-
നീന്തലിന്റെ നേട്ടങ്ങള്*

ഉണര്*വ്വിന്റെ ദിനങ്ങളിലേക്ക് നീന്തിത്തുടിക്കാനുള്ള ഒരു ഉപാധി. അതാണ് വെള്ളവുമായി ഇഴുകിച്ചേരുന്ന നീന്തല്* എന്ന കലയുടെ നേട്ടം. വെറുമൊരു വ്യായാമമെന്നതിലുപരി ഉല്ലാസവും വൈകാരികമായ അനുഭൂതിയും പകര്*ന്നുനല്*കുന്നു എന്നതാണ് നീന്തലിന്റെ സവിശേഷത. പതിവായി നീന്തുന്നവര്*ക്ക് ശാന്തമായ ജീവിതം നയിക്കാന്* സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്*ക്ക് അസാമാന്യമായ മാനസികോര്*ജ്ജവും സമാധാനവും സന്തോഷവും കൈവരുന്നു എന്നതിന് നിരവധി അനുഭവസാക്ഷ്യങ്ങളുമുണ്ട്. സമ്മര്*ദ്ദങ്ങള്* ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഇന്നത്തെ ലോകത്ത് നീന്തലിലൂടെ മനസിനും ശരീരത്തിനും കുളിര്*മ നല്*കാന്* കഴിയുന്നു എന്നതാണ് ഏറെ പ്രസക്തമായ കാര്യം.
വെള്ളത്തിലൂടെയുള്ള നീന്തല്* പ്രകൃതിയുമായുള്ള ഇഴുകിച്ചേരലാണ്. ജലവുമായുള്ള ഈ സമ്പര്*ക്കത്തിലൂടെ പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങള്* അനുഭവിച്ചറിയാനാവുന്നു. വെള്ളവുമായുള്ള ഈ വൈകാരികബന്ധം മനസിനെ ഉന്മത്തമാക്കുന്നു. ഇത് സോന്തോഷത്തിന്റെ അനുഭൂതി നല്*കുന്നതോടൊപ്പം തലച്ചോറിന്റെ പ്രവര്*ത്തനം കാര്യക്ഷമമാക്കാനും ഇടയാക്കുന്നു.
ദുഃഖങ്ങള്* അലിയിച്ചുകളയാം
ബലിതര്*പ്പണങ്ങള്* പുഴയോരങ്ങളില്*വച്ചാണല്ലോ നടത്താറ്. വേര്*പാടിന്റെ വേദന അലിയിച്ചുകളയാന്* പറ്റിയ ഏറ്റവും നല്ല മാര്*ഗ്ഗമാണനീന്തലിലൂടെ നീരാഴികളെന്ന് പണ്ടേ മനുഷ്യര്* മനസിലാക്കിയിട്ടുണ്ട്. തണുന്ന ജലത്തില്* മുങ്ങിനിവരുമ്പോള്* ഉരുകുന്ന മനസിനും തണുപ്പു ലഭിക്കും. ദുഃഖങ്ങള്*ക്ക് തല്*ക്കാലം ശാന്തി ലഭിക്കുമെന്നത് വാസ്തവം. അങ്ങനെ എല്ലാ മാലിന്യങ്ങളെയും കഴുകിക്കളയുന്ന ജലം മനുഷ്യന്റെ വ്രണിതഹൃദയവും കഴുകിവെടിപ്പാക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks