ബുധനാഴ്ച കൊല്ലപ്പെട്ട വൃദ്ധ സഹോദരിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തെങ്ങുകയറ്റ തൊഴിലാളികളായ മുരുകേശന്*, ശെല്*വരാജ് എന്നിവരെയാണ് തമിഴ്*നാട്ടിലെ ദിണ്ഡിഗലില്* വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്* തമിഴ്*നാട് സ്വദേശികളാണ് . ഇവരുടെ പക്കലില്* നിന്ന് കൊല്ലപ്പെട്ട വൃദ്ധസഹോദരിമാരുടെ ആഭരണങ്ങള്* കണ്ടെടുത്തിട്ടുണ്ട്. പോലീസ് ശനിയാഴ്ച വൈകീട്ട് ഇവരില്* നിന്ന് തെളിവെടുപ്പ് നടത്തും.

ചേറൂര്* വില്*വട്ടം താമരപ്പള്ളി റോഡില്* തൈക്കൂട്ട് വീട്ടില്* റിട്ട. അധ്യാപിക വിശാലാക്ഷി (75) യെയും സഹോദരി സരസ്വതി (68) യെയുമാണ് ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയത്.ഇവര്* ഉപയോഗിച്ചിരുന്ന പതിനാറ് പവന്* സ്വര്*ണ്ണാഭരണങ്ങളും കാണാതായിരുന്നു. അവിവാഹിതരായ ഇവര്* തറവാട്ടില്* വര്*ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.