-
പ്രശ്*നങ്ങളും പ്രതിബന്ധങ്ങളും
പ്രശ്*നങ്ങളും പ്രതിബന്ധങ്ങളും ഈലോക ജീവിതത്തിൽ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങൾ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി സാഹചര്യങ്ങളെയും പ്രശ്*നങ്ങളെയും ഭയപ്പെടരുത്. തിരമാലകൾക്കു മുകളിലൂടെ നടന്നവൻ കൂടെയുണ്ടെങ്കിൽ തിരകളെ നോക്കി നാമെന്തിന് ഭയപ്പെടണം? ഭയപ്പെടേണ്ടാ, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും'' (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നാമെന്തിന് പ്രശ്*നങ്ങളോർത്ത് ദുർബലചിത്തരാകണം?
'ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല'' (ഹെബ്രാ.13:5) എന്ന് വാക്കുതന്നവൻ വിശ്വസ്തനാകയാൽ നാമെന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓർത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നിൽ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാൻവേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആർക്കുവേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവർത്തിക്കാനുമുള്ള അവസരങ്ങൾ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ''ഉണർന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു'' (ഏശയ്യാ 60:1).
പ്രാർത്ഥന
കർത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങൾ അറിയുന്നില്ല. ക്ഷമിക്കാനും സ്*നേഹിക്കാനും നന്മ ചെയ്യാനും അധ്വാനിക്കാനും ഇപ്പോൾ ഞങ്ങൾ തയാറാകുന്നില്ലെങ്കിൽ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങൾക്കു നല്കണമേ. ജീവിതം ഉയർത്തുന്ന എല്ലാ പ്രശ്*നങ്ങൾക്കും മുകളിലൂടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേൻ.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks