അന്താരാഷ്ട്ര വിപണിയില്* 120 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്*
കൊച്ചിയിലും തമിഴ്*നാട്ടിലെ തിരുപ്പൂരിലുമായി പിടിച്ചെടുത്തു .കൊച്ചി എം ജി റോഡില്* നിര്*ത്തിയിട്ടിരുന്ന ഒരു ഹോട്ടലിന് മുന്നില്* പാര്*ക്ക് ചെയ്തിരുന്ന കാറില്* നിന്നാണ് 30 കിലോ മയക്കുമരുന്ന് പിടികൂടിയത് . ഈ സംഭവത്തെ തുടര്*ന്ന് തമിഴ്നാട് തിരുപ്പൂര്* സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്*റ്റ് ചെയ്*തു.കസ്റ്റംസ്* ഹൗസ്* ഏജന്*റ് രമേശ്*, കയറ്റുമതി ചെയ്യാന്* ശ്രമിച്ച രാജാറാം എന്നിവരാണ് അറസ്റ്റിലായത് .ഇവരില്* നിന്ന് ലഭിച്ച വിവരത്തിന്*റെ അടിസ്ഥാനത്തിലായിരുന്നു തിരുപ്പൂരില്* റെയ്*ഡ്. തിരുപ്പൂരില്* നടത്തിയ റെയ്*ഡില്* 100 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. തിരുപ്പൂരില്* തുണി വ്യവസായത്തിന്*റെ മറവിലായിരുന്നു ലഹരിമരുന്നു കച്ചവടവും കയറ്റുമതിയും നടത്തിയിരുന്നത്*. പിടിയിലായവരെ റവന്യൂ ഇന്*റലിജന്*സ്* ഉദ്യോഗസ്ഥര്* ചോദ്യം ചെയ്ത് വരികയാണ്.