-
കപ്പ കൊണ്ടാട്ടം / പപ്പടം
പച്ച കപ്പ - 1
പച്ചമുളക് - എരുവിന് ആവശ്യത്തിന്
ജീരകം - 1 ടേബിൾ സ്പൂണ്*
എള്ള് - 1 ടേബിൾ സ്പൂണ്*
കായപ്പൊടി - സ്വല്പം
ഉപ്പ് - പാകത്തിന്
പച്ചക്കപ്പ തൊലി കളഞ്ഞു കഴുകി ചെരുതായരിഞ്ഞു പച്ചമുളകും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായരക്കുക . ഈ മാവിലേക്ക്* ജീരകവും എള്ളും കായവും ചേർത്ത് അടുപ്പത് വച്ച് കുറുക്കുക . ഒരുപാട് കുറുകി കട്ട ആകരുത്. പരത്താൻ പാകത്തിൽ ചെറിയ അയവു ഉണ്ടാകണം. ഒരു പ്ലാസ്റ്റിക്* ഷീറ്റ് വെയിലത്ത്* വിരിച്ചു സ്പൂണ്* കൊണ്ട് ചെറുതും വലുതുമായ വട്ടങ്ങൾ കട്ടി കുറച്ചു പരത്തുക . 2 ദിവസം ഉണക്കേണ്ടി വരും . നന്നായി ഉണങ്ങിയാൽ പേപ്പറിൽ നിന്ന് അടർത്തി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക . വല്ലപ്പോഴും എടുത്തു വെയില് കൊള്ളിച്ചു വച്ചാൽ ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും. ആവശ്യമുള്ളപ്പോൾ എണ്ണയിൽ വറുത്തെടുത്തു ചോറിന്റെ കൂടെയോ നാലുമണി പലഹാരമായി ചായയുടെ കൂടെയോ കഴിക്കാം . ഇതിനു ഒട്ടും കട്ടി ഇല്ല പെട്ടെന്ന് തകരുന്നതിനാൽ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമായിരിക്കും. വറുക്കുമ്പോൾ ചൂട് ക്രമീകരിച്ചു കരിയാതെ നോക്കണം .
More stills
Keywords:kappa kondattam,kappa pappadam,kappa kondattam recipes,snaks recipes,easy food recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks