നവവധുവിനോട്

ദാമ്പത്യ ജീവിതം ഒരു സംയുക്ത സംവിധാനമാണ്. സഹകരണവും പരിഗണനയും പരിചയവും ആവശ്യമുള്ള സംവിധാനം.

വൈവാഹിക ജീവിതം വിജയിപ്പിക്കാനും ഭാര്യ-ഭര്*ത്താക്കന്മാര്* പരമാവധി ശ്രദ്ധിക്കുക.

എല്ലാ വീട്ടിലും ധാരാളം പ്രശ്നങ്ങളുണ്ടാവുമെന്ന് ഭാര്യ മനസ്സിലാക്കണം. ക്ഷമിച്ചും പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും പരിഹരിക്കാവുന്നതേയുള്ളൂ അവ.

ഭാര്യക്കും ഭര്*ത്താവിനും അവരുടേതായ പ്രത്യേക ജീവിത രീതിയും പ്രകൃതവും സംസ്കാരവുമൊക്കെയുണ്ടാവും. ഈ യാഥാര്*ത്ഥ്യം ഗ്രഹിച്ചും ഓരോരുത്തരെ മനസ്സിലാക്കാനും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളറിയാനുമമുള്ള ക്ഷമ കാണിക്കുക. എങ്കിലേ അതനുസരിച്ചു പെരുമാറാന്* കഴിയുകയുള്ളൂ.

ഭര്*ത്താവിന്റെ ഉത്തരവാദിത്തത്തില്* അദ്ദേഹത്തെ അനുസരിക്കേണ്ടതും അദ്ദേഹത്തിന്റെ അഭിമാനവും സ്വത്തും സംരക്ഷിക്കേണ്ടതും അദ്ദേഹത്തിന് സംതൃപ്തി പ്രദാനം ചെയ്യേണ്ടതും തന്റെ ബാധ്യതയാണ്. ഭര്*ത്താവിന്റെ കാര്യങ്ങള്* മുഴുവനും ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ പ്രവര്*ത്തനങ്ങള്*ക്കും പരിശ്രമങ്ങള്*ക്കും വിലകല്*പ്പിക്കുക. ജീവിതത്തിലും കര്*മത്തിലും സ്വഭാവത്തിലും മുന്നോട്ടുപോവാന്* പ്രചോദനം നല്*കുക. സാഹചര്യം മാറിയിരിക്കുന്നുവെന്നും ഇനി മാതാപിതാക്കളേക്കാളും അനുസരിക്കേണ്ടത് ഭര്*ത്താവിനെയാണെന്നും ഭാര്യ അറിഞ്ഞിരിക്കണം.

ഭര്*തൃഗൃഹത്തിലേക്ക് കാലെടുത്തുവെക്കുന്ന നവവധു ഭര്*ത്താവിന് സംതൃപ്തി നല്കാന്* ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് മാര്*ഗങ്ങള്* ധാരാളം. ഉദാഹരണം: ജോലി കഴിഞ്ഞെത്തുമ്പോള്* ഭര്*ത്താവ് കാണുന്നു. നല്ല അടുക്കും ചിട്ടയുമുള്ള വീട്, സ്വാദിഷ്ടമായ ഭക്ഷണം, സ്വീകരിക്കാന്* അണിഞ്ഞൊരുങ്ങി നില്*ക്കുന്ന ഭാര്യ, അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. ഭര്*ത്താവിന് ഭക്ഷണം വിളമ്പി അവളും കൂടെയിരിക്കുന്നു. പ്രിയതമന് ഭക്ഷണം വായില്* വെച്ചുകൊടുക്കുക കൂടി ചെയ്താല്* ഭംഗിയായി. ഈ പരിചരണത്തില്* ഭര്*ത്താവ് മതിപ്പു പുലര്*ത്താതിരിക്കില്ല. തനിക്ക് സംതൃപ്തി നല്*കാന്* വെമ്പുന്ന ഭാര്യയോട് അദ്ദേഹത്തിന് നന്ദിയുണ്ടാവും.

അതുപോലെതന്നെ ഭര്*ത്താവിനോട് താനുദ്ദേശിക്കുന്ന കാര്യം പറയുന്നത് പറ്റിയ സമയം തെരഞ്ഞെടുത്തേ ആകാവൂ. ചിലപ്പോള്* ഒരു വിഷയത്തെക്കുറിച്ച് ആയെങ്കില്* പ്രശ്നങ്ങളെക്കുറിച്ച ചര്*ച്ചയായിരിക്കും. അല്ലെങ്കില്* ഒരു വാര്*ത്തയായിരിക്കും. എന്താവട്ടെ, കാരണം എല്ലാ സമയത്തും എല്ലാം കേള്*ക്കാന്* പാകത്തിലായിരിക്കില്ല അദ്ദേഹം.

ഭര്*തൃ കുടുംബത്തോട് നന്നായി പെരുമാറുക. ഭര്*ത്താവിന് സംതൃപ്തി നല്*കുന്ന ബാധ്യതകളില്* പെട്ടതുതന്നെയാണത്. ഭര്*തൃവീട്ടുകാരുടെ പെരുമാറ്റം മറിച്ചായിരുന്നാല്*പോലും. കുടുംബബന്ധം ഊട്ടിയുറപ്പിക്കാനും വേണ്ടിവന്നാല്* സഹായങ്ങള്* ചെയ്യാനും ഭര്*ത്താവിനെ പ്രേരിപ്പിക്കുക.

ഭര്*ത്താവുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ വല്ല അഭിപ്രായവ്യത്യാസവുമുണ്ടാവുമ്പോഴേക്ക് സ്വന്തം വീട്ടിലേക്ക് ഓടിപ്പോവരുത്. പകരം, ധാരാളം ക്ഷമിക്കുക. എന്നിട്ട് പറ്റിയ പരിഹാരമാര്*ഗം അന്വേഷിക്കുക. വീട്ടിലേക്കോടിപ്പോവുന്നതോടെ മാനസികവും വൈകാരികവുമായ പോറലുകളുണ്ടാവുന്നു. മറ്റുള്ളവര്*ക്കിടപെടാന്* അവസരങ്ങള്* ലഭിക്കുന്നു. തെളിഞ്ഞു ശുദ്ധമായി നിന്നിരുന്ന ദാമ്പത്യബന്ധം കലങ്ങുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും ഭര്*തൃഗൃഹം വിട്ടുപോവില്ല എന്ന് തീരുമാനിക്കണം. ഭര്*തൃഗൃഹത്തില്*നിന്നോടിപ്പോയി പിന്നെ ഖേദിക്കുന്ന എത്ര പേരെ എനിക്കറിയാമെന്നോ? ഭര്*ത്താവിന്റെ വീട്ടില്*നിന്ന് പോയത് കൂടുതല്* വലിയ ദുരിതത്തിലേക്കാണ് എന്നവര്*ക്ക് പിന്നീട് ബോധ്യപ്പെട്ടു!