ഒറ്റക്കുട്ടിയെ വളര്*ത്തുമ്പോള്*



ഒറ്റപ്പെട്ടു വളരുന്ന കുട്ടികളില്* കണ്ടുവരുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്തില്ലായ്മ, നിസാര പ്രശ്നങ്ങള്*പ്പോലും താങ്ങാന്* കഴിയാത്ത മാനസികാവസ്ഥ, പിടിവാശിയും സ്വാര്*ത്ഥതയും ഒറ്റപ്പെടലും, അച്ഛനമ്മമാരുടെ വൈകാരികത (ഇമോഷണല്*)യെ മുതലാക്കുന്ന ബ്ളാക്ക്മെയിലിങ്ങ്, പൊതുസമൂഹത്തില്*നിന്നുള്ള ഒളിച്ചോട്ടവും അന്തര്*മുഖതയും, സ്വന്തമായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിലുള്ള പരാജയം. ഇത്തരം പ്രശ്നങ്ങള്*ക്ക് കുട്ടിയെ പഴിച്ചിട്ട് കാര്യമില്ല. ഒരു ശില്പത്തെ വാര്*ത്തെടുക്കുന്നതുപോലെയാണ് ഒരു കുട്ടിയെ വളര്*ത്തിയെടുക്കേണ്ടത്. ശില്പം നന്നായില്ലെങ്കില്* പഴിക്കേണ്ടത് ശില്പത്തെയല്ല. ഒറ്റക്കുട്ടിയുടെ പ്രശ്നങ്ങള്* അറിയുകയും അവ പരിഹരിക്കാനുള്ള മാര്*ഗ്ഗങ്ങള്* പ്രാവര്*ത്തികമാക്കുകയും ചെയ്താല്* പിഴവുകളില്ലാത്ത ഒരു ശില്പംപോലെ നിങ്ങളുടെ കുട്ടിയെ നോക്കി അഭിമാനംകൊള്ളാം.

1. സ്നേഹം കൊടുത്ത് സ്നേഹം നേടുക:
സമ്മാനങ്ങള്* വാരിക്കോരി നല്*കിയല്ല കുട്ടിയുടെ സ്നേഹം സമ്പാദിക്കേണ്ടത്. കുട്ടിക്കു കളിക്കാനും കൂട്ടുകൂടാനും മറ്റൊരുമില്ലെന്ന സത്യം മനസ്സിലാക്കി മാതാപിതാക്കള്* അവരുടെ ചങ്ങാതിമാരാവണം. സ്നേഹമാണ് അവര്*ക്കു കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം.
2. പരമാവധി ശ്രദ്ധ നല്*കുക:
ഓഫീസ് കഴിഞ്ഞു വരുന്നതുവരെ കുട്ടി ക്രഷില്*, വീട്ടിലെത്തിയാല്* കുട്ടിയെ ടി.വിയുടെ മുന്നില്* പിടിച്ചിരുത്തിയശേഷം അമ്മയുടെ വീട്ടുജോലികള്*, രാത്രി കുഞ്ഞുറങ്ങിക്കഴിയുമ്പോള്* അച്ഛന്റെ വരവ്. ഇതാണ് ശരാശരി കേരളീയഭവനങ്ങളിലെ ഇന്നത്തെ അവസ്ഥ. കുട്ടി ഒറ്റപ്പെട്ടുപോകാന്* ഇതു ധാരാളമാണ്. കഴിയുന്നത്ര സമയം കുട്ടിയോടൊപ്പം ചെലവഴിക്കണം. അടുക്കളജോലി ചെയ്യുമ്പോള്* കുട്ടിയെ പാകത്തിനു മുകളില്* കയറ്റിയിരുത്താം. കുഞ്ഞുറങ്ങുംമുമ്പേ അച്ഛന്* വീട്ടിലെത്താന്* ശ്രമിക്കണം. ഒഴിവുദിവസങ്ങളില്* നിങ്ങളുടെ കുഞ്ഞിനായി ചെറിയ ഉല്ലാസയാത്രകള്* നടത്താന്* സമയം കണ്ടെത്തുക
.
3. വര്*ത്തമാനത്തില്* പിശുക്കരുത്:
കുട്ടികള്* ഭാഷ പഠിക്കണമെങ്കില്* കിട്ടുന്ന സമയത്തെല്ലാം അവരോടു സംസാരിച്ചുകൊണ്ടിരിക്കണം.

4. മതിലുകള്* പൊളിക്കുക:

വീടിനുചുറ്റുമുള്ളതുപോലെ കുട്ടിയുടെ മനസിലും മതിലു കെട്ടരുത്. അടുത്ത വീട്ടിലെ കുട്ടിയോടൊപ്പം കളിക്കാന്* കുട്ടിയെ അനുവദിക്കണം. സ്റാറ്റസിന്റെ നേരിയ ഏറ്റക്കുറച്ചിലുകള്* ഇതിനു തടസ്സമാവരുത്.

5. പുസ്തകമെന്ന ചങ്ങാതി:
കളിക്കാന്* ഒരു കുട്ടിയെയും കിട്ടാത്ത സാഹചര്യത്തില്* നിങ്ങളുടെ കുട്ടിക്ക് പുസ്തകമെന്ന ചങ്ങാതിയെ നല്*കാം. വായന കുട്ടിയുടെ മുമ്പില്* ഒരു വലിയ ലോകം തുറന്നിടും. അവിടെ നിരവധി വ്യക്തികളെ കണ്ടുമുട്ടുന്നു. ഇതെല്ലാം ഏകാന്തതയില്*നിന്നുള്ള മോചനത്തിനു വഴിയൊരുക്കും.

6. സഹകരണമനോഭാവം വളര്*ത്താം:
അടുത്ത വീട്ടിലെ കുട്ടി വരുമ്പോള്* കളിപ്പാട്ടങ്ങള്* ഒളിപ്പിച്ചുവയ്ക്കാനല്ല നിര്*ദ്ദേശം കൊടുക്കേണ്ടത്. എല്ലാം പങ്കിട്ടുപഠിക്കാന്* കുട്ടിയെ ശീലിപ്പിക്കണം.

7. ബന്ധങ്ങള്* കാത്തുസൂക്ഷിക്കുക:
അച്ഛനും അമ്മയും ഞാനും-ഇതു മാത്രമാവരുത് കുട്ടിയുടെ ലോകം. മുത്തച്ഛനെയും മുത്തശ്ശിയെയും മറ്റു കുടുംബാംഗങ്ങളെയും അറിഞ്ഞു വേണം കുട്ടി വളരാന്*.

8. താരതമ്യം പാടില്ല:
അയല്*വക്കത്തെ കുട്ടിയെ ചൂണ്ടിക്കാട്ടി സ്വന്തം കുട്ടിയെ താരതമ്യപ്പെടുത്താതിരിക്കുക. അത് ആത്മവിശ്വാസം തകര്*ക്കാനേ ഉപകരിക്കൂ.