മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയില്* വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടര്*ന്ന്
മുല്ലപ്പെരിയാറില്* ജലനിരപ്പ് 135.5 അടിയായി ഉയര്*ന്നു.ജലനിരപ്പ് 136 അടിയായാല്* സ്​പില്*വേ വഴി വെള്ളം തുറന്നുവിടും.വെള്ളിയാഴ്ച ജലനിരപ്പ് 135.1 അടിയായിരുന്നു.ഇതിനെ തുടര്*ന്ന് തമിഴ്*നാട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്* രാമമൂര്*ത്തി മുല്ലപ്പെരിയാര്* അണക്കെട്ട് സന്ദര്*ശിച്ചിരുന്നു.ജലനിരപ്പ് 135 അടിയിലെത്തിയപ്പോള്*, അഞ്ചടി മാത്രം താഴെയാണ് രണ്ട് പുതിയ ചോര്*ച്ച ഉണ്ടായത്. ജലനിരപ്പ് ഇനിയും ഉയര്*ന്നാല്* ഡാമിന്റെ സ്ഥിതി കൂടുതല്* ദുര്*ബലമാകും.പ്രധാന ഡാമിന്റെ 17, 18 ബ്ലോക്കുകള്* ചേരുന്നിടത്തും ഒന്നാം ബ്ലോക്കിന്റെ മധ്യഭാഗത്തും 130 അടി ഉയരത്തില്* ചോര്*ച്ച ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ 10, 11 ബ്ലോക്കുകള്* ചേരുന്നിടത്ത് 120 അടി ഉയരത്തില്* മറ്റൊരു ചോര്*ച്ചയും ഉണ്ട്.ജലവിഭവവകുപ്പ് മന്ത്രിയുടെ നിര്*ദേശപ്രകാരം ബുധനാഴ്ച മുല്ലപ്പെരിയാര്* സമിതിയംഗങ്ങള്* ഉള്*പ്പെട്ട വിദഗ്ധസംഘം അണക്കെട്ടിലെ പുതിയ ചോര്*ച്ചകള്* പരിശോധിച്ചിരുന്നു.