഘടന നേരത്തെതന്നെ ബാങ്കിലെ വിദേശ മൂലധന പരിധി ഉയര്*ത്തുന്നതിനോട് കടുത്ത എതിര്*പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഫെഡറല്* ബാങ്ക് സ്റ്റാഫ് യൂണിയന്* ജനറല്* സെക്രട്ടറി ഷാജു ആന്റണി ചൂണ്ടിക്കാട്ടുന്നു. ശക്തമായ അടിത്തറയുള്ള ബാങ്കിന്റെ വളര്*ച്ചയ്ക്ക് വിദേശ മൂലധനമുണ്ടെങ്കിലേ മതിയാകൂ എന്ന നിലപാട് അപഹാസ്യമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനകാരണം ബാങ്കിംഗിനെ ലാഭമുണ്ടാക്കാനുള്ള 'വെറും' ബിസിനസായിക്കാണുകയും പാശ്ചാത്യരാജ്യങ്ങള്* പിന്തുടര്*ന്ന നയങ്ങള്* അനുകരിക്കുകയും ചെയ്യുന്ന എന്*.ഡി.എ, യു.പി.എ ഗവണ്*മെന്റുകളുടെ നിലപാടുകളാണെന്നും ഷാജു അഭിപ്രായപ്പെടുന്നു.
എന്നാല്* വിദേശ മൂലധനം വര്*ധിപ്പിക്കുന്നതില്* അസ്വാഭാവികമായി യാതൊന്നുമില്ലെന്നാണ് മാനേജ്*മെന്റിന്റെ നിലപാട്. ഇതില്* പുതുമയൊന്നുമില്ലെന്നും 2006ല്* ബാങ്കിന്റെ ഓഹരി ഉടമകള്* ഇക്കാര്യം അംഗീകരിച്ചതാണെന്നും ശ്യാം ശ്രീനിവാസന്* 'ധന'ത്തോട് വ്യക്തമാക്കി.
''ഞങ്ങള്* എപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ ബാങ്ക് ഊന്നല്* നല്*കുന്നത് ഗുണമേന്മയ്ക്കും സ്ഥിരതയാര്*ന്ന പ്രവര്*ത്തനത്തിനും സ്വാഭാവിക വളര്*ച്ചയ്ക്കുമാണ്. ലയനത്തിനോ ഏറ്റെടുക്കലിനോ ഉള്ള സാധ്യതകളൊന്നും ഞങ്ങളുടെ റഡാറില്* ഇപ്പോഴില്ല,'' അദ്ദേഹം പറഞ്ഞു.
എന്നാല്* ഭാവിയില്* ബാങ്കിന്റെ നിയന്ത്രണം കേരളത്തിനു പുറത്തുള്ളവരുടെ കൈകളിലേക്ക് പൂര്*ണമായി എത്തിച്ചേരുന്നതിന്റെ തുടക്കം മാത്രമായിട്ടാണ് ബാങ്കിലെ ജീവനക്കാരുടെ സംഘടനകള്* ഇതിനെ കാണുന്നത്. 2006 ലേതിനേക്കാള്* സ്ഥിതിഗതികള്* വളരെയേറെ മാറിയിട്ടുണ്ടെന്ന് അവര്* ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ നേതൃനിരയിലെ മലയാളി സാന്നിധ്യം ഇപ്പോള്*തന്നെ വളരെയേറെ കുറഞ്ഞിട്ടുണ്ട്.
റിസര്*വ് ബാങ്ക് നയങ്ങള്* ചെറു ബാങ്കുകളുടെ ഏറ്റെടുക്കലിനെ പ്രോല്*സാഹിപ്പിക്കുന്ന വിധത്തില്* മാറുകയാണ്. മാത്രമല്ല, ബാങ്കിന്റെ തലപ്പത്തിരിക്കുന്നവര്*ക്ക് പ്രൊഫഷണല്* താല്*പ്പര്യങ്ങള്*ക്കപ്പുറം ബാങ്കുമായി വൈകാരികമായി ബന്ധമുണ്ടെന്ന് കരുതാന്* വയ്യെന്നും സംഘടനാ നേതാക്കള്* ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഐസിഐസിഐ ബാങ്ക് ഫെഡറല്* ബാങ്കില്* ഓഹരി പങ്കാളിത്തം നേടിയപ്പോള്* ബാങ്ക് ഏറ്റെടുക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് 'ധന'മുള്*പ്പടെ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് മാനേജ്*മെന്റ് അതിനെ പാടെ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ബാങ്കിന്റെ ഒരു മുന്* ചെയര്*മാന്* തന്നെ ഐസിഐസിഐ ബാങ്ക് പിന്*വാതിലിലൂടെ ബാങ്കിനെ ഏറ്റെടുക്കാന്* ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചിരുന്നു. ജനങ്ങളുടെയും ജീവനക്കാരുടെയുമെല്ലാം പിന്തുണയോടെ അതിനെ ചെറുത്ത് തോല്*പ്പിക്കുകയായിരുന്നു. മാനേജ്*മെന്റുമായി അടുപ്പം പുലര്*ത്തുന്ന ഏതെങ്കിലുമൊരു ഗ്രൂപ്പ് തുനിഞ്ഞിറങ്ങിയാല്* ഓഹരികള്* കരസ്ഥമാക്കി ബാങ്കിന്റെ നിയന്ത്രണം കൈയടക്കാം എന്നതാണ് ഇപ്പോഴത്തെയും സ്ഥിതി.
അതേസമയം പരമ്പരാഗത ബാങ്കിംഗ് രംഗത്ത് ശക്തമായ സാന്നിധ്യവും അടിത്തറയുമുള്ള ബാങ്കിനെ പെട്ടെന്ന് പുതുതലമുറ ബാങ്കാക്കി മാറ്റാനുള്ള ശ്രമം ബാങ്കിന്റെ അടിത്തറതന്നെ തകര്*ക്കുമെന്നാണ് ബാങ്കിലെ ഓഫീസര്*മാരുടെ ശക്തമായ സംഘടന - ഫെഡറല്* ബാങ്ക് ഓഫീസേഴ്*സ് അസോസിയേഷന്* - ഭയക്കുന്നത്; മുമ്പ് ധനലക്ഷ്മി ബാങ്കില്* തിരക്കിട്ട് നടപ്പാക്കിയ സമാനരീതിയിലുള്ള പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തില്* പ്രത്യേകിച്ചും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks