-
ചില 'ഒറ്റക്കുട്ടി' ധാരണകള്*

ഒറ്റക്കുട്ടിയെക്കുറിച്ച് ഏറ്റവും അധികം പറഞ്ഞ് കേട്ടിട്ടുള്ള പ്രശ്*നമാണിത്. ഒറ്റകുഞ്ഞ് മതി എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഏറെ ചിന്തിക്കുന്നതും ഈ വിഷയത്തെക്കുറിച്ചാണ്. വീട്ടില്* സമയപ്രായക്കാരായി ആരുമില്ലാതാകുമ്പോള്* കുട്ടിക്ക് ഏകാന്തത അഥവാ ഒറ്റപ്പെടല്* അനുഭവിക്കേണ്ടി വരുന്നുവെന്ന്. ഇത് പൂര്*ണ്ണമായും ശരിയാണെന്ന് പറയാനാകില്ല. ഈ പ്രശ്*നം വീട്ടില്* മാത്രം ഒതുങ്ങിനില്*ക്കുന്നതാണ്. പുറത്തേക്കിറങ്ങുമ്പോള്* സ്*കൂളിലും മറ്റുമായി ധാരാളം സുഹൃത്തുക്കള്* ഇക്കൂട്ടര്*ക്കും ഉണ്ടാകും. ഇന്നത്തെ തലമുറ വീട്ടിലുള്ളതിനേക്കാള്* കൂടുതല്* പുറത്താണ് .
ഒറ്റകുട്ടികള്* സമൂഹവുമായി ഇടപെടുന്നതില്* പിന്നോക്കമാണ് എന്ന് അവകാശപ്പെടുന്നവരുണ്ട്. എന്നാല്* അത് വാസ്തവമല്ല. അവരുടെ കൂട്ടുകെട്ടുകള്* ശ്രദ്ധിക്കുമ്പോള്* മനസ്സിലാകും, അവര്* കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്* അല്പം സെലക്റ്റീവ് ആണെങ്കിലും വളരെ അടുത്തബന്ധമുള്ള കുറച്ച് സുഹൃത്തുക്കളെങ്കിലും ഉണ്ടാകും. എല്ലാവരോടും ഒരുപോലെ ഇടപഴകാന്* പറ്റില്ലെങ്കിലും കുടുംബത്തോടും വളരെ അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഇഴചേര്*ന്ന് ഇടപെടാന്* സാധിക്കുന്നവരായിരിക്കും. തന്റെ സമയം ആരോടൊപ്പം എങ്ങനെ ചെലവഴിക്കണമെന്ന ഉത്തമബോധം ഇവര്*ക്കുണ്ടാകും

ഒറ്റക്കുട്ടിയാണെങ്കിലും സഹോദരങ്ങളാണെങ്കിലും വളര്*ത്തുന്ന രീതിക്കും വളരുന്ന സാഹചര്യങ്ങള്*ക്കും അനുസരിച്ച് അവരുടെ സ്വഭാവം രൂപപ്പെടുന്നത്. ഒറ്റക്കുട്ടി മതി എന്ന് തീരുമാനിക്കുന്നവരുടേയും കുറഞ്ഞത് രണ്ട് മക്കളെങ്കിലും വേണം എന്ന് ആഗ്രഹിക്കുന്നവരുടേയും കാഴ്ചപ്പാടുകളാണ് ശരിയും തെറ്റും നിശ്ചയിക്കുന്നത്.
അച്ഛനും അമ്മയ്ക്കുമായി ഒരേ ഒരു കുട്ടിയേ ഉള്ളൂ എങ്കില്* ആ കുട്ടി കൂടുതല്* സ്വാര്*ത്ഥനായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്റെ അച്ഛന്*, അമ്മ, കളിപ്പാട്ടങ്ങള്*, പുസ്തകള്*, വസ്ത്രം അങ്ങനെ എല്ലാത്തിനോടും 'എന്റെ' എന്ന മോഹം കൂടുതലാണെന്നതാണ് ചിലര്* ഒറ്റക്കുട്ടികളില്* കണ്ടിട്ടുള്ള പോരായ്മ. എന്നാല്* ഒന്ന് ചിന്തിച്ചു നോക്കൂ നമുക്കിടയില്* വളരുന്ന സഹോദരങ്ങളിലും സ്വാര്*ത്ഥത ഉള്ളവരില്ലേ. ഒരു കുട്ടി സ്വാര്*ത്ഥതയോടെ ആയിത്തീരുന്നത് ആ കുട്ടി മുറുകെപിടിച്ചിട്ടുള്ള മൂല്യങ്ങളുടെ അടിസ്ഥാനത്തില്* മാത്രമാണെന്നതാണ് സത്യം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks