പരിഗണന നല്*കുന്നില്ല

''ബാങ്കിനോട് ഏറ്റവും ആത്മാര്*ത്ഥത പുലര്*ത്തുന്ന ജീവനക്കാരാണ് ഫെഡറല്* ബാങ്കിന്റെ കരുത്ത്. അവരെ വിശ്വാസത്തിലെടുക്കാതെ പരിഷ്*കരണ നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുന്നു എന്നതാണ് നിര്*ഭാഗ്യകരം,'' ഈയിടെ വിരമിക്കും വരെ ഫെഡറല്* ബാങ്ക് ഓഫീസേഴ്*സ് അസോസിയേഷന്റെ അനിഷേധ്യനായ നേതാവായിരുന്ന പി.വി മാത്യു ചൂണ്ടിക്കാട്ടുന്നു.

ഒരു പ്രമോട്ടര്* ഗ്രൂപ്പിന്റെ പിന്*ബലമില്ലാത്ത ഫെഡറല്* ബാങ്കില്* ഏറ്റവും കൂടുതല്* ഉടമസ്ഥതാ ബോധത്തോടെ പ്രവര്*ത്തിക്കുന്നത് തങ്ങളാണെന്ന് ബാങ്ക് ജീവനക്കാര്* പറയുന്നു. ''ഞങ്ങളുടെ ജീവിതം ബാങ്കുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ ഏറെ സമയവും ചെലവഴിക്കുന്ന ബാങ്കിന്റെ പുരോഗതി തങ്ങളുടെ ജീവിത ലക്ഷ്യമായിട്ടാണ് ജീവനക്കാര്* കാണുന്നത്,'' എഫ്.ബി.ഒ.എയുടെ പുതിയ പ്രസിഡന്റ് പി.അനിത പറയുന്നു.

''ബാങ്കുമായി ഒരാത്മബന്ധം ഉള്ളതുകൊണ്ടാണ് ബാങ്കിന്റെ പോക്കിനെക്കുറിച്ച് ഞങ്ങള്* ആശങ്കകള്* ഉയര്*ത്തുന്നതും പഠനം നടത്തി നിര്*ദേശങ്ങള്* സമര്*പ്പിച്ചതും. എന്നാല്* ഞങ്ങള്* ഈ വര്*ഷം ആദ്യം സമര്*പ്പിച്ച നിര്*ദേശങ്ങള്* പരിഗണിക്കാന്* പോലും നേതൃത്വം തയാറായില്ല എന്നത് അത്യന്തം ഖേദകരമാണ്,'' എഫ്.ബി.ഒ.എയുടെ ജനറല്* സെക്രട്ടറി പോള്* മുണ്ടാടന്* വ്യക്തമാക്കുന്നു.

ശാഖകളില്* നിന്നും വായ്പകള്* അനുവദിക്കാനുള്ള അധികാരം എടുത്തുമാറ്റി ക്രെഡിറ്റ് ഹബ് മാതൃക പിന്തുടരാന്* തുടങ്ങിയതോടെ വര്*ഷങ്ങളായി കൂടെ നിന്നിരുന്ന ഉപഭേക്താക്കളെ പലരെയും നഷ്ടപ്പെടാനിടയായെന്നും ജീവനക്കാരുടെ സംഘടനകള്* ചൂണ്ടിക്കാട്ടുന്നു.

ഉയരുന്ന കിട്ടാക്കടങ്ങള്* തിരിച്ചുപിടിക്കാനുള്ള നടപടികള്* വേണ്ടത്ര ശക്തമല്ലെന്ന ആരോപണവും ഓഫീസേഴ്*സ് അസോസിയേഷന്* ഉയര്*ത്തുന്നുണ്ട്. ''അസറ്റ് റീ കണ്*സ്ട്രക്ഷന്* കമ്പനികള്*ക്ക് ഇവ കൈമാറുന്നതിലൂടെ ബാലന്*സ് ഷീറ്റ് കൂടുതല്* മെച്ചപ്പെടുത്താമെന്ന ഗുണമുണ്ട്. എന്നാല്* ബാങ്കിന്റെ ആരോഗ്യത്തിന് എത്രമാത്രം ഇത് ഉപകരിക്കും? ബാങ്കിന്റെ തന്നെ സമര്*ത്ഥരായ ജീവനക്കാരെ വിന്യസിച്ച് കടങ്ങള്* തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമവും നടത്തിയ ശേഷമായിരിക്കണമിത്. എന്നാല്* ഇക്കാര്യത്തില്* വേണ്ടത്ര ശുഷ്*കാന്തി കാണിക്കുന്നില്ല,'' ബാങ്കിന്റെ ഒരു മുതിര്*ന്ന ജീവനക്കാരന്* ചൂണ്ടിക്കാട്ടുന്നു.

എന്നാല്* ശ്യാം ശ്രീനിവാസന്* ബാങ്കിന്റെ പ്രകടനത്തെക്കുറിച്ച് തികഞ്ഞ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. ''പൊതുവില്* വിപണി സാഹചര്യങ്ങള്* പ്രതികൂലമായിരുന്നിട്ടും കഴിഞ്ഞ ഒരു വര്*ഷത്തിനുള്ളില്* ബാങ്കിന്റെ കിട്ടാക്കടങ്ങള്* (ഗ്രോസ് എന്*.പി.എ) 3.83 ശതമാനത്തില്* നിന്ന് 3.39 ശതമാനമായി കുറയ്ക്കാന്* കഴിഞ്ഞിട്ടുണ്ട്. എല്ലാ സുപ്രധാന പ്രവര്*ത്തന മേഖലകളിലും പുരോഗതി കൈവരിക്കാന്* കഴിഞ്ഞ ചുരുക്കം ചില ബാങ്കുകളിലൊന്നാണ് ഫെഡറല്* ബാങ്ക്,'' അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യത്യസ്ത സമീപനം

നഷ്ടസാധ്യത കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള നയങ്ങളിലും നടപടിക്രമങ്ങളിലും ഇടപാടുകാര്*ക്ക് മെച്ചപ്പെട്ട സേവനം നല്*കാന്* ജീവനക്കാരെ പ്രാപ്തരാക്കുന്നതിലും തങ്ങള്* പ്രത്യേകം ഊന്നല്* കൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.

എന്നാല്* വായ്പാ വിതരണത്തിലും മറ്റും പുതുതലമുറ ബാങ്കുകളിലേതു പോലെ അധികാരം കേന്ദ്രീകരിക്കുന്നതിലൂടെയേ കാര്യക്ഷമത വര്*ധിപ്പിക്കുവാന്* കഴിയൂ എന്ന നയത്തോട് യോജിക്കാന്* കഴിയുകയില്ലെന്ന് സ്റ്റാഫ് യൂണിയന്* ജനറല്* സെക്രട്ടറി ഷാജു ആന്റണി പറയുന്നു. മികച്ച രീതിയില്* പരമ്പരാഗത ബാങ്കിംഗ് ശൈലി പിന്തുടര്*ന്നാലും ശ്രദ്ധേയമായ നേട്ടങ്ങള്* കൈവരിക്കാമെന്നതിന് ഉദാഹരണമാണ് സൗത്ത് ഇന്ത്യന്* ബാങ്കിന്റെ പ്രകടനം സൂചിപ്പിക്കുന്നതെന്നും ഷാജു പറഞ്ഞു. തല്*ക്കാലം വിദേശ മൂലധനം 49 ശതമാനത്തില്* കൂടുതല്* വേണ്ട എന്ന് സൗത്ത് ഇന്ത്യന്* ബാങ്കിന്റെ ബോര്*ഡ് തീരുമാനമെടുത്തത് സമീപനത്തിലെ വ്യത്യസ്തതയാണ് വ്യക്തമാക്കുന്നതെന്നും ഷാജു ചൂണ്ടിക്കാട്ടി.

എന്നാല്* ബാങ്കിന്റെ പ്രവര്*ത്തനങ്ങളില്* പൊതുവെ ജീവനക്കാരുടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. തങ്ങളുമായി നേരിട്ടു ബന്ധമുള്ള കാര്യങ്ങളല്ലാതെ ബാങ്കിന്റെ നയപരമായ കാര്യങ്ങളില്* ജീവനക്കാര്* ഇടപെടേണ്ടതില്ലെന്ന് ഒരു മുന്* ചെയര്*മാന്* എടുത്തു പറഞ്ഞത് ഈ സാഹചര്യത്തിലായിരുന്നു.

പ്രഗല്*ഭരായ പലരും വിരമിക്കുമ്പോള്* ശക്തമായ ഒരു രണ്ടാംനിര നേതൃത്വം വളര്*ത്തിയെടുക്കുന്നതില്* വേണ്ടത്ര വിജയിച്ചില്ല എന്നതും ബാങ്കിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്ന് ചില നിരീക്ഷകര്* അഭിപ്രായപ്പെടുന്നു. വിദേശ ബാങ്കായ സ്റ്റാന്*ഡേര്*ഡ് ചാര്*ട്ടേഡ് ബാങ്കിന്റെ കണ്*സ്യൂമര്* ബാങ്കിംഗ് ഡിവിഷനിലെ അനുഭവസമ്പത്തുമായി ഫെഡറല്* ബാങ്കിന്റെ തലപ്പത്തേക്ക് എത്തിയ മാനേജിംഗ് ഡയറക്റ്ററുടെ പരിമിതമായ പരിചയം സങ്കീര്*ണമായ ബാങ്കിംഗ് മേഖലയിലെ മുന്നേറ്റത്തിന് ഒരു വിലങ്ങുതടിയായി കാണുന്നവരുണ്ട്; ശക്തമായ ഗ്രാമീണ അടിത്തറയുള്ള ഫെഡറല്* ബാങ്കിന്റെ കാര്യത്തില്* പ്രത്യേകിച്ചും. പഴയ തലമുറ ബാങ്കുകളില്* ബ്രാഞ്ച്, റീജിയണ്* തലം മുതല്* പ്രവര്*ത്തിച്ച് നേതൃപദവിയിലേക്കെത്തുന്നവരുടെ അനുഭവസമ്പത്ത് വിദേശ ബാങ്കിലെ പ്രവര്*ത്തനം നേടിക്കൊടുക്കുകയില്ലെന്ന് ബാങ്കിംഗ് വൃത്തങ്ങള്* ചൂണ്ടിക്കാട്ടുന്നു.

'ബാങ്കിനെ അറിയണം'

ശ്യാം ശ്രീനിവാസനെക്കുറിച്ച് ബാങ്കിന്റെ ഒരു മുന്* ജീവനക്കാരന്* പറയുന്നതിങ്ങനെ: ''അദ്ദേഹം ഇനിയും ഫെഡറല്* ബാങ്കിന്റെ ആത്മാവിനെ കണ്ടെത്തിയിട്ടില്ല. അതിന് കഴിയാത്തിടത്തോളം കാലം ബാങ്കിന്റെ ശക്തമായ മുന്നേറ്റം യാഥാര്*ത്ഥ്യമാക്കുവാന്* അദ്ദേഹത്തിന് കഴിയില്ല.'' ഫെഡറല്* ബാങ്കിന്റെ ഒരു പ്രത്യേകത ബാങ്കിന്റെ മുന്നേറ്റത്തില്* ബദ്ധശ്രദ്ധരായ ജീവനക്കാരുടെ സാന്നിധ്യമാണ്. ബാങ്ക് ഓഫീസര്*മാരുടെ സംഘടന മുന്*കയ്യെടുത്ത് പഠനം നടത്തി തയാറാക്കിയ ‘Towards a better Federal Bank’ എന്ന റിപ്പോര്*ട്ട് മാനേജ്*മെന്റിന് സമര്*പ്പിച്ചിരുന്നു. എന്നാല്* ബാങ്കിന്റെ പ്രതിച്ഛായ ഉയര്*ത്താനും മല്*സരം കൂടിവരുന്ന സാഹചര്യത്തില്* കൂടുതല്* ശ്രദ്ധയും ബിസിനസും നേടിയെടുക്കാനും ആവശ്യമായ ബ്രാന്*ഡിംഗ്, വിപണന നടപടികള്* സ്വീകരിക്കാന്* വിമുഖത കാണിക്കുന്നത് ബാങ്കിന് ദോഷം ചെയ്യുന്നുണ്ടെന്ന് പ്രമുഖനായ ഒരു ബ്രാന്*ഡിംഗ് വിദഗ്ധന്* ചൂണ്ടിക്കാട്ടുന്നു.

ഫെഡറല്* ബാങ്കിന്റെ പേരിനോടൊപ്പമുണ്ടായിരുന്ന ലോഗോ കുറെ നാളുകള്*ക്കു മുമ്പ് അപ്രത്യക്ഷമായിരുന്നു. തങ്ങള്* ഇക്കാര്യം പലതവണ മാനേജ്*മെന്റിന്റെ ശ്രദ്ധയില്* പെടുത്തിയെങ്കിലും പഴയ ലോഗോ പുനസ്ഥാപിക്കുന്നതിനോ പുതിയതൊന്ന് സ്വീകരിക്കുന്നതിനോ വര്*ഷങ്ങളായി നടപടിയൊന്നും എടുക്കാത്തതില്* ദുരൂഹതയുണ്ടെന്ന് ജീവനക്കാര്* ആരോപിക്കുന്നു. ബാങ്കിന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതിലെ താല്*പ്പര്യമില്ലായ്മ മനൂര്*വമാണെന്ന് കരുതുന്നവരുമുണ്ട്.

എന്നാല്* വിപണിയിലെ ആവശ്യങ്ങള്*ക്കൊത്ത് ഫെഡറല്* ബാങ്ക് നിരന്തരം മാറ്റങ്ങള്*ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ബ്രാന്*ഡിനെക്കുറിച്ചും അതിനെ വിപണിയില്* എങ്ങനെ പ്രതിഷ്ഠിക്കാമെന്നതിനെക്കുറിച്ചും അവലോകനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശ്യാം ശ്രീനിവാസന്* 'ധന'ത്തോട് വ്യക്തമാക്കി. ''ഞങ്ങളുടെ പേര് തന്നെയാണ് ഞങ്ങളുടെ ലോഗോ. ബാങ്കിന്റെ തത്വശാസ്ത്രവും ഇപ്പോഴത്തെയും ഭാവിയിലെയും ജീവനക്കാരുടെയും ഇടപാടുകാരുടെയും വികാരങ്ങളും പ്രതിഫലിക്കുന്ന എന്തെങ്കിലുമൊന്ന് കാലക്രമേണ ഞങ്ങള്* കണ്ടെത്തും,'' അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ ബാങ്കുകളുള്*പ്പടെ മറ്റു പല ബാങ്കുകളും ബ്രാന്*ഡിംഗിന് പ്രാധാന്യം കൊടുത്ത് തങ്ങളുടെ നില ശക്തമാക്കുകയാണെന്ന് ജീവനക്കാരുടെ സംഘടനകള്* ചൂണ്ടിക്കാട്ടുന്നു. എന്തൊക്കെയാണെങ്കിലും വരും മാസങ്ങള്* ഫെഡറല്* ബാങ്കിനെയും ശ്യാം ശ്രീനിവാസനെയും സംബന്ധിച്ചിടത്തോളം നിര്*ണായകമായിരിക്കും.

സ്വന്തം തട്ടകത്തിലെ പ്രതിഷേധങ്ങള്* അതിജീവിച്ചും സമ്പദ്*രംഗത്തെ വെല്ലുവിളികളെ നേരിട്ടും വളര്*ച്ചയുടെ പുതിയ തലത്തിലേക്ക് ബാങ്കിനെ നയിക്കാന്* ശ്യാം ശ്രീനിവാസന് കഴിയുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു. “Proud to be a federal’ (ഫെഡറല്* ബാങ്കുകാരനായിരിക്കുന്നതില്* അഭിമാനിക്കുന്നു) എന്ന സന്ദേശം തന്റെ കത്തുകളിലും മറ്റും ഉള്*ക്കൊള്ളിക്കാറുള്ള അദ്ദേഹം ബാങ്കിന്റെ ഐഡന്റിറ്റി നിലനിര്*ത്തി മുന്നോട്ടുപോകുമോ അതോ പുതിയ സംഭവവികാസങ്ങള്* ലയനത്തിലേക്ക് എത്തിച്ചേരുമോ എന്നത് ശ്യാം ശ്രീനിവാസന്റെ ദീര്*ഘവീക്ഷണം, അര്*പ്പണബോധം, നേതൃശേഷി എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. ഏതായാലും ഒരു വര്*ഷത്തിനകം ബാങ്കിന്റെ ഭാവിയെക്കുറിച്ച് കൂടുതല്* വ്യക്തമായ ചിത്രം ലഭ്യമാകും.

പ്രത്യാഘാതങ്ങള്* ദൂരവ്യാപകം
കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന ഫെഡറല്* ബാങ്ക് കൈവിട്ടുപോയാല്* കേരളത്തിന് അത് വന്* നഷ്ടമായിരിക്കും. നിരവധി മേഖലകളില്* അത് പ്രത്യാഘാതങ്ങളുണ്ടാക്കും.

ജോലി സാധ്യതകള്*: കേരളത്തിലെ ഗ്രാമങ്ങളില്* നിന്നും ചെറുപട്ടണങ്ങളില്* നിന്നുമുള്ളവരാണ് ഫെഡറല്* ബാങ്കിന്റെ ജീവനക്കാരില്* ഏറെയും. പതിനായിരത്തിലേറെ വരുന്ന ജീവനക്കാരില്* വലിയൊരു ശതമാനവും ഇപ്പോള്* മലയാളികളാണ്. എന്നാല്* ബാങ്കിന്റെ നിയന്ത്രണം കേരളത്തിന് വെളിയിലേക്ക് പോയാല്* ഈ ജോലി സാധ്യതകള്*ക്ക് മങ്ങലേല്*ക്കും.

ചെറുകിട വായ്പകള്*: ചെറുകിട വ്യാപാരികള്*, വ്യവസായികള്*, കര്*ഷകര്* എന്നിവരെല്ലാം വായ്പകള്*ക്കായി ആശ്രയിക്കുന്ന ബാങ്കാണ് ഫെഡറല്* ബാങ്ക്. എന്നാല്* പൂര്*ണമായി പുതുതലമുറ ബാങ്കിംഗ് രീതികളിലേക്ക് മാറുമ്പോള്* ബാങ്ക് ഊന്നല്* നല്*കുന്ന മേഖലകളിലും വ്യത്യാസം വരും. വന്*കിട കോര്*പ്പറേറ്റ് ഇടപാടുകാരെയും മറ്റും ലക്ഷ്യം വെക്കുമ്പോള്* ബാങ്കിന്റെ ബിസിനസ് ഭൂരിഭാഗവും കേരളത്തിന് വെളിയിലാകും.

ഡയറക്റ്റര്* ബോര്*ഡ്: ബോര്*ഡിലെ മലയാളി സാന്നിധ്യം വീണ്ടും ചുരുങ്ങും. ധനലക്ഷ്മി ബാങ്കിന്റെയും സിഎസ്ബിയുടെയും കാര്യത്തിലെന്നപോലെ കേരളത്തിന് വെളിയില്* നിന്നാകും നിയന്ത്രണം.

കേരള സ്ഥാപനങ്ങളുടെ നിക്ഷേപം: പള്ളികള്*, അമ്പലങ്ങള്*, വിദ്യാഭ്യാസ സ്ഥാപനങ്ങള്* എന്നിങ്ങനെ കേരളത്തിലെ നിരവധി സ്ഥാപനങ്ങളുടെ നിക്ഷേപം ഫെഡറല്* ബാങ്കിലുണ്ട്. മാനേജ്*മെന്റ് മാറിയാല്* ഇത് മറ്റ് ബാങ്കുകളിലേക്ക് തിരിയാന്* സാധ്യതയുണ്ട്.
ഉയരുന്ന ചെലവുകള്*: ബാങ്ക് ഇടപാടുകള്*ക്കുള്ള ഫീസ് വര്*ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇപ്പോള്*തന്നെ ബാങ്ക് പല ഇടപാടുകളുടെയും ചാര്*ജ് വര്*ധിപ്പിച്ചത് ഇടപാടുകാര്*ക്ക് ഭാരമാകുന്നുണ്ടെന്ന് ജീവനക്കാരുടെ സംഘടനകള്* ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാവിയില്* ഇത് വന്*തോതില്* ഉയര്*ന്നേക്കും.

ജീവനക്കാരുടെ താല്*പ്പര്യങ്ങള്*: ബാങ്കിന്റെ നിയന്ത്രണം കേരളത്തിന് കൈവിട്ടുപോകുമ്പോള്* ഭാവിയില്* ജീവനക്കാരുടെ താല്*പ്പര്യങ്ങളും സംരക്ഷിക്കപ്പെടാതെ വരാം. മുമ്പത്തെ കൊച്ചിന്* ബാങ്കിന്റെയും ലോര്*ഡ് കൃഷ്ണ ബാങ്കിന്റെയും കാര്യത്തില്* മാത്രമല്ല ധനലക്ഷ്മി ബാങ്കില്* പോലും പ്രമോഷന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും കാര്യത്തില്* പക്ഷപാതപരമായ സമീപനമാണുണ്ടായതെന്ന് പല യൂണിയന്* പ്രവര്*ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫെഡറല്* ബാങ്കിന്റെ ഉടമസ്ഥത കേരളത്തിന് കൈവിട്ടു പോകാതിരിക്കാന്* ഒരു ജനകീയ മുന്നേറ്റം ഉണ്ടാകേണ്ട സമയമായെന്ന് ജീവനക്കാരുടെ ഒരു വിഭാഗവും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചില പ്രമുഖരും അഭിപ്രായപ്പെടുന്നുണ്ട്.