Results 1 to 10 of 33

Thread: Malayalam Flash News

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default കൊച്ചി മെട്രോയ്ക്ക് 2 മാസത്തിനകം അനുമതി

    കൊച്ചി മെട്രോ റെയില്* പദ്ധതിക്ക് രണ്ട് മാസത്തിനകം അനുമതി നല്*കുമെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി എസ്. ജയ്പാല്* റെഡ്ഡി അറിയിച്ചു. കേരളത്തില്* നിന്നുള്ള കോണ്*ഗ്രസ് എം.പി.മാരുമായി വെള്ളിയാഴ്ച നടത്തിയ ചര്*ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.കഴിഞ്ഞ ദിവസം ചേര്*ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്* കൊച്ചി മെട്രോ അജന്*ഡ ഉള്*പ്പെടുത്തിയിരുന്നെങ്കിലും ഒടുവില്* അത് മാറ്റി വെച്ചിരുന്നു .അതിന്റെ പാശ്ചാത്തലത്തിലാണ് കോണ്*ഗ്രസ് എം.പി മാര്* കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രിയുമായി ചര്*ച്ച നടത്തിയത് .
    കൊച്ചി മെട്രോ റെയില്*പദ്ധതി കേന്ദ്ര മന്ത്രിസഭ നിരാകരിക്കുകയായിരുന്നില്ലെന്നും കൂടുതല്* ചര്*ച്ചകള്*ക്കുവേണ്ടി മാറ്റിവയ്ക്കുക മാത്രമായിരുന്നുവെന്നും ജയ്പാല്* റെഡ്ഡി വ്യക്തമാക്കി .

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മുല്ലപ്പെരിയാര്* : ജലനിരപ്പ് 135.5 അടിയായി ഉയര

    മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയില്* വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടര്*ന്ന്
    മുല്ലപ്പെരിയാറില്* ജലനിരപ്പ് 135.5 അടിയായി ഉയര്*ന്നു.ജലനിരപ്പ് 136 അടിയായാല്* സ്​പില്*വേ വഴി വെള്ളം തുറന്നുവിടും.വെള്ളിയാഴ്ച ജലനിരപ്പ് 135.1 അടിയായിരുന്നു.ഇതിനെ തുടര്*ന്ന് തമിഴ്*നാട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്* രാമമൂര്*ത്തി മുല്ലപ്പെരിയാര്* അണക്കെട്ട് സന്ദര്*ശിച്ചിരുന്നു.ജലനിരപ്പ് 135 അടിയിലെത്തിയപ്പോള്*, അഞ്ചടി മാത്രം താഴെയാണ് രണ്ട് പുതിയ ചോര്*ച്ച ഉണ്ടായത്. ജലനിരപ്പ് ഇനിയും ഉയര്*ന്നാല്* ഡാമിന്റെ സ്ഥിതി കൂടുതല്* ദുര്*ബലമാകും.പ്രധാന ഡാമിന്റെ 17, 18 ബ്ലോക്കുകള്* ചേരുന്നിടത്തും ഒന്നാം ബ്ലോക്കിന്റെ മധ്യഭാഗത്തും 130 അടി ഉയരത്തില്* ചോര്*ച്ച ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ 10, 11 ബ്ലോക്കുകള്* ചേരുന്നിടത്ത് 120 അടി ഉയരത്തില്* മറ്റൊരു ചോര്*ച്ചയും ഉണ്ട്.ജലവിഭവവകുപ്പ് മന്ത്രിയുടെ നിര്*ദേശപ്രകാരം ബുധനാഴ്ച മുല്ലപ്പെരിയാര്* സമിതിയംഗങ്ങള്* ഉള്*പ്പെട്ട വിദഗ്ധസംഘം അണക്കെട്ടിലെ പുതിയ ചോര്*ച്ചകള്* പരിശോധിച്ചിരുന്നു.

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default വൃദ്ധ സഹോദരിമാരുടെ കൊലപാതകം :പ്രതികള്* പി

    ബുധനാഴ്ച കൊല്ലപ്പെട്ട വൃദ്ധ സഹോദരിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തെങ്ങുകയറ്റ തൊഴിലാളികളായ മുരുകേശന്*, ശെല്*വരാജ് എന്നിവരെയാണ് തമിഴ്*നാട്ടിലെ ദിണ്ഡിഗലില്* വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്* തമിഴ്*നാട് സ്വദേശികളാണ് . ഇവരുടെ പക്കലില്* നിന്ന് കൊല്ലപ്പെട്ട വൃദ്ധസഹോദരിമാരുടെ ആഭരണങ്ങള്* കണ്ടെടുത്തിട്ടുണ്ട്. പോലീസ് ശനിയാഴ്ച വൈകീട്ട് ഇവരില്* നിന്ന് തെളിവെടുപ്പ് നടത്തും.

    ചേറൂര്* വില്*വട്ടം താമരപ്പള്ളി റോഡില്* തൈക്കൂട്ട് വീട്ടില്* റിട്ട. അധ്യാപിക വിശാലാക്ഷി (75) യെയും സഹോദരി സരസ്വതി (68) യെയുമാണ് ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയത്.ഇവര്* ഉപയോഗിച്ചിരുന്ന പതിനാറ് പവന്* സ്വര്*ണ്ണാഭരണങ്ങളും കാണാതായിരുന്നു. അവിവാഹിതരായ ഇവര്* തറവാട്ടില്* വര്*ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

  4. #4
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മുല്ലപ്പെരിയാര്* :136 അടി കവിഞ്ഞു

    മുല്ലപ്പെരിയാര്* അണക്കെട്ടിലെ ജലനിരപ്പ്* ഞായറാഴ്*ച വൈകീട്ടോടെ 136 അടിയായി ഉയര്*ന്നു .ഇതിനെ തുടര്*ന്ന് തീരവാസികള്*ക്ക്* ഇടുക്കി ജില്ലാകളക്ടര്* മൂന്നാം ജാഗ്രതാനിര്*ദ്ദേശം നല്*കി*.അതേസമയം അണക്കെട്ടിന്റെ 1,17,18 ബ്ലോക്കുകളില്* ചോര്*ച്ച കൂടിയതായി ജലവകുപ്പ്* ഉദ്യോഗസ്ഥര്* നടത്തിയ പരിശോധനയില്* കണ്ടെത്തിയിട്ടുമുണ്ട്*. സ്*പില്*വേയിലൂടെ അധികജലം ഇപ്പോള്* പെരിയാറിലേക്ക്* ഒഴുകിത്തുടങ്ങിയിട്ടുണ്ട് .എന്നാല്* സ്*പില്*വേയ്*ക്ക്* മുമ്പിലെ തടസ്സങ്ങള്* മൂലം, ഒന്നുമുതല്* എട്ട്*വരെയുള്ള ഷട്ടറുകളിലൂടെ മാത്രമേ വെള്ളം ഒഴുകുന്നുള്ളൂ.അണക്കെട്ടിന്റെ സ്*പില്*വേയിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയതോടെ പെരിയാറിലെ ജലനിരപ്പ്* ഉയരും. ഇതിനെ തുടര്*ന്ന് പെരിയാര്* തീരത്ത്* താമസിക്കുന്നവര്* ആശങ്കയിലാണ്*.

  5. #5
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default കൊച്ചിയില്* വന്* മയക്ക് മരുന്ന് വേട്ട

    അന്താരാഷ്ട്ര വിപണിയില്* 120 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്*
    കൊച്ചിയിലും തമിഴ്*നാട്ടിലെ തിരുപ്പൂരിലുമായി പിടിച്ചെടുത്തു .കൊച്ചി എം ജി റോഡില്* നിര്*ത്തിയിട്ടിരുന്ന ഒരു ഹോട്ടലിന് മുന്നില്* പാര്*ക്ക് ചെയ്തിരുന്ന കാറില്* നിന്നാണ് 30 കിലോ മയക്കുമരുന്ന് പിടികൂടിയത് . ഈ സംഭവത്തെ തുടര്*ന്ന് തമിഴ്നാട് തിരുപ്പൂര്* സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്*റ്റ് ചെയ്*തു.കസ്റ്റംസ്* ഹൗസ്* ഏജന്*റ് രമേശ്*, കയറ്റുമതി ചെയ്യാന്* ശ്രമിച്ച രാജാറാം എന്നിവരാണ് അറസ്റ്റിലായത് .ഇവരില്* നിന്ന് ലഭിച്ച വിവരത്തിന്*റെ അടിസ്ഥാനത്തിലായിരുന്നു തിരുപ്പൂരില്* റെയ്*ഡ്. തിരുപ്പൂരില്* നടത്തിയ റെയ്*ഡില്* 100 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. തിരുപ്പൂരില്* തുണി വ്യവസായത്തിന്*റെ മറവിലായിരുന്നു ലഹരിമരുന്നു കച്ചവടവും കയറ്റുമതിയും നടത്തിയിരുന്നത്*. പിടിയിലായവരെ റവന്യൂ ഇന്*റലിജന്*സ്* ഉദ്യോഗസ്ഥര്* ചോദ്യം ചെയ്ത് വരികയാണ്.

  6. #6
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘ

    ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മൂന്നാമത് സംസ്ഥാനതല ഉദ്ഘാടനം
    ഡിസംബര്* ഒന്നിന് കണ്ണൂരില്* നടക്കും.ജവഹര്* സ്റ്റേഡിയത്തില്* നടക്കുന്ന ചടങ്ങില്* കേരള ധനകാര്യ മന്ത്രി തോമസ് ഐസക് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘാടനം ചെയ്യും.ചടങ്ങില്* മന്ത്രി കോടിയേരി ബാലകൃഷ്ണന്* അധ്യക്ഷനായിരിക്കും. മന്ത്രിമാരായ പി.കെ.ശ്രീമതി, രാമചന്ദ്രന്* കടന്നപ്പള്ളി സി.ദിവാകരന്*, എളമരം കരീം എന്നിവരും എന്നിവരും ചടങ്ങില്* പങ്കെടുക്കും . 45 ദിവസത്തെ മേള ജനവരി 15നാണ് അവസാനിക്കുക. ഉദ്ഘാട നത്തി ന്നോട് അനുബന്ധിച്ച്സിനിമാ താരം വിനീത്, സംവൃത സുനില്* സംഘം ഒരുക്കുന്ന നൃത്തം, ഇന്ദ്രന്*സ്, കൊച്ചുപ്രേമന്*, ജോബി ടീമും കലാഭവന്* നവാസും സംഘവും ഒരുക്കുന്ന കോമഡി ഷോ, സിനിമാ പിന്നണി ഗായകരായ പി.ജയചന്ദ്രന്*, ഗായത്രി, സയനോര, റിമിടോമി, ഫ്രാങ്കോ, നരേഷ് അയ്യര്*, അനില്* വാജ്*പേയ് തുടങ്ങിയവര്* അണിനിരക്കുന്ന ഗാനമേള, ആഫ്രിക്കന്* ആക്രോ ബൈറ്റ്*സ്, രാജ് ചന്ദ്രനും സംഘവും ഒരുക്കുന്ന ബാന്*സൂരിയുടെ നാദവിസ്മയം തുടങ്ങിയവയും ഉണ്ടാവും.

  7. #7
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default സ്*മാര്*ട് സിറ്റി:മുത്തൂറ്റ് പാപ്പച്ചന്* ŏ

    കൊച്ചിയിലെ സ്*മാര്*ട് സിറ്റി പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്* തയ്യാറായി മുത്തൂറ്റ് പാപ്പച്ചന്* ഗ്രൂപ്പ് രംഗത്ത്. വ്യഴാഴ്ച രാവിലെ കൊച്ചിയില്* ചേര്*ന്ന മുത്തൂറ്റ് പാപ്പച്ചന്* ഗ്രൂപ്പിന്*റെ ഡയറക്*ടര്* ബോര്*ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.മുത്തൂറ്റ് ഗ്രൂപ്പ് ഈ തീരുമാനം സര്*ക്കാരിനെ അറിയിച്ചിട്ടുണ്ട്.
    സ്മാര്*ട്സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിന്*റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും അതിനാല്* ടീകോം ഇല്ലെങ്കിലും സ്മാര്*ട്ട് സിറ്റി പദ്ധതിയുമായി സര്*ക്കാര്* മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . സ്മാര്*ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി മറ്റ് കമ്പനികളെ പരിഗണിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് മുത്തൂറ്റ് ഗ്രൂപ്പ് തീരുമാനം അറിയിച്ചിരിക്കുന്നത്.സ്മാര്*ട് സിറ്റി പ്രഖ്യാപിച്ച അവസരത്തിലും മുത്തൂറ്റ് ഗ്രൂപ്പ് പ്രൊജക്ട് ഏറ്റെടുക്കാന്* സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

  8. #8
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default സ്വര്*ണ്ണം പവന് 13,560

    സ്വര്*ണ്ണ വില വീണ്ടും കൂടി .വെള്ളിയാഴ്ച ഒരു പവന്* സ്വര്*ണ്ണത്തിന്റെ വില 13,560രൂപയാണ് .പവന് 120 രൂപയാണ് വര്*ദ്ധിച്ചത്.ഗ്രാമിന് 1695 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഈ ഒരു ആഴ്ചയില്* തന്നെ 520 രൂപയിലധികമാണ് സ്വര്*ണ്ണത്തിന് വിലവര്*ദ്ധനവുണ്ടായിരിക്കുന്നത് .

  9. #9
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default വിശ്വാസികള്* ബലിപെരുന്നാള്* ആഘോഷിക്കുന്&

    സ്വപ്നത്തിലൂടെയുള്ള ദൈവകല്**പന അനുസരിച്ച് ഏകമകന്* ഇസ്മായിലിനെ ബലി നല്*കാന്* ഒരുങ്ങിയ ഇബ്രാഹീം നബിയുടെ ത്യാഗത്തിന്*റെ ഓര്*മ്മ പുതുക്കി ഇസ്ലാം മതവിശ്വാസികള്* വെള്ളിയാഴ്ച ബലിപെരുന്നാള്* ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ കേരളത്തിലെ എല്ലാ മുസ്ലീം പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്* നമസ്കാരം നടന്നു.
    കോഴിക്കോട് കടപ്പുറത്തെ തുറന്ന വേദിയിലും മാനഞ്ചിറയിലും ബീച്ചിലും തിരുവനന്തപുരത്ത് പാളയം പള്ളിയിലും നടന്ന പെരുന്നാള്* നമസ്കാരങ്ങളില്* ആയിരങ്ങള്* പങ്കെടുത്തു..അത്തര്* പൂശിയും പുതുവസ്ത്രമണിഞ്ഞും വിരുന്നൊരുക്കിയും ബന്ധു ഗൃഹങ്ങള്* സന്ദര്*ശിച്ചും സ്*നേഹസന്ദേശങ്ങള്* കൈമാറിയുമാണ് വിശ്വാസികള്* ബലിപെരുന്നാളിനെ വരവേല്*ക്കുന്നത്. ഇതേ ദിവസം തന്നെ പരിശുദ്ധ ഹജ്ജ് കര്*മ്മത്തിന്റെ സമാപ്തി കുറിക്കുന്ന ജംറയിലെ കല്ലെറിയല്* ചടങ്ങും വെള്ളിയാഴ്ച നടക്കും .

  10. #10
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ന്യായവില ഹോട്ടലുകള്* ഉടന്* തുടങ്ങും :മുഖ്ő

    15 രൂപയ്ക്ക് ഉച്ചയൂണ് നല്*കുന്ന ന്യായവില ഹോട്ടലുകള്* എല്ലാ പട്ടണങ്ങളിലും ഉടന്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* .വിലക്കയറ്റം തടയാനുള്ള മാര്*ഗങ്ങളെക്കുറിച്ച് ചര്*ച്ച ചെയ്യാന്* വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.

    കേന്ദ്ര സര്*ക്കാരിന്റെ നയങ്ങളെ ശക്തമായ ഭാഷയില്* വിമര്*ശിച്ച മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടാകുന്ന വിലക്കയറ്റം കൂടുതല്* വഷളാക്കുന്ന പൂഴ്ത്തിവെപ്പുകാര്*ക്കെതിരെ കര്*ശന നടപടി സ്വീകരിക്കുമെന്നും ഇതിനു വേണ്ടി സര്*ക്കാര്* സംവിധാനങ്ങള്* കൂടുതലായി വിപണിയില്* ഇടപെടുമെന്നും വ്യക്തമാക്കി . വിലക്കയറ്റം തടയാനുള്ള നടപടികള്*ക്കായി വിവിധ സ്ഥാപനങ്ങള്*ക്ക് നല്*കാനുള്ള 115 കോടി രൂപയുടെ കുടിശ്ശിക ഉടന്* വിതരണം ചെയ്യും. സപ്ലൈകോയ്ക്ക് നല്*കാനുള്ള ഒക്ടോബര്* വരെയുള്ള കുടിശ്ശികയായ 55 കോടി രൂപ ഉടനടി നല്*കും. 14 രൂപയ്ക്ക് അരിനല്*കാനുള്ള സിവില്* സപ്ലൈസ് വകുപ്പിന്റെ പദ്ധതിയായ'അരിക്കട'യ്ക്ക് 16 കോടിയുടെ കുടിശ്ശിക നല്*കാനുണ്ട്. അതും ഉടനെ വിതരണം ചെയ്യും. നെല്ലുസംഭരിച്ച വകയിലെ 16 കോടിയും ന്യായവില ഭക്ഷണകേന്ദ്രങ്ങള്*ക്ക് നല്*കാനുള്ള 14 കോടിയും അടിയന്തരമായി വിതരണം ചെയ്യാന്* നടപടിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •