-
പഴശ്ശിരാജ
എല്ലാവരെയും സഹായിച്ച് താന്തോന്നികളുടെ കൂമ്പിനിടിച്ചു കലക്കുന്ന, എല്ലാം തികഞ്ഞ നായകന്*, അയാള്*ക്കൊപ്പം സദാ മണ്ടത്തരങ്ങള്* പറഞ്ഞു ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ ഹാസ്യതാരങ്ങള്*, നായകന്* കെട്ടിയില്ലെങ്കില്* കെട്ടിത്തൂങ്ങിച്ചാകുമെന്ന തീരുമാനവുമായി നടക്കുന്ന നായിക, തറവാടുകള്* തമ്മിലുള്ള കുടിപ്പക, അധോലോകബന്ധങ്ങള്*, അച്ഛന്റെ രഹസ്യഭാര്യയിലെ മക്കള്*... സൂപ്പര്*താര ചിത്രം വരുന്നുവെന്നുകേള്*ക്കുമ്പോള്* മലയാളിപ്രേക്ഷകരുടെ മനസില്* ഉടനെയുണ്ടാകുന്ന ചിന്തകള്* ഇതൊക്കെയാവും. ഇതില്* നിന്ന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്* ശ്രമിച്ച സംവിധായകരെയും സിനിമകളെയും വന്*പരാജയം സമ്മാനിച്ച് മൂലയ്ക്കലിരുത്തുന്നതും അതേ പ്രേക്ഷകര്* തന്നെ.
ഈയൊരു ആത്മഹത്യാമുനമ്പില്* നില്*ക്കുന്ന മലയാളസിനിമ 'പഴശ്ശിരാജ'യെ എങ്ങനെ സ്വീകരിക്കുമെന്നറിയാന്* അല്പദിവസം കൂടി കാത്തിരുന്നേ പറ്റു. ആദ്യദിവസം തിയേറ്ററുകളില്* നിന്ന് ലഭിക്കുന്ന പ്രതികരണം പലപ്പോഴൂം അതിശയോക്തിപരമാണെന്നതുതന്നെ കാരണം. ഇതൊരു മമ്മൂട്ടി ചിത്രമല്ലെന്നതാണ് സിനിമ കണ്ടിറങ്ങുമ്പോള്* ആദ്യം തോന്നിയ ചിന്ത. ഇത് പഴശ്ശിരാജയുടെ കഥയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കുറിച്യപ്പടയെക്കൂട്ടി ഒളിപ്പോരു നടത്തി ഒടുവില്* വെള്ളപ്പട്ടാളത്തിന്റെ വെടിയേറ്റുമരിച്ച നാട്ടുരാജാവിന്റെ കഥ. ഈ കഥ മമ്മൂട്ടി നായകനാകുന്ന സിനിമയാക്കുകയെന്ന വെല്ലുവിളി ചെറുതല്ല. പ്രത്യേകിച്ച് ഫാന്*സ് അസോസിയേഷനുകള്* നായികയെയും സംവിധായകനെയും തീരുമാനിക്കുന്ന ഇന്നത്തെ അവസ്ഥയില്*. ചരിത്രത്തില്* യാതൊരു വിട്ടുവീഴ്ചയും കൂട്ടിച്ചേര്*ക്കലുകളൂം ചേര്*ക്കാതെ നൂറു ശതമാനം സത്യസന്ധമായാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്നുവ്യക്തം. അതുകൊണ്ടു തന്നെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനല്ല പഴശ്ശിരാജ എന്ന കഥാപാത്രത്തിനു തന്നെ ചിത്രത്തില്* മുന്*തൂക്കം ലഭിക്കുന്നു. സിനിമയില്* മമ്മൂട്ടിയുടെ എന്*ട്രി മുതല്* അതു വ്യക്തമാകുന്നുണ്ട്. ഹുങ്കാര ശബ്ദങ്ങളും കാല്*വിരലുകളില്* നിന്ന് ഉയര്*ന്നുവരുന്ന കാമറ കെട്ടുകാഴ്ചകളുമില്ലാതെ ഇരുളില്* നിന്നു വെളിച്ചത്തിലേക്ക് സാവധാനം നടന്നടുത്തുകൊണ്ടാണ് പഴശ്ശി സ്*ക്രീനില്* ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കഥ ആവശ്യപ്പെടുന്ന ഈ മിതത്വം സിനിമയില്* ഉടനീളം കാത്തുകൊണ്ടുപോകാന്* സംവിധായകനായിട്ടുണ്ട്. മമ്മൂട്ടി ആരാധകരെ അല്പം അലോസരപ്പെടുത്തുമെങ്കിലും ചിത്രത്തിന്റെ പൂര്*ണതയ്ക്ക് ഇത് ഏറെ സഹായകമാകുന്നു. പതിഞ്ഞ താളത്തില്* തുടങ്ങി ഒടുവില്* രൗദ്രരൂപം കൊള്ളുന്നത് വരെയുളള പഴശ്ശിയുടെ കഥാപാത്രത്തിന്റെ യാത്ര ഒഴുക്കോടെ കൊണ്ടുപോകാന്* മമ്മൂട്ടിക്കുമായി. 'മെത്തേഡ് ആക്റ്റിങിന്റെ' മികച്ച ഉദാഹരണമായി ഈ കഥാപാത്രത്തെ സിനിമാപണ്ഡിതര്* വിലയിരുത്തൂമെന്നുറപ്പ്.
പഴശ്ശിരാജയുടെ കഥയെന്നാല്* തലയ്ക്കല്* ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും കൈതേരി അമ്പുവിന്റെയും കൂടി കഥയാണല്ലോ. നായകന്റെ നിഴലിലൊതുങ്ങാതെ ഈ കഥാപാത്രങ്ങള്*ക്കെല്ലാം സ്വന്തമായ വ്യക്തിത്വം നല്*കുന്നതില്* തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. എടച്ചേന കുങ്കനായി എത്തിയ ശരത്കുമാറാകട്ടെ ആക്ഷന്* രംഗങ്ങളില്* നായകകഥാപാത്രത്തേക്കാള്* ഉയര്*ന്നുനില്*ക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടിക്ക് ലഭിക്കുന്ന അത്ര തന്നെ കൈയടികള്* ശരത്കുമാറിനും
നല്*കാന്* കാണികള്* തയ്യാറാകുന്നു. മനോജ് കെ. ജയന്*, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. എടുത്തുപറയേണ്ട മറ്റൊരുവേഷം ജഗതിശ്രീകുമാര്* അവതരിപ്പിച്ച കണാരമേനോന്റേതാണ്. അത്യന്തം ഗൗരവക്കാരനായ ഈ കഥാപാത്രം ഹാസ്യത്തിന്റെ നേര്*ത്തഭാവങ്ങള്* എവിടയോ ഒളിപ്പിച്ചിട്ടുണ്ടെന്ന് കാഴ്ചക്കാര്*ക്ക് തോന്നും. ഒട്ടും പ്രകടമല്ലാതെ നോട്ടത്തിലും ഭാവങ്ങളിലൂടെയും മാത്രം ഹാസ്യം അഭിനയിച്ചുകാട്ടുകയെന്ന ദുഷ്*കരദൗത്യം ജഗതി അനായാസം നിവര്*വഹിക്കുന്നു.
പഴശ്ശിയുടെ പടനായകര്*ക്കൊപ്പം തോളോടുതോള്* നിന്ന് അങ്കം വെട്ടുന്ന നീലി എന്ന ആദിവാസിപെണ്*കൊടിയുടെ വേഷം പത്മപ്രിയ അത്യന്തം ഭംഗിയാക്കി. മലയാളസിനിമയ്ക്ക് ഏറെക്കാലത്തിനു ശേഷം ലഭിച്ച കരുത്തുള്ള സ്ത്രീകഥാപാത്രമാണ് പത്മപ്രിയയുടേത്. പഴശ്ശിക്കൊപ്പം നിഴല്*പോലെ നില്*ക്കുകയും അയാള്*ക്കുവേണ്ടി പ്രാര്*ഥിക്കുകയുമാണ് ഭാര്യ കൈതേരി മാക്കം ചെയ്യുന്നത്. ആ വേഷം കനിഹ ഭംഗിയാക്കുയും ചെയ്തു.
പഴയൊരു സിനിമാസംസ്*കാരത്തിന്റെ ഭാഗവും അതിന്റെ വക്താവുമായ ഹരിഹരന്* പുതുകാലത്തിന്റെ കാമറാഗിമ്മിക്*സുകളൊന്നും ചിത്രത്തില്* ഉള്*പ്പെടുത്തിയിട്ടില്ല. അത്തരം ഗിമ്മിക്*സുകള്* ആവശ്യപ്പെടുന്ന രംഗങ്ങളില്* പോലും കാമറ തറയില്* തന്നെ ഉറച്ചുനില്*ക്കുന്നു. അതിന്റെ സുഖം കാഴ്ചയിലുണ്ടെങ്കിലും പുതിയ തലമുറയെ ഈ നിലപാട് നിരാശപ്പെടുത്തിയേക്കും. റസൂല്* പൂക്കുട്ടിയുടെ ശബ്ദമിശ്രണം പുതിയൊരു ആസ്വാദകസംസ്*കാരമാണ് മലയാളിക്ക് സമ്മാനിക്കുന്നത്. യുദ്ധരംഗങ്ങളില്* കാതടപ്പിക്കുന്നുണ്ടെങ്കിലും പല രംഗങ്ങളിലൂം പശ്ചാത്തലശബ്ദങ്ങള്* പ്രത്യേകസുഖം പകരുന്നുണ്ട്. നീലിയെ ആശ്വസിപ്പിക്കാന്* പഴശ്ശിരാജയെത്തുമ്പോള്* മഴ പെയ്യുന്ന രംഗം തന്നെ നല്ല ഉദാഹരണം. വെറുതെ ആര്*ത്തലയ്ക്കുന്നതല്ല ഓരോ തുള്ളിയും ഭൂമിയില്* പതിക്കുന്നതിന്റെ സൂക്ഷശബ്ദങ്ങള്* വേറിട്ട് അനുഭവിക്കാനാകും.
പെട്ടെന്ന് മനസില്* പതിയുന്നവയല്ല ചിത്രത്തിനുവേണ്ടി ഇളയരാജയൊരുക്കിയ മൂന്ന് ഗാനങ്ങളും. ചാനലുകളില്* സ്ഥിരമായി കണ്ട് ആളുകള്* അതിഷ്ടപ്പെട്ടുതുടങ്ങുമെന്നുകരുതാം.
പഴശ്ശിരാജ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് കൃത്യം ഇരുപതുവര്*ഷങ്ങള്*ക്കുമുമ്പിറങ്ങിയ മറ്റൊരു ചിത്രത്തില്* നിന്നാണ്. എം.ടി.-ഹരിഹരന്*-മമ്മൂട്ടി കൂട്ടുകെട്ടില്* നിന്നുണ്ടായ ഒരു വടക്കന്* വീരഗാഥയില്* നിന്ന്. പാട്ടുകളാകട്ടെ, ഡയലോഗുകളാകട്ടെ, സംഘട്ടനരംഗങ്ങളാകട്ടെ വടക്കന്* വീരഗാഥയുടെ അത്ര വരുേമാ എന്നാണ് കാണികള്* ഉറ്റൂനോക്കുന്നത്. ഈ താരതമ്യത്തിന് യാതൊരു പ്രസ്*കതിയുമില്ലെന്ന് സംവിധായകന്* തന്നെ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആളുകള്* രണ്ടും ഒരേ തുലാസിലിട്ട് തൂക്കിനോക്കുമെന്നുറപ്പ്.
പഴശ്ശിരാജ അക്ഷരാര്*ഥത്തില്* ഒരു വാര്* ഫിലിം ആണ്. ആ രീതിയില്* തന്നെ ഈ ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകരെ മുഴുവന്* സമയം പിടിച്ചിരുത്താന്* വേണ്ട ചേരുവകളൊക്കെ ചിത്രത്തിലുണ്ട്. മലയാളത്തില്* ഇത്തരമൊരു ചിത്രം ഇതിനു മുമ്പിറങ്ങിയിട്ടിലെന്ന് നിസ്സംശയം പറയാം. നിലവിലുള്ള സാഹചര്യങ്ങളില്* ഇതുപോലൊന്ന് ഇനിയിറങ്ങാനും സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ സിനിമകളെ സ്*നേഹിക്കുന്ന പ്രേക്ഷകര്*ക്ക് പഴശ്ശിരാജയെ ഒഴിവാക്കാന്* പറ്റില്ല. ഇത്തരമൊരു ചിത്രം മലയാളത്തിലിറക്കാന്* ധൈര്യം കാട്ടിയ സംവിധായകനും നിര്*മാതാവും തീര്*ച്ചയായും പ്രശംസയര്*ഹിക്കുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks