Results 1 to 10 of 25

Thread: Hot News

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Question ക്വത്*റോച്ചിയെ കുറ്റവിമുക്തനാക്കണമെന്

    ്യൂഡല്*ഹി: രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്*സ് കോഴക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഇറ്റാലിയന്* വ്യവസായി ഒട്ടാവിയോ ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയില്* ഒക്ടോബര്* ഒമ്പതിന് വാദം കേള്*ക്കും.

    തീസ്ഹസാരി കോടതിയിലെ ചീഫ് മെട്രൊപൊളീറ്റന്* മജിസ്*ട്രേറ്റ് കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്*കിയത്. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ അഡ്വ. അജയ് അഗര്*വാള്* നല്*കിയ ഹര്*ജിയെ സി.ബി.ഐ കോടതിയില്* എതിര്*ത്തു. ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്* തീരുമാനിച്ചതായി ചൊവ്വാഴ്ച കേന്ദ്ര സര്*ക്കാര്* സുപ്രീംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് സി.ബി.ഐ ഇന്ന് അപേക്ഷ നല്*കിയത്.

    ബൊഫോഴ്*സ് തോക്കിടപാടില്* 64 കോടി രൂപ കമ്മീഷന്* കൈമറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്* കുറ്റാരോപിതനായ ക്വത്*റോച്ചിയെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്നും ബൊഫോഴ്*സ് കേസില്* അഴിമതി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഡല്*ഹി ഹൈക്കോടതിയുടെ 2004-ലെ വിധിയുടെകൂടി അടിസ്ഥാനത്തിലുമാണ് കേസ് അവസാനിപ്പിക്കാന്* സി.ബി.ഐ. തീരുമാനിച്ചത്.

  2. #2
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Lightbulb കനത്ത മഴ

    കര്*ണാടകയിലും ആന്ധ്രയിലും കനത്ത മഴ: 130 മരണം

    ബാംഗ്ലൂര്*: കര്*ണാടകയിലും ആന്ധ്രാപ്രദേശിലും മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്* 130 പേര്* മരിച്ചു. നിരവധി വീടുകള്* തകര്*ന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്*പ്പിച്ചു. വീടുകള്* തകര്*ന്നും വെള്ളപ്പാച്ചിലില്* പെട്ടുമാണ് കൂടുതല്* ആളുകള്* മരിച്ചത്. കര്*ണാടകയുടെ വടക്കന്* മേഖലകളിലാണ് മഴ കൂടുതല്* നാശം വിതച്ചത്. ഇവിടെ മാത്രം 100 പേര്* മരിച്ചു.

    40,000 ലധികം വീടുകള്* തകര്*ന്നതായി മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ അറിയിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്*ത്തനത്തിനായി കര്*ണാടക സര്*ക്കാര്* 100 കോടി രൂപ അനുവദിച്ചു. മഴയെത്തുടര്*ന്ന് മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. തുംഗഭദ്ര, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയര്*ന്നുകൊണ്ടിരിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. രക്ഷാപ്രവര്*ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്ററുകളും നാവികസേനാ ബോട്ടുകളുമുപയോഗിച്ച് കര്*ണാടകത്തിലെ ബെല്ലാരി ജില്ലയിലും ആന്ധ്രയിലെ കുര്*ണൂല്* ജില്ലയിലും ആളുകളെ മാറ്റിപ്പാര്*പ്പിക്കുന്നുണ്ട്.

    കുര്*ണൂലിലെ ജലനിരപ്പ് ഉയര്*ന്നുകൊണ്ടിരിക്കുകയാണന്ന് ആന്ധ്രാ മുഖ്യമന്ത്രി കെ.റോസയ്യ അറിയിച്ചു. താഴ്ന്ന പ്രദേശത്തുള്ള ആളുകളെ മാറ്റിപ്പാര്*പ്പിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയില്* വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടതും വാര്*ത്താ വിനിമയ സംവിധാനങ്ങള്* തകരാറിലായതും രക്ഷാപ്രവര്*ത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ബംഗാള്* ഉള്*ക്കടലിലെ ന്യൂനമര്*ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •