-
രക്ഷാപ്രവര്*ത്തനത്തിന് കമലും ദിലീപും ഷൂ&
തേക്കടി ബോട്ട് അപകടത്തില്* രക്ഷാപ്രവര്*ത്തനത്തിന് ഷൂട്ടിംഗ്* യൂണിറ്റ്* പ്രവര്*ത്തകരും പങ്കാളികളായി. കമല്* സംവിധാനം ചെയ്യുന്ന ആഗതന്* എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സംഘമാണ് അപകടത്തില്*പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന്* വെളിച്ചം എത്തിച്ചത്*.ഇരുട്ട്* നിറഞ്ഞ തടാകത്തില്* രക്ഷാപ്രവര്*ത്തനത്തിനു ഇത്* ഏറെ സഹായകരമായി.കമല്*, ഇന്നസെന്റ്*, ദിലീപ്* എന്നിവര്* അപകടസ്*ഥലത്തും ആശുപത്രികളിലും എത്തി. ഷൂട്ടിംഗിന്* ഉപയോഗിക്കുന്ന നാല്* ആര്*ക്ക്* ലൈറ്റുകള്*ക്കൊപ്പം, വാഹനങ്ങളിലെ പ്രത്യേക ജനറേറ്റര്* സംവിധാനവും, സൗകര്യവും രക്ഷാപ്രവര്*ത്തനത്തിന്* ഉപയോഗിക്കുകയായിരുന്നു.
-
ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ്: മരണം 1000
Posted on: 01 Oct 2009
സുമാത്ര ഭൂകമ്പത്തില്* മരണം 500 കവിഞ്ഞു
കെറ്റ്*സാന ചുഴലിക്കാറ്റില്* മരണം 331
സുനാമിയില്* മരണം 151
ജക്കാര്*ത്ത: ദുരന്തങ്ങള്* ലോകമെമ്പാടും പെയ്യുകയാണ്. ഫിലിപ്പീന്*സ്, വിയറ്റ്*നാം, സമോവ, എന്നിവിടങ്ങളിലെ ചുഴലിക്കാറ്റിനും സുനാമിക്കും ശേഷം ഇന്*ഡൊനീഷ്യയിലെ സൂമാത്രയിലും ജംബിയിലുമുണ്ടായ ഭൂകമ്പങ്ങളില്* മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. നൂറിലധികം ആള്*ക്കാരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാന്* സാദ്ധ്യത. 423 പേര്*ക്ക് ഗുരുതരമായി പരിക്കേറ്റു.
പടിഞ്ഞാറന്* സുമാത്രയിലെ പഡാങ് നഗരത്തിലായിരുന്നു ഇന്നലെ റിക്ടര്* സ്*കെയിലില്* 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്നുണ്ടായ തുടര്*ചലനം ജംബി പ്രവിശ്യയിലാണ് അനുഭവപ്പെട്ടത്. ഈ ചലനം റിക്ടര്* സെ്കയിലില്* 7 പോയിന്റ് രേഖപ്പെടുത്തി.
നിരവധി കെട്ടിടങ്ങളും വീടുകളും തകര്*ന്നു. മരണസംഖ്യ ഇനിയും ഉയരാന്* സാധ്യതയുണ്ടെന്ന് ദുരന്തനിവാരണസേന അറിയിച്ചു. നാലുവര്*ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നും ആയിരത്തിലധികം പേര്* മരിച്ചിട്ടുണ്ടാകാന്* സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി സിതി ഫാദില്ലാ സുപാരി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യചലനത്തില്* പരിഭ്രാന്തരായ ജനങ്ങള്* നിരത്തിലേക്കിറങ്ങിയോടി. മോശം കാലാവസ്ഥയില്* രക്ഷാപ്രവര്*ത്തനങ്ങള്* മന്ദഗതിയിലാണ് നടക്കുന്നത്. അവശിഷ്ടങ്ങള്*ക്കിടയില്* കുടുങ്ങിക്കിടക്കുന്നവര്*ക്കായുള്ള തിരച്ചില്* ഇന്നലെ രാത്രിയിലും തുടര്*ന്നു. ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്*പ്പിച്ചിരിക്കുകയാണ്.
2004ല്* രണ്ടര ലക്ഷത്തോളം പേര്* മരിച്ച സുനാമിയുടെ പ്രഭവകേന്ദ്രം സുമാത്രയായിരുന്നു. ഇതോടെ ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് എന്നീ ദുരന്തങ്ങളില്* തെക്കന്* ഏഷ്യന്* രാജ്യങ്ങളില്* മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു.
തെക്കനേഷ്യന്* രാജ്യങ്ങളില്* അഞ്ചുദിവസമായി തുടരുന്ന കെറ്റ്*സാന ചുഴലിക്കാറ്റില്* മരിച്ചവരുടെ എണ്ണം 331 ആയി. സുമാത്രയിലെ ഭൂകമ്പത്തെത്തുടര്*ന്ന് ഇന്ത്യയുള്*പ്പെടെയുള്ള രാജ്യങ്ങള്*ക്ക് സുനാമി മുന്നറിയിപ്പു നല്*കിയിരുന്നെങ്കിലും പിന്നീട് പിന്*വലിച്ചു.
പോളിനേഷ്യന്* മേഖലയില്* ഹവായിക്കും ന്യൂസീലന്*ഡിനുമിടയ്ക്ക് കിടക്കുന്ന വെസ്റ്റേണ്* സമോവ, അമേരിക്കന്* സമോവ, ടോംഗ ദ്വീപുകളിലാണ് സുനാമിത്തിരമാലകള്* നാശം വിതച്ചത്.
വെസ്റ്റേണ്* സമോവയുടെ തലസ്ഥാനമായ ഏപ്പിയയില്*നിന്ന് 200 മീറ്റര്* അകലെ ചൊവ്വാഴ്ച രാത്രിയാണ് റിക്ടര്* സെ്കയിലില്* 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 25 അടിയോളം ഉയരത്തില്* ഉയര്*ന്നുപൊങ്ങിയ സുനാമിയില്* തീരത്തെ കെട്ടിടങ്ങളൊക്കെ നിലംപതിച്ചു. 70-ഓളം ഗ്രാമങ്ങള്* ഒലിച്ചുപോയി. വെസ്റ്റേണ്* സമോവയില്* 110-ഉം അമേരിക്കന്* സമോവയില്* 34-ഉം ടോംഗ ദ്വീപില്* ഏഴുപേരും മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
തെക്കന്* ഏഷ്യന്* രാജ്യങ്ങളായ ഫിലിപ്പീന്*സ്, വിയറ്റ്*നാം, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലാണ് അഞ്ചുദിവസമായി കെറ്റ്*സാന നാശം വിതയ്ക്കുന്നത്. ഫിലിപ്പീന്*സില്* 246 പേരുടെ മരണത്തിനിടയാക്കിയ ചുഴലി ചൊവ്വാഴ്ചയാണ് വിയറ്റ്*നാമില്* പ്രവേശിച്ചത്. വിയറ്റ്*നാമില്* 74 പേരും കംബോഡിയയില്* 11 പേരും മരിച്ചതായാണ് റിപ്പോര്*ട്ടുകള്
-
എയര്* ഇന്ത്യ സര്*വീസ്* സാധാരണ നിലയിലായി
എയര്* ഇന്ത്യ സര്*വീസ്* സാധാരണ നിലയിലായി
ന്യൂഡല്*ഹി: എയര്* ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്* അഞ്ചു ദിവസമായി നടത്തിവന്നിരുന്ന സമരം ഇന്നലെ പിന്*വലിച്ചതിനേ തുടര്*ന്ന്* രാജ്യത്തെ വിമാനസര്*വീസുകള്* സാധാരണ നിലയിലായി. രാവിലെ പുറപ്പെടേണ്ടിയിരുന്ന സര്*വീസുകളെല്ലാം കൃത്യ സമയത്തു തന്നെ പുറപ്പെട്ടു. രാവിലെയെത്തിയ യാത്രക്കാരെയെല്ലാം പൂക്കള്* നല്*കിയാണ്* എയര്* ഇന്ത്യ സ്വീകരിച്ചത്*.
സാമ്പത്തിക പ്രതിസന്ധിയേ തുടര്*ന്ന്* ശമ്പളത്തിനു പുറമേയുള്ള ആനൂകൂല്യങ്ങള്* വെട്ടിക്കുറച്ചതിനേ തുടര്*ന്നാണ്* എക്*സിക്യൂട്ടിവ്* പൈലറ്റുമാര്* സമരം പ്രഖ്യാപിച്ചത്*. ഈ തീരുമാനം സര്*ക്കാര്* താല്*ക്കാലികമായി മരവിപ്പിച്ചതിനേ തുടര്*ന്നാണ്* സമരം പിന്*വലിക്കാന്* പൈലറ്റുമാര്* തയാറായത്*.
-
തേക്കടി ദുരന്തം: ലൈഫ്* ജാക്കറ്റുകള്* 'സുരക"
തേക്കടി ദുരന്തം: ലൈഫ്* ജാക്കറ്റുകള്* 'സുരക്ഷിതം'
ഇടുക്കി: തേക്കടി തടാകത്തില്* മുങ്ങിത്താഴന്ന കെ.ടി.ഡി.സിയുടെ 'ജലകന്യക' ബോട്ടില്* ലൈഫ്* ജാക്കറ്റുകള്* 'സുരക്ഷിത'മായിരുന്നുവെന്ന്* റിപ്പോര്*ട്ട്*. യാത്രക്കാരുടെ സുരക്ഷയ്*ക്കായി നല്*കിയിരുന്ന ലൈഫ്* ജാക്കറ്റുകളില്* ഒന്നുപോലും ഉപയോഗിച്ചിട്ടില്ല. ബോട്ടിന്റെ സൈഡില്* കെട്ടിവച്ച നിലയില്* കണ്ടെത്തിയ ഇവയുടെ പ്ലാസ്*റ്റിക്* കവര്* പോലും പൊട്ടിച്ചിരുന്നില്ല. ലൈഫ്* ജാക്കറ്റുകള്* ഉപയോഗിക്കാത്തതാണ്* മരണസംഖ്യ ഇത്രയും ഉയരാന്* ഇടയാക്കിയത്*.
ചിങ്ങം ഒന്നിന്* സര്*വീസ്* ആരംഭിച്ച ജലകന്യക നൂറുകണക്കിന്* ടൂറിസ്*റ്റുകളുമായി ഇത്രയും ദിവസം യാത്രനടത്തിയിട്ടും യാത്രക്കാര്*ക്ക്* സുരക്ഷ ഉറപ്പാക്കാന്* കെ.ടി.ഡി.സി അധികൃതരും ബോട്ട്* ജീവനക്കാരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ്* ഇതില്* നിന്നും വ്യക്*തമാകുന്നത്*
-
ആന്റണിയുടെ നിര്*ദേശം
അടിയന്തര ഘട്ടങ്ങളില്* അനുമതിക്ക്* കാക്കേണ്ടെന്ന്* സേനയ്*ക്ക് ആന്റണിയുടെ നിര്*ദേശം
ന്യൂഡല്*ഹി: അനുമതിക്ക്* കാത്തു നില്*ക്കാതെ തേക്കടിയില്* അടിയന്തരമായി രക്ഷാ പ്രവര്*ത്തനം ആരംഭിക്കാന്* പ്രതിരോധ മന്ത്രി എ.കെ. ആന്റണി നാവിക സേനയ്*ക്കു നിര്*ദേശം നല്*കിയതോടെയാണു തേക്കടിയില്* രക്ഷാപ്രവര്*ത്തനത്തിനു സേന പുറപ്പെട്ടത്*. അപകടം ഉണ്ടായയുടന്* സഹായമഭ്യര്*ഥിച്ച്* മുഖ്യമന്ത്രി വി.എസ്* അച്യുതാനന്ദന്* ആന്റണിയെ ടെലിഫോണില്* ബന്ധപ്പെട്ടിരുന്നു.
ഉടന്* തന്നെ നാവിക സേനാ ദക്ഷിണ നേവല്* കമാന്*ഡ്* മേധാവി വൈസ്* അഡ്*മിറല്* കെ.എന്* സുശീലിനെ വിളിച്ച്* അടിയന്തരമായി രക്ഷാ പ്രവര്*ത്തനം ആരംഭിക്കാന്* ആന്റണി നിര്*ദേശം നല്*കുകയായിരുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളില്* നിയമപ്രകാരമുള്ള അനുമതിക്ക്* കാത്തുനില്*ക്കേണ്ട കാര്യമില്ലെന്നും പൂര്*ണ സ്വാതന്ത്ര്യത്തോടെ മനുഷ്യസാധ്യമായ ഏതു സഹായവും ചെയ്യണമെന്നും ആന്റണി നിര്*ദേശം നല്*കി. ഇന്നലെ ആന്റണിയെ സന്ദര്*ശിച്ച പ്രതിപക്ഷ നേതാവ്* ഉമ്മന്* ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ്* രമേശ്* ചെന്നിത്തല എന്നിവരും നാവിക സേനയുടെ സഹായം നല്*കണമെന്ന്* ആന്റണിയോട്* അഭ്യര്*ഥിച്ചിരുന്നു.
Last edited by rameshxavier; 10-01-2009 at 08:39 AM.
-
തേക്കടി അപകടം
തേക്കടി അപകടം: കണ്ടുകിട്ടാന്* അഞ്ചുപേര്* കൂടി
തേക്കടി: തേക്കടി ബോട്ടപകടത്തില്* മരിച്ചവരുടെ എണ്ണം 41 ആയി. വ്യാഴാഴ്ച 10 മൃതദേഹങ്ങള്* കൂടി കണ്ടെടുത്തു. അപകടം നടന്ന ബുധനാഴ്ച 31 മൃതദേഹങ്ങള്* കിട്ടിയിരുന്നു. മരിച്ചവരില്* മൂന്നുപേര്* മലയാളികളാണ്. 23 സ്ത്രീകളും 10 കുട്ടികളും മരിച്ചവരില്* ഉള്*പ്പെടുന്നു. അഞ്ചിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്* പറയുന്നു.
കാണാതായവര്*ക്കു വേണ്ടിയുള്ള തിരച്ചില്* വെള്ളിയാഴ്ച രാവിലെ വീണ്ടും തുടങ്ങി. നാവികസേനയുടെ നേതൃത്വത്തിലാണ് തിരച്ചില്*. കാറ്റും മഴയും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അഞ്ചുപേരുടെയും മൃതദേഹങ്ങള്* വെള്ളിയാഴ്ചതന്നെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. രക്ഷപ്പെട്ടവരില്* 15 പേര്* പ്രാഥമിക ചികിത്സയ്ക്കുശേഷം ആസ്പത്രി വിട്ടു.
കുമളി സര്*ക്കാര്* ആസ്പത്രിയിലെ പോസ്റ്റ്*മോര്*ട്ടത്തിനുശേഷം 40 മൃതദേഹങ്ങള്* വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ബന്ധുക്കള്*ക്ക് വിട്ടുകൊടുത്തു. 60 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കല്* കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
പോസ്റ്റ്*മോര്*ട്ടം നടത്തിയ മൃതദേഹങ്ങള്* സംസ്ഥാന സര്*ക്കാരിന്റെ ചെലവില്* സ്വദേശങ്ങളിലെത്തിക്കും. വിമാനത്തില്* കൊണ്ടുപോകേണ്ട മൃതദേഹങ്ങള്* എംബാം ചെയ്യുന്നതിന് എറണാകുളം ജനറല്* ആസ്പത്രിയിലേക്കും കൊച്ചി മാതാ അമൃതാനന്ദമയി ആസ്പത്രിയിലേക്കും കൊണ്ടുപോയി. തമിഴ്*നാട് സ്വദേശികളായ 11 പേരുടെ മൃതദേഹങ്ങള്* ആംബുലന്*സുകളില്* സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
-
മാവോവാദി ആക്രമണം
മാവോവാദി ആക്രമണം: ബിഹാറില്* 16 ഗ്രാമീണര്* കൊല്ലപ്പെട്ടു
ഖഗാരിയ: ബിഹാറിലെ ഖഗാരിയ ജില്ലയില്* മാവോവാദികളെന്ന് സംശയിക്കുന്നവര്* നടത്തിയ ആക്രമണത്തില്* 16 ഗ്രാമീണര്* മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് നൂറോളം വരുന്ന സംഘം അമോസി ഭരണ്* ദിയറയില്* ആക്രമണം നടത്തിയത്. 11 പുരുഷന്മാരും അഞ്ചു കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഗ്രാമവാസികള്* കൃഷിചെയ്തിരുന്ന ഭൂമി പിടിച്ചെടുക്കാനാണ് മാവോവാദികള്* ആക്രമണം നടത്തിയതെന്ന് കരുതുന്നു. കൃഷിക്കായി താല്*ക്കാലിക ഷെഡ്ഡുകളില്* താമസിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. ആധുനിക ആയുധങ്ങള്* ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഗ്രാമവാസികള്* പറഞ്ഞു.
പിന്നാക്ക സമുദായക്കാരാണ് മരിച്ചവരെല്ലാം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായി ഐ.ജി കെ.എസ് ഭരദ്വാജ് പറഞ്ഞു. ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാനും ശ്രമം തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്*ത്തു. പ്രദേശത്തെ സംഘര്*ഷ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks