-
റോബിന്*ഹുഡ്
കള്ളന്*മാരുടെ കഥ പറയുന്ന സിനിമകള്‍* എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്*. പണക്കാരുടെ സ്വത്ത്* വഹകള്‍* മോഷ്ടിച്ച്* പാവപ്പെട്ടവന്* കൊടുക്കുന്ന ശുദ്ധമനസ്*ക്കരായ കായംകുളം കൊച്ചുണ്ണിമാരുടെ കഥകള്‍* എക്കാലത്തും പ്രേക്ഷകരുടെ ഇഷ്ട വിഭവമാണെന്നതില്‍* സംശയമില്ല.
ട്വന്റി20യുടെ മെഗാവിജയം ആവര്*ത്തിയ്*ക്കാന്‍* ആക്ഷന്‍* സംവിധായകന്* ജോഷി തിരഞ്ഞെടുത്തതും ഒരു കള്ളന്റെ കഥ, നായകന്*മാരായി പൃഥ്വിരാജ്*, നരേന്*, ജയസൂര്യ. തിരക്കഥയൊരുക്കിയത്* ചോക്ലേറ്റ്* എന്ന ഹിറ്റിലൂടെ അരങ്ങേറിയ സച്ചി-സേതു ടീം. റോബിന്*ഹുഡ് എന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍* വാനോളമുയരാന്‍* ഇതൊക്കെ തന്നെ ധാരാളം. എന്നാല്‍* തിയറ്റുകളില്‍* തിക്കിത്തിരക്കി പടം കണ്ടിറങ്ങുന്നവരുടെ മുഖത്ത്* ആ പ്രതീക്ഷകള്‍* സഫലമായതിന്റെ യാതൊരു ലക്ഷണവുമില്ല. ഇങ്ങനെയൊരു പടം കാണാനാണോ കാത്തിരുന്നതെന്ന്* പോലും ചിലര്‍* കരുതുന്നുണ്ടാവും. അതേ കൊട്ടുംകുരവയുമായി വമ്പന്‍* പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ റോബിന്*ഹുഡും ഒരു ശരാശരി പടത്തിന്റെ പട്ടികയിലാണ്* ഇടം പിടിയ്*ക്കുന്നത്*.
ഹൈടെക്ക്* കള്ളന്*മാരുടെ കഥ കേരളത്തിലാണ്* നടക്കുന്നതെങ്കില്‍* കൊച്ചിയില്‍* തന്നെ പറയേണ്ടി വരും. പ്രേക്ഷകന്റെ ആ മുന്‍*വിധി തിരക്കഥാക്കൃത്ത്* തെറ്റിക്കുന്നില്ല. നഗരത്തിലെ ഐബി ബാങ്കിന്റെ എടിഎമ്മില്‍* നിന്ന്* മോഷണം നടക്കുന്നതോടെയാണ്* റോബിന്*ഹുഡ്* ആരംഭിയ്*ക്കുന്നത്*. പൃഥ്വിരാജ്* അവതരിപ്പിയ്*ക്കുന്ന വെങ്കിടേഷ്* അയ്യരാണ്* നഗരത്തെ ഞെട്ടിയ്*ക്കുന്ന മോഷണത്തിന്* പിന്നില്‍*. ഒരു പകല്‍* മാന്യനാണ്* അയാള്‍*. പകല്‍* ഒരു എഞ്ചിനിയറിങ്* കോച്ചിങ്* സെന്ററിലെ അധ്യാപകന്*. ഇരുള്* പരക്കുമ്പോള്‍* എടിഎം മോഷ്ടാവ്*.
കൂര്*മ്മ ബുദ്ധിക്കാരനായ വെങ്കിടേഷിന്* ഇങ്ങനെയൊരു മുഖമുണ്ടെന്ന്* ആര്*ക്കുമറിയില്ല. അയാളെ ചില നിഗൂഢതകള്‍* ചൂഴ്*ന്ന്* നില്*ക്കുന്നുണ്ടെന്ന്* ഇതില്‍* നിന്നൊക്കെ പ്രേക്ഷകര്‍*ക്ക്* ബോധ്യമാവും. പ്രിയപ്പെട്ട അധ്യാപകന്* പിന്നാലെ വണ്‍*വേ പ്രേമവുമായി നടക്കുന്ന അഭിരാമി(സംവൃത)യെന്ന കഥാപാത്രത്തിന്റെ ആവശ്യകത എന്തിനെന്ന്* സിനിമ കണ്ടിറങ്ങുന്നവര്‍* ചോദിച്ചേക്കാം. കുറച്ച്* പാട്ടും റൊമാന്*സുമില്ലെങ്കില്* എന്ത്* സിനിമ! എന്നാണതിനുത്തരം. കേസ്* അന്വേഷണത്തിന്റെ ചുമതലയുള്ള അസിസ്*റ്റന്റ്* കമ്മീഷണറായെത്തുന്ന ജയസൂര്യയുടെ വരവൊക്കെ കൊള്ളാമെങ്കിലും കഥയില്‍* കാര്യമായൊന്നും ഈ പൊലീസ്* കഥാപാത്രത്തിന്* ചെയ്യാനില്ല.
ഐബിഐ ബാങ്കിന്റെ എടിഎമ്മില്‍* മാത്രമാണ്* മോഷണം നടക്കുന്നതെന്ന്* വ്യക്തമാവുമ്പോള്‍* ബാങ്കധികൃതര്‍* പ്രൈവറ്റ്* ഡിറ്റക്ടീവിന്റെ സഹായം തേടുന്നു. അങ്ങനെയാണ്* നരേന്* അവതരിപ്പിയ്*ക്കുന്ന അലക്*സാണ്ടര്‍* ഫെലിക്*സ്* കഥയിലേക്കെത്തുന്നത്*.
ഐബിഐ ബാങ്കിന്റെ സിസ്റ്റം അഡ്*മിനിസ്*ട്രേറ്ററായ രൂപയെന്ന കഥാപാത്രത്തെയാണ്* ഭാവന അവതരിപ്പിയ്*ക്കുന്നത്*. കഥയിലെ മൂന്ന്* കഥാപാത്രങ്ങളും താമസിയ്*ക്കുന്നത്* ഒരേ ഫ്*ളാറ്റില്‍*. സ്വാഭാവികമായി അവര്‍*ക്കിടയില്* പ്രണയം പൊട്ടിമുളയ്*ക്കുന്നു.
ഫെലിക്*സിന്റെ അന്വേഷണവും വെങ്കിയുടെ മോഷണവും മുറയ്*ക്ക്* നടക്കുന്നു. ആദ്യ പകുതിയില്‍* തന്നെ തങ്ങളുടെ സുഹൃത്തായ വെങ്കിയാണ്* മോഷണങ്ങള്‍*ക്ക്* പിന്നിലെന്ന്* ഫെലിക്*സും രൂപയും മനസ്സിലാക്കുന്നുണ്ട്*. എന്നാല്‍* ഇവര്‍* ഒരുക്കുന്ന കെണികളിലൊന്നും വെങ്കി വീഴുന്നില്ല. എന്തിനാണ്* വെങ്കിടേഷ്* ഐബിഐ ബാങ്ക്* തന്നെ മോഷണത്തിനായി തിരഞ്ഞെടുത്തതെന്നും സിദ്ധാര്*ഥ് വെങ്കിടേഷെന്ന മോഷ്ടാവായി എങ്ങനെ മാറിയെന്നും വെളിപ്പെടുന്നതോടെ റോബിന്*ഹുഡ്* ക്ലൈമാക്*സിലേക്ക്* പ്രവേശിക്കുന്നു.
നല്ലൊരു ഉഗ്രന്‍* സിനിമയ്ക്ക് വേണ്ടിയുള്ള വിഭവങ്ങളെല്ലാം ഉള്ള സിനിമ തന്നെയാണ്* റോബിന്*ഹുഡ്*. പക്ഷേ 'എല്ലാം പാകത്തിന്* ചേര്*ന്നാലല്ലേ നല്ല വിഭവമുണ്ടാകൂ' എന്ന്* പറയുന്നത്* പോലെയാണ്* ഈ സിനിമയുടെ കാര്യം.
ചോക്ലേറ്റ്* എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വരവറിയിച്ച സച്ചി-സേതു ടീം ഒരുക്കിയ തിരക്കഥയ്*ക്ക്* വേണ്ടത്ര ഒഴുക്കില്ലാത്തതാണ്* റോബിന്*ഹുഡിന്റെ പ്രധാന ദൗര്*ബല്യം. സിനിമയുടെ പ്രധാന തീം മോഷണമാണെങ്കിലും അതൊരു വിശ്വസനീയമായ രീതിയില്‍* പറഞ്ഞു ഫലിപ്പിയ്*ക്കാന്‍* കഴിഞ്ഞിട്ടില്ല.
നല്ല ടെക്*നിക്കല്‍* പെര്*ഫെക്ഷന്* വേണ്ട എടിഎം മോഷണ സീനുകള്‍* എല്ലാം തന്നെ ഒരു ഒഴുക്കന്‍* മട്ടിലാണ്* സംവിധായകന്* പറഞ്ഞു പോകുന്നത്*. സിനിമയുടെ രണ്ടാം പകുതി കൂടുതല്‍* ചടുലമാക്കാനുള്ള ശ്രമം പലപ്പോഴും പാളിപ്പോകുന്നുമുണ്ട്*. വേണ്ടതൊക്കെ വിളമ്പിയെങ്കിലും പ്രേക്ഷകനെ തൃപ്*തരാക്കുന്നതില്* സംവിധായകനും തിരക്കഥാക്കൃത്തുക്കളും വേണ്ടത്ര വിജയിക്കുന്നില്ല.
ക്യാമറ കൈകാര്യം ചെയ്*ത ഷാജി തന്റെ ജോലി മികച്ച രീതിയില്‍* തന്നെ പൂര്*ത്തിയാക്കിയിട്ടുണ്ട്*. സിനിമയെ കുറച്ചെങ്കിലും ആവേശകരമാക്കി തീര്*ത്തതില്‍* ഛായാഗ്രാഹകന്‍* ഏറെ പ്രശംസയര്*ഹിയ്*ക്കുന്നുണ്ട്*. ഒരു ആക്ഷന്‍* ത്രില്ലറിന്റെ മൂഡ്* നിലനിര്*ത്തുന്ന രീതിയില്‍* തന്നെയാണ്* രഞ്*ജന്‍* എബ്രഹാം എഡിറ്റിങ്* നിര്*വഹിച്ചിരിയ്*ക്കുന്നത്*.
ചിത്രത്തിലെ ഗാനങ്ങള്‍* പൊതുവെ കേട്ടിരിയ്*ക്കാവുന്നവയാണെങ്കിലും ചിത്രീകരണം അത്ര മികച്ചതല്ല. ചടുലമായ കഥ പറഞ്ഞു പോകുന്ന വേളയില്‍* പ്രത്യേകിച്ച്* കാരണമൊന്നുമില്ലാതെ വന്നെത്തുന്ന ഗാനങ്ങള്‍* പലപ്പോഴും കല്ലുകടിയാവുണ്ട്.
പുതിയ മുഖത്തിന്റെ സൂപ്പര്‍* വിജയത്തിന്* പിന്നാലെ റോബിന്*ഹുഡും തിയറ്ററുകളിലെത്തിയാല്‍* പൃഥ്വി സൂപ്പര്‍* സ്റ്റാറുകളെ കടത്തിവെട്ടുമെന്ന്* പ്രവചിച്ചവര്‍* ഏറെ പേരുണ്ട്*. പൃഥ്വിയുടെ ആരാധകരും അത്* തന്നെയാണ്* പ്രതീക്ഷിച്ചത്*. ഒരു ശരാശരി സിനിമയായിരുന്നിട്ടും പുതിയ മുഖം നേടിയ സൂപ്പര്‍* വിജയമാണ്* ഇത്തരത്തിലൊരു പ്രവചനത്തിന്* പിന്നില്‍*.
എന്നാല്‍* റോബിന്*ഹുഡ്* എന്ന ചിത്രം പൃഥ്വിയുടെ കരിയറില്‍* അത്ര വലിയൊരു നേട്ടമൊന്നുമല്ലെന്ന്* അടിപൊളി വേഷങ്ങളിലും അപ്പിയറന്*സിലും മാത്രമാണ്* വെങ്കിക്ക്* പുതുമ കൊണ്ടുവരാന്‍* കഴിയുന്നത്*. മറ്റൊരു ആക്ഷന്‍* കഥാപാത്രം എന്നതിനുമപ്പുറം മറ്റെന്തെങ്കിലും നേട്ടം പൃഥ്വിരാജിന്* വെങ്കിടേഷ്* അയ്യര്‍* എന്ന കഥാപാത്രം നേടിത്തരുമെന്ന്* പ്രതീക്ഷിയ്*ക്കാനാവില്ല.
അതേ സമയം നരേന്* അവതരിപ്പിച്ച അലക്*സാണ്ടര്‍* ഫെലിക്*സിന്* ചിത്രത്തില്‍* നന്നായി സ്*കോര്‍* ചെയ്യാന്‍* കഴിഞ്ഞിട്ടുണ്ട്*. പ്രൈവറ്റ്* ഡിറ്റക്ടീവിന്റെ കഥാപാത്രം നരേന്റെ കൈകളില്‍* തീര്*ത്തും സുരക്ഷിതമാണെന്ന്* ആര്*ക്കും ബോധ്യപ്പെടും. ഫെലിക്*സ്* പൃഥ്വിയുടെ വെങ്കിടിയെ കടത്തിവെട്ടിയെന്ന്* പറഞ്ഞാലും ആരും കുറ്റപ്പെടുത്തുമെന്ന്* തോന്നുന്നില്ല.
രണ്ട്* നായകന്*മാര്‍*ക്കിടയില്* അകപ്പെട്ടു പോകുന്ന രൂപയായി ഭാവന തന്റെ സാന്നിധ്യം അറിയിക്കുമ്പോള്‍* സംവൃതയുടെ അഭിരാമി പാട്ടിനും റൊമാന്*സിനും വേണ്ടിയുള്ള ഒന്നായി മാറിപ്പോയി. ഐബിഐ ബാങ്കിന്റെ ഉന്നതോദ്യഗസ്ഥനായെത്തുന്ന ബിജു മേനോന്റെ പ്രകടനവും എടുത്തുപറയത്തക്കതാണ്*. വില്ലത്തരങ്ങള്‍* പുതുമയോടെ തന്നെ അവതരിപ്പിച്ച്* ഫലിപ്പിയ്*ക്കാന്‍* ബിജുവിന്* കഴിഞ്ഞു.
ജോഷി-പൃഥ്വി കൂട്ടുകെട്ടില്‍* ഒരു അടിപൊളി ചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്തുകയാണ്* റോബിന്*ഹുഡ്*. ഇത്രയും പറഞ്ഞതിലൂടെ റോബിന്*ഹുഡ്* കാണാതിരിയ്*ക്കേണ്ട സിനിമയാണെന്നതിന്* അര്*ത്ഥമില്ല. പക്ഷേ അമിത പ്രതീക്ഷകളുമായി തിയറ്ററുകളിലേക്ക്* പോകരുതെന്ന്* മാത്രം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks