-
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘ
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മൂന്നാമത് സംസ്ഥാനതല ഉദ്ഘാടനം
ഡിസംബര്* ഒന്നിന് കണ്ണൂരില്* നടക്കും.ജവഹര്* സ്റ്റേഡിയത്തില്* നടക്കുന്ന ചടങ്ങില്* കേരള ധനകാര്യ മന്ത്രി തോമസ് ഐസക് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘാടനം ചെയ്യും.ചടങ്ങില്* മന്ത്രി കോടിയേരി ബാലകൃഷ്ണന്* അധ്യക്ഷനായിരിക്കും. മന്ത്രിമാരായ പി.കെ.ശ്രീമതി, രാമചന്ദ്രന്* കടന്നപ്പള്ളി സി.ദിവാകരന്*, എളമരം കരീം എന്നിവരും എന്നിവരും ചടങ്ങില്* പങ്കെടുക്കും . 45 ദിവസത്തെ മേള ജനവരി 15നാണ് അവസാനിക്കുക. ഉദ്ഘാട നത്തി ന്നോട് അനുബന്ധിച്ച്സിനിമാ താരം വിനീത്, സംവൃത സുനില്* സംഘം ഒരുക്കുന്ന നൃത്തം, ഇന്ദ്രന്*സ്, കൊച്ചുപ്രേമന്*, ജോബി ടീമും കലാഭവന്* നവാസും സംഘവും ഒരുക്കുന്ന കോമഡി ഷോ, സിനിമാ പിന്നണി ഗായകരായ പി.ജയചന്ദ്രന്*, ഗായത്രി, സയനോര, റിമിടോമി, ഫ്രാങ്കോ, നരേഷ് അയ്യര്*, അനില്* വാജ്*പേയ് തുടങ്ങിയവര്* അണിനിരക്കുന്ന ഗാനമേള, ആഫ്രിക്കന്* ആക്രോ ബൈറ്റ്*സ്, രാജ് ചന്ദ്രനും സംഘവും ഒരുക്കുന്ന ബാന്*സൂരിയുടെ നാദവിസ്മയം തുടങ്ങിയവയും ഉണ്ടാവും.
-
സ്*മാര്*ട് സിറ്റി:മുത്തൂറ്റ് പാപ്പച്ചന്* ŏ
കൊച്ചിയിലെ സ്*മാര്*ട് സിറ്റി പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്* തയ്യാറായി മുത്തൂറ്റ് പാപ്പച്ചന്* ഗ്രൂപ്പ് രംഗത്ത്. വ്യഴാഴ്ച രാവിലെ കൊച്ചിയില്* ചേര്*ന്ന മുത്തൂറ്റ് പാപ്പച്ചന്* ഗ്രൂപ്പിന്*റെ ഡയറക്*ടര്* ബോര്*ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.മുത്തൂറ്റ് ഗ്രൂപ്പ് ഈ തീരുമാനം സര്*ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സ്മാര്*ട്സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിന്*റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും അതിനാല്* ടീകോം ഇല്ലെങ്കിലും സ്മാര്*ട്ട് സിറ്റി പദ്ധതിയുമായി സര്*ക്കാര്* മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . സ്മാര്*ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി മറ്റ് കമ്പനികളെ പരിഗണിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് മുത്തൂറ്റ് ഗ്രൂപ്പ് തീരുമാനം അറിയിച്ചിരിക്കുന്നത്.സ്മാര്*ട് സിറ്റി പ്രഖ്യാപിച്ച അവസരത്തിലും മുത്തൂറ്റ് ഗ്രൂപ്പ് പ്രൊജക്ട് ഏറ്റെടുക്കാന്* സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
-
സ്വര്*ണ്ണം പവന് 13,560
സ്വര്*ണ്ണ വില വീണ്ടും കൂടി .വെള്ളിയാഴ്ച ഒരു പവന്* സ്വര്*ണ്ണത്തിന്റെ വില 13,560രൂപയാണ് .പവന് 120 രൂപയാണ് വര്*ദ്ധിച്ചത്.ഗ്രാമിന് 1695 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഈ ഒരു ആഴ്ചയില്* തന്നെ 520 രൂപയിലധികമാണ് സ്വര്*ണ്ണത്തിന് വിലവര്*ദ്ധനവുണ്ടായിരിക്കുന്നത് .
-
വിശ്വാസികള്* ബലിപെരുന്നാള്* ആഘോഷിക്കുന്&
സ്വപ്നത്തിലൂടെയുള്ള ദൈവകല്**പന അനുസരിച്ച് ഏകമകന്* ഇസ്മായിലിനെ ബലി നല്*കാന്* ഒരുങ്ങിയ ഇബ്രാഹീം നബിയുടെ ത്യാഗത്തിന്*റെ ഓര്*മ്മ പുതുക്കി ഇസ്ലാം മതവിശ്വാസികള്* വെള്ളിയാഴ്ച ബലിപെരുന്നാള്* ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ കേരളത്തിലെ എല്ലാ മുസ്ലീം പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്* നമസ്കാരം നടന്നു.
കോഴിക്കോട് കടപ്പുറത്തെ തുറന്ന വേദിയിലും മാനഞ്ചിറയിലും ബീച്ചിലും തിരുവനന്തപുരത്ത് പാളയം പള്ളിയിലും നടന്ന പെരുന്നാള്* നമസ്കാരങ്ങളില്* ആയിരങ്ങള്* പങ്കെടുത്തു..അത്തര്* പൂശിയും പുതുവസ്ത്രമണിഞ്ഞും വിരുന്നൊരുക്കിയും ബന്ധു ഗൃഹങ്ങള്* സന്ദര്*ശിച്ചും സ്*നേഹസന്ദേശങ്ങള്* കൈമാറിയുമാണ് വിശ്വാസികള്* ബലിപെരുന്നാളിനെ വരവേല്*ക്കുന്നത്. ഇതേ ദിവസം തന്നെ പരിശുദ്ധ ഹജ്ജ് കര്*മ്മത്തിന്റെ സമാപ്തി കുറിക്കുന്ന ജംറയിലെ കല്ലെറിയല്* ചടങ്ങും വെള്ളിയാഴ്ച നടക്കും .
-
ന്യായവില ഹോട്ടലുകള്* ഉടന്* തുടങ്ങും :മുഖ്ő
15 രൂപയ്ക്ക് ഉച്ചയൂണ് നല്*കുന്ന ന്യായവില ഹോട്ടലുകള്* എല്ലാ പട്ടണങ്ങളിലും ഉടന്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* .വിലക്കയറ്റം തടയാനുള്ള മാര്*ഗങ്ങളെക്കുറിച്ച് ചര്*ച്ച ചെയ്യാന്* വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്*ക്കാരിന്റെ നയങ്ങളെ ശക്തമായ ഭാഷയില്* വിമര്*ശിച്ച മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടാകുന്ന വിലക്കയറ്റം കൂടുതല്* വഷളാക്കുന്ന പൂഴ്ത്തിവെപ്പുകാര്*ക്കെതിരെ കര്*ശന നടപടി സ്വീകരിക്കുമെന്നും ഇതിനു വേണ്ടി സര്*ക്കാര്* സംവിധാനങ്ങള്* കൂടുതലായി വിപണിയില്* ഇടപെടുമെന്നും വ്യക്തമാക്കി . വിലക്കയറ്റം തടയാനുള്ള നടപടികള്*ക്കായി വിവിധ സ്ഥാപനങ്ങള്*ക്ക് നല്*കാനുള്ള 115 കോടി രൂപയുടെ കുടിശ്ശിക ഉടന്* വിതരണം ചെയ്യും. സപ്ലൈകോയ്ക്ക് നല്*കാനുള്ള ഒക്ടോബര്* വരെയുള്ള കുടിശ്ശികയായ 55 കോടി രൂപ ഉടനടി നല്*കും. 14 രൂപയ്ക്ക് അരിനല്*കാനുള്ള സിവില്* സപ്ലൈസ് വകുപ്പിന്റെ പദ്ധതിയായ'അരിക്കട'യ്ക്ക് 16 കോടിയുടെ കുടിശ്ശിക നല്*കാനുണ്ട്. അതും ഉടനെ വിതരണം ചെയ്യും. നെല്ലുസംഭരിച്ച വകയിലെ 16 കോടിയും ന്യായവില ഭക്ഷണകേന്ദ്രങ്ങള്*ക്ക് നല്*കാനുള്ള 14 കോടിയും അടിയന്തരമായി വിതരണം ചെയ്യാന്* നടപടിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ഗുരുവായൂര്* ഏകാദശിക്ക് വന്* ഭക്തജന തിരക്ക
ഗുരുവായൂര്* ഏകാദശിക്ക് ഭഗവാനെ തൊഴാന്* ഗുരുവായൂര്* ക്ഷേത്രത്തില്* വന്* ഭക്തജന തിരക്ക് .ദശമിദിവസമായിരുന്ന വെള്ളിയാഴ്ച തന്നെ ഗുരുവായൂര്* ക്ഷേത്രംഭക്തജനങ്ങളാല്* നിറഞ്ഞിരുന്നു.
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി, ഭഗവാന്* അര്*ജുനന് ഗീതോപദേശം നല്കിയ ഗീതാദിനം, ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിനം എന്നീ പ്രത്യേകതകളാണ് ഏകാദശിക്ക് ഉള്ളത് .ദേവസ്വം വകയാണ് ഏകാദശിദിവസത്തെ ഉദയാസ്തമനപൂജയും ചുറ്റുവിളക്കും.ഗോതമ്പുചോറും ഗോതമ്പ് പായസവും അടങ്ങുന്ന ഏകാദശി പ്രസാദഊട്ട് രാവിലെ 9ന് ആരംഭിക്കും.
രാത്രി വിളക്കെഴുന്നള്ളിപ്പ് പത്തരയ്ക്കുശേഷമാണ് തുടങ്ങുക. മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യം മുന്നില്* നീങ്ങും. നാലാമത്തെ ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിന് ഭഗവാന്* എഴുന്നള്ളുമ്പോള്* ആയിരക്കണക്കിന് നെയ്ത്തിരികള്* പ്രഭചൊരിയും.സ്വര്*ണ്ണക്കോലം ഗജരത്*നം പത്മനാഭന്* വഹിക്കും.എഴുന്നള്ളിപ്പ് കഴിയുമ്പോഴേക്കും ദ്വാദശി പുലര്*ച്ചെയാകും.ക്ഷേത്രം കൂത്തമ്പലത്തില്* ദ്വാദശിപ്പണസമര്*പ്പണം തുടങ്ങും.ഇത് ഞായറാഴ്ച 9 മണിവരെ നീണ്ടുനില്*ക്കും.തുടര്*ന്ന് ക്ഷേത്രനട അടയ്ക്കും. ദശമിദിവസമായിരുന്ന വെള്ളിയാഴ്ച പുലര്*ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ 9 വരെ പൂജകള്*ക്കല്ലാതെ അടയ്ക്കില്ല.പിന്നീട് വൈകുന്നേരം 3.30നേ ക്ഷേത്രനട തുറക്കുകയുള്ളൂ.
-
സ്മാര്*ട്ട്*സിറ്റി യാഥാര്*ത്ഥ്യമാക്കും :മ
സ്മാര്*ട്ട്*സിറ്റി യാഥാര്*ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉറപ്പ്.ശനിയാഴ്ച കൊച്ചിയില്* ഇന്*ഫോ പാര്*ക്കിന്റെ രണ്ടാം ഘട്ട വികസനോദ്ഘാടനം നിര്*വഹിച്ച് സംസാരിക്കുമ്പോഴാണ് അച്യുതാനന്ദന്* ഇങ്ങനെ പ്രഖ്യാപിച്ചത് .
വില്*പ്പനാവകാശത്തോടെ ടീകോമിന് ഒരിഞ്ച് ഭൂമി പോലും കേരളത്തില്* നല്*കില്ലെന്ന് പറഞ്ഞ വി എസ് ഈ ഉടമ്പടിക്ക് ടീകോം വഴങ്ങിയില്ലങ്കില്* സര്*ക്കാരിന് വേറെ വഴി നോക്കേണ്ടി വരും എന്നും കൂട്ടിച്ചേര്*ത്തു .ഐ.ടി മേഖലയില്* സര്*ക്കാരിന്റെ നിക്ഷേപം 10,000 കോടി രൂപയാക്കി ഉയര്*ത്തുമെന്നും ഇന്*ഫോ പാര്*ക്കിന്റെ രണ്ടാം ഘട്ട വികസനം പൂര്*ത്തിയാകുമ്പോള്* 50,000 പേര്*ക്കു കൂടി തൊഴില്* ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
-
അവധികള്* മുഖംതിരിക്കുന്ന 2010!
2010 നല്ലൊരു പുതുവര്*ഷമാവട്ടെ എന്ന് നമുക്ക് ആശംസകള്* നേരാം. എന്നാല്*, പൊതു അവധികളെ സംബന്ധിച്ചിടത്തോളം പുതുവര്*ഷം അത്ര നല്ലതായിരിക്കില്ല. കാരണം, മൊത്തമുള്ള 24 പൊതു അവധികളില്* 10 എണ്ണം ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് !
അതായത്, ആഴ്ചാവസാനത്തെ അവധി ദിവസത്തോടൊപ്പം ശനിയും ഞായറും ചേര്*ത്ത് മൂന്ന് ദിവസത്തെ അവധിഎടുക്കാനുള്ള അവസരങ്ങള്*ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വര്*ഷത്തില്* വെള്ളിയാഴ്ചകളില്* അവധി ദിവസങ്ങള്* വന്നത് ഉദ്യോഗസ്ഥരുടെ ആഴ്ചാവസാന അവധിദിനങ്ങള്*ക്ക് തിളക്കം കൂട്ടിയിരുന്നു.
2010ലെ മെയ്ദിനം, വിനായക ചതുര്*ത്ഥി, ഗാന്ധിജയന്തി, ആയുധപൂജ,ക്രിസ്തുമസ് എന്നീ വധി ദിവസങ്ങള്* ശനിയാഴ്ച ദിവസങ്ങളിലും സ്വാതന്ത്ര്യ ദിനം, മഹാവീര ജയന്തി, വിജയദശമി എന്നീ അവധി ദിവസങ്ങള്* ഞായറാഴ്ചയുമാണ്.
ഉദ്യോഗസ്ഥര്*ക്ക് ആശ്വസിക്കാന്* റംസാനും ദീപാവലിയും മാത്രമാണ് അവസരമൊരുക്കിയിരിക്കുന്നത്. ഈ രണ്ട് അവധി ദിവസങ്ങളും വെള്ളിയാഴ്ചയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks