-
ലൗഡ് സ്പീക്കര്*
‘ജയരാജിന് എന്തുപറ്റി’ എന്നത് ഏറെക്കാലമായി മനസിനെ അലട്ടുന്ന ചോദ്യമാണ്. ക്ലാസിക് ടച്ചുള്ള സിനിമകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഈ ഭരതശിഷ്യന്* അടുത്തിടെയായി പടച്ചുവിടുന്ന ചവറുകള്* അദ്ദേഹത്തിന്*റെ പഴയ ‘ഇഷ്ടക്കാരെ’ വിഷമിപ്പിച്ചിരുന്നു. അശ്വാരൂഡനും റെയ്ന്** റെയ്നും ഒക്കെ കണ്ടവര്* ജയരാജില്* നിന്ന് ഇനിയൊരു നല്ല സിനിമ പിറക്കില്ലെന്ന് ഉറപ്പിച്ചു. ആനന്ദഭൈരവി അല്**പം പ്രതീക്ഷ നല്*കി. പക്ഷേ, ദേശാടനത്തിന്*റെ തനിമ പകരാന്* ആനന്ദഭൈരവിക്ക് ആയില്ല.
അതുകൊണ്ടുതന്നെ, ‘ലൌഡ് സ്പീക്കര്*’ എന്ന പുതിയ സിനിമയുമായി ജയരാജ് എത്തിയപ്പോള്* പഴയ ആവേശമൊന്നും പ്രകടിപ്പിച്ചില്ല. അഭിപ്രായമൊക്കെ അറിഞ്ഞ ശേഷം ഈവനിംഗ് ഷോയ്ക്ക് പോകാമെന്ന് കരുതി. പലരെയും വിളിച്ച് പടം എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. ‘സിനിമാഭ്രാന്ത’ന്**മാരുടെ ഗാംഗിലെ ആരും തന്നെ പടം കണ്ടിട്ടില്ല. ശരി, അഭിപ്രായങ്ങള്* വന്നു തുടങ്ങുന്നതു വരെ കാക്കണ്ട, പൊയ്ക്കളയാമെന്നു തീരുമാനിച്ചു. ആ തീരുമാനമെടുക്കാന്* തോന്നിപ്പിച്ച ശക്തിക്ക് നന്ദി!
ദേശീയ അവാര്*ഡുകള്* മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീതനായ സംവിധായകന്* ജയരാജ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ‘ലൌഡ് സ്പീക്കര്*’. അടുത്തകാലത്ത് മലയാളത്തിലുണ്ടായ ഒരു ‘ഒന്നാന്തരം സിനിമ’. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം. മുഹൂര്*ത്തങ്ങളുടെ കരുത്തും അഭിനയകുലപതിയുടെ പെര്*ഫോമന്*സും കണ്ട് തരിച്ചിരുന്നുപോയ നിമിഷങ്ങള്* ധാരാളം.
തികച്ചും ഗ്രാമീണനായ ‘മൈക്ക്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്. ശശികുമാര്* അവതരിപ്പിക്കുന്ന മേനോന്* എന്ന കഥാപാത്രത്തിന് വൃക്ക ദാനം ചെയ്യാനായാണ് മൈക്ക് നഗരത്തിലേക്ക് എത്തുന്നത്. വൃക്ക നല്*കേണ്ട ദിവസം തീരുമാനിച്ചിട്ടില്ല. അതിനാല്* മേനോനൊപ്പം ആ ഫ്ലാറ്റില്* മൈക്ക് താമസമാക്കുന്നു. തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളാണ് ‘ലൌഡ് സ്പീക്കര്*’ എന്ന സിനിമ.
നേര്*ത്ത തമാശകളും ലാളിത്യമുള്ള മുഹൂര്*ത്തങ്ങളും നിറഞ്ഞതാണ് ചിത്രത്തിന്*റെ ആദ്യ പകുതി. മമ്മൂട്ടിയുടെ പുതിയ രീതിയിലുള്ള വേഷവും രൂപവും ഭാവവുമൊക്കെ അംഗീകരിക്കാന്* അല്**പം സമയം വേണ്ടി വരുമെങ്കിലും പിന്നീട് നമ്മുടെ കൂട്ടുകാരനായി മാറുകയാണ് മൈക്ക്. അയാളുടെ ചെറിയ തമാശകള്*ക്കു പോലും പ്രേക്ഷകര്* ചിരിക്കുന്നു. അയാളുടെ കണ്ണു നിറയുമ്പോള്* തിയേറ്റര്* നിശബ്ദമാകുന്നു. തമാശകള്*ക്ക് മാറ്റുകൂട്ടാന്* ജഗതി അവതരിപ്പിക്കുന്ന കഥാപാത്രവുമുണ്ട്.
മമ്മൂട്ടിക്കും ശശികുമാറിനുമൊപ്പം ഈ സിനിമയിലെ മറ്റൊരു പ്രധാന അഭിനേതാവ് ഒരു റേഡിയോയാണ്. മൈക്ക് എപ്പോഴും കൊണ്ടുനടക്കുന്ന, ബാറ്ററിയില്* പ്രവര്*ത്തിക്കുന്ന ആ റേഡിയോ ഒരു കഥാപാത്രം തന്നെയായി മാറുന്നു. തന്*റെ അച്ഛന്*റെ വീരസാഹസികതകള്* വിവരിക്കുന്ന മൈക്കിന്*റെ ഭാവചലനങ്ങള്* ആരെയും വശീകരിക്കും. അയാളുടെ ഉച്ചത്തിലുള്ള സംസാരശൈലി മമ്മൂട്ടി നന്നായി ഉള്*ക്കൊണ്ടിരിക്കുന്നു.
രണ്ടാം പകുതിയാണ് ലൌഡ് സ്പീക്കറിന്*റെ ആത്മാവ്. ഹൃദയസ്പര്*ശിയായ, കണ്ണില്* ഈര്*പ്പം പൊടിക്കുന്ന രംഗങ്ങള്*. നല്ല പാട്ടുകള്*. ബിജിബാല്* ഈണം നല്*കിയ എല്ലാ ഗാനങ്ങളും മനോഹരമാണ്. മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുന്ന ആ കരോള്* ഗാനം തിയേറ്റര്* വിട്ടിറങ്ങിയാലും മനസില്* നിന്നു മാറില്ല. ‘അല്ലിയാമ്പല്* കടവില്*’ എന്ന പഴയ ഗാനത്തിന്*റെ മനോഹരമായ പുനഃസൃഷ്ടിയും പ്രേക്ഷകനില്* ഗൃഹാതുരത ഉണര്*ത്തുന്നു.
ചിത്രത്തിന്*റെ കൂടുതല്* ഭാഗവും ഒരു ഫ്ലാറ്റിനുള്ളിലാണ് നടക്കുന്നത്. മേനോനും മൈക്കും തമ്മിലുള്ള ഹൃദയബന്ധത്തിലൂടെയാണ് കഥ പറയുന്നത്. ഒരു ഗ്രാമീണന്*റെ ഉള്ളിലെ നന്**മയും വേദനകളും മനസില്* തൊടുന്ന രീതിയില്* പകര്*ത്തിയിരിക്കുന്നു. ജയരാജിനെപ്പോലെ തന്നെ മമ്മൂട്ടിയുടെയും തിരിച്ചുവരവാണ് ഈ സിനിമ. കോമാളിക്കഥകളില്* നിന്നും കഥാ*പാത്രങ്ങളില്* നിന്നുമുള്ള ശാപമോക്ഷം. മമ്മൂട്ടി ഒരു നടന്* എന്ന നിലയില്* നൂറുശതമാനം നീതി പുലര്*ത്തിയിട്ടുണ്ട്. അമരം, വാത്സല്യം തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ ഓര്*മ്മിപ്പിക്കുന്നു ലൌഡ് സ്പീക്കര്*. അദ്ദേഹത്തിന്*റെ സംസാരശൈലിയും മോഡുലേഷനും ഗംഭീരം.
സരസവും രസകരവും നോവുണര്*ത്തുന്നതുമായ ഒരു കഥാപാത്രത്തെയാണ് ശശികുമാറിന് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്*റെ അഭിനയവും കഥയോടു ചേര്*ന്നു നില്*ക്കുന്നു. മമ്മൂട്ടിയും ശശികുമാറും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരെ കീഴടക്കുക തന്നെ ചെയ്യും. നായികയായി വരുന്ന ഗ്രേസി സിംഗും കഥാപാത്രത്തോടു നീതിപുലര്*ത്തി. ലഗാനില്* നമ്മള്* കണ്ട നായികയേയല്ല അവര്* ഈ ചിത്രത്തില്*. ഹരിശ്രീ അശോകന്*റെ ക്രിസ്ത്യന്* പാതിരിയും നല്ല കഥാപാത്രമാണ്. സുരാജ് വെഞ്ഞാറമ്മൂടും ചിരിയുണര്*ത്തുന്നു.
ജയരാജ് തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്*റെ ആദ്യ തിരക്കഥയാണിതെന്ന് വിശ്വസിക്കാനാവില്ല. വിദ്യാരംഭം, കുടുംബസമേതം തുടങ്ങിയ ജയരാജ് ചിത്രങ്ങളേപ്പോലെ ഹൃദയസ്പര്*ശിയാണ് ലൌഡ് സ്പീക്കറും. ലൈവ് സൌണ്ട് റെക്കോര്*ഡിംഗിന്*റെ മേന്**മ തിയേറ്ററില്* ആസ്വദിച്ചറിയാം.
മലയാളികള്*ക്ക് കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രമാണ് ലൌഡ് സ്പീക്കര്*. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയുടെ ഒരു ഗംഭീര കഥാപാത്രത്തെയും മലയാളത്തിന് ലഭിച്ചിരിക്കുന്നു. അണിയറപ്രവര്*ത്തകരുടെ നൂറു ശതമാനം ആത്മാര്*ത്ഥമായ സമീപനം തന്നെയാണ് ഈ ചിത്രത്തെ ഒരു റംസാന്* വിരുന്നാക്കി മാറ്റുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks