-
ന്യായവില ഹോട്ടലുകള്* ഉടന്* തുടങ്ങും :മുഖ്ő
15 രൂപയ്ക്ക് ഉച്ചയൂണ് നല്*കുന്ന ന്യായവില ഹോട്ടലുകള്* എല്ലാ പട്ടണങ്ങളിലും ഉടന്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* .വിലക്കയറ്റം തടയാനുള്ള മാര്*ഗങ്ങളെക്കുറിച്ച് ചര്*ച്ച ചെയ്യാന്* വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്*ക്കാരിന്റെ നയങ്ങളെ ശക്തമായ ഭാഷയില്* വിമര്*ശിച്ച മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടാകുന്ന വിലക്കയറ്റം കൂടുതല്* വഷളാക്കുന്ന പൂഴ്ത്തിവെപ്പുകാര്*ക്കെതിരെ കര്*ശന നടപടി സ്വീകരിക്കുമെന്നും ഇതിനു വേണ്ടി സര്*ക്കാര്* സംവിധാനങ്ങള്* കൂടുതലായി വിപണിയില്* ഇടപെടുമെന്നും വ്യക്തമാക്കി . വിലക്കയറ്റം തടയാനുള്ള നടപടികള്*ക്കായി വിവിധ സ്ഥാപനങ്ങള്*ക്ക് നല്*കാനുള്ള 115 കോടി രൂപയുടെ കുടിശ്ശിക ഉടന്* വിതരണം ചെയ്യും. സപ്ലൈകോയ്ക്ക് നല്*കാനുള്ള ഒക്ടോബര്* വരെയുള്ള കുടിശ്ശികയായ 55 കോടി രൂപ ഉടനടി നല്*കും. 14 രൂപയ്ക്ക് അരിനല്*കാനുള്ള സിവില്* സപ്ലൈസ് വകുപ്പിന്റെ പദ്ധതിയായ'അരിക്കട'യ്ക്ക് 16 കോടിയുടെ കുടിശ്ശിക നല്*കാനുണ്ട്. അതും ഉടനെ വിതരണം ചെയ്യും. നെല്ലുസംഭരിച്ച വകയിലെ 16 കോടിയും ന്യായവില ഭക്ഷണകേന്ദ്രങ്ങള്*ക്ക് നല്*കാനുള്ള 14 കോടിയും അടിയന്തരമായി വിതരണം ചെയ്യാന്* നടപടിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ഗുരുവായൂര്* ഏകാദശിക്ക് വന്* ഭക്തജന തിരക്ക
ഗുരുവായൂര്* ഏകാദശിക്ക് ഭഗവാനെ തൊഴാന്* ഗുരുവായൂര്* ക്ഷേത്രത്തില്* വന്* ഭക്തജന തിരക്ക് .ദശമിദിവസമായിരുന്ന വെള്ളിയാഴ്ച തന്നെ ഗുരുവായൂര്* ക്ഷേത്രംഭക്തജനങ്ങളാല്* നിറഞ്ഞിരുന്നു.
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി, ഭഗവാന്* അര്*ജുനന് ഗീതോപദേശം നല്കിയ ഗീതാദിനം, ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിനം എന്നീ പ്രത്യേകതകളാണ് ഏകാദശിക്ക് ഉള്ളത് .ദേവസ്വം വകയാണ് ഏകാദശിദിവസത്തെ ഉദയാസ്തമനപൂജയും ചുറ്റുവിളക്കും.ഗോതമ്പുചോറും ഗോതമ്പ് പായസവും അടങ്ങുന്ന ഏകാദശി പ്രസാദഊട്ട് രാവിലെ 9ന് ആരംഭിക്കും.
രാത്രി വിളക്കെഴുന്നള്ളിപ്പ് പത്തരയ്ക്കുശേഷമാണ് തുടങ്ങുക. മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യം മുന്നില്* നീങ്ങും. നാലാമത്തെ ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിന് ഭഗവാന്* എഴുന്നള്ളുമ്പോള്* ആയിരക്കണക്കിന് നെയ്ത്തിരികള്* പ്രഭചൊരിയും.സ്വര്*ണ്ണക്കോലം ഗജരത്*നം പത്മനാഭന്* വഹിക്കും.എഴുന്നള്ളിപ്പ് കഴിയുമ്പോഴേക്കും ദ്വാദശി പുലര്*ച്ചെയാകും.ക്ഷേത്രം കൂത്തമ്പലത്തില്* ദ്വാദശിപ്പണസമര്*പ്പണം തുടങ്ങും.ഇത് ഞായറാഴ്ച 9 മണിവരെ നീണ്ടുനില്*ക്കും.തുടര്*ന്ന് ക്ഷേത്രനട അടയ്ക്കും. ദശമിദിവസമായിരുന്ന വെള്ളിയാഴ്ച പുലര്*ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ 9 വരെ പൂജകള്*ക്കല്ലാതെ അടയ്ക്കില്ല.പിന്നീട് വൈകുന്നേരം 3.30നേ ക്ഷേത്രനട തുറക്കുകയുള്ളൂ.
-
സ്മാര്*ട്ട്*സിറ്റി യാഥാര്*ത്ഥ്യമാക്കും :മ
സ്മാര്*ട്ട്*സിറ്റി യാഥാര്*ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉറപ്പ്.ശനിയാഴ്ച കൊച്ചിയില്* ഇന്*ഫോ പാര്*ക്കിന്റെ രണ്ടാം ഘട്ട വികസനോദ്ഘാടനം നിര്*വഹിച്ച് സംസാരിക്കുമ്പോഴാണ് അച്യുതാനന്ദന്* ഇങ്ങനെ പ്രഖ്യാപിച്ചത് .
വില്*പ്പനാവകാശത്തോടെ ടീകോമിന് ഒരിഞ്ച് ഭൂമി പോലും കേരളത്തില്* നല്*കില്ലെന്ന് പറഞ്ഞ വി എസ് ഈ ഉടമ്പടിക്ക് ടീകോം വഴങ്ങിയില്ലങ്കില്* സര്*ക്കാരിന് വേറെ വഴി നോക്കേണ്ടി വരും എന്നും കൂട്ടിച്ചേര്*ത്തു .ഐ.ടി മേഖലയില്* സര്*ക്കാരിന്റെ നിക്ഷേപം 10,000 കോടി രൂപയാക്കി ഉയര്*ത്തുമെന്നും ഇന്*ഫോ പാര്*ക്കിന്റെ രണ്ടാം ഘട്ട വികസനം പൂര്*ത്തിയാകുമ്പോള്* 50,000 പേര്*ക്കു കൂടി തൊഴില്* ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
-
മില്*മ പാല്*വില മൂന്നുരൂപ കൂട്ടാന്* നീക്കō
തിരുവനന്തപുരം: മില്*മ പാല്*വില ലിറ്ററിന് മൂന്നുരൂപ കൂട്ടാന്* നീക്കം. ഇതുസംബന്ധിച്ച തീരുമാനം ഡിസംബര്* 11 ന് ചേരുന്ന മില്*മ ബോര്*ഡ് യോഗത്തില്* ഉണ്ടായേക്കും. സമീപകാലത്ത് പാല്*വിലയില്* ഏറ്റവും വലിയ വര്*ദ്ധനവായിരിക്കും ഇത്.
ഉത്പാദന ചെലവിലെ വര്*ദ്ധനവും കര്*ണാടകത്തില്* നിന്നുള്ള പാലിന്റെ വരവിലുണ്ടായ ഗണ്യമായ കുറവുമാണ് വിലവര്*ദ്ധന നീക്കത്തിന് പിന്നില്*. ഇപ്പോള്* 20 രൂപയാണ് ഒരുലിറ്റര്* പാലിന് വില.
പ്രതിദിനം മില്*മ സംസ്ഥാനത്ത് 12.5 ലക്ഷം ലിറ്റര്* പാലാണ് വിതരണം ചെയ്യുന്നത്. ഇതില്* സംസ്ഥാനത്ത് ആകെ സംഭരിക്കുന്നത് 7.3 ലക്ഷം ലിറ്റര്* പാല്* മാത്രം. ബാക്കിയുള്ളതില്* 4.4 ലക്ഷം ലിറ്റര്* പാല്* പ്രതിദിനം കര്*ണാടകയില്* നിന്നാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കര്*ണാടകയില്* നിന്ന് പ്രതിദിനം 2.5 ലക്ഷം ലിറ്റര്* പാല്* മാത്രമേ ലഭിക്കുന്നുള്ളൂ.
ലിറ്ററിന് 16.33 രൂപ കൊടുത്താണ് കര്*ണാടകയില്*നിന്ന് പാല്* വാങ്ങുന്നത്. കര്*ണാടകയില്* സര്*ക്കാര്* സബ്*സിഡി ഉള്*പ്പെടെ ലിറ്ററിന് 18 രൂപയാണ് വില. മറ്റൊരു പ്രധാന പാല്* ഉത്പാദക സംസ്ഥാനമായ ഗുജറാത്തില്* ലിറ്ററിന് 22 രൂപയും മഹാരാഷ്ട്രയില്* 23 രൂപയുമാണ് വില. മില്*മ നല്*കുന്നതിനേക്കാള്* കൂടുതല്* വില കൊടുത്ത് ഗുജറാത്തും മഹാരാഷ്ട്രയും കര്*ണാടകയില്*നിന്ന് പാല്* സംഭരിക്കുന്നതിനാലാണ് പുതിയ പ്രതിസന്ധി ഉണ്ടായതെന്നാണ് മില്*മ അധികൃതരുടെ വാദം.
2008 ഒക്ടോബറിലാണ് മില്*മ അവസാനമായി വില കൂട്ടിയത്. ലിറ്ററിന് ഒരു രൂപയായിരുന്നു വര്*ദ്ധന. പാല്*വില വര്*ദ്ധനവിനുള്ള നിര്*ദേശം സര്*ക്കാര്* അംഗീകരിക്കേ നീലക്കവര്* പാല്* ഒരു രൂപയുടെ നഷ്ടം സഹിച്ചാണ് വില്*ക്കുന്നതെന്ന് മില്*മ പറയുന്നു. മഞ്ഞ കവര്* പാലിന് ശരാശരി 6 പൈസയുടെയും നഷ്ടമുണ്ടാകുന്നു. കര്*ണാടകയ്ക്ക് വില കൂട്ടിക്കൊടുത്താലേ അവിടെനിന്ന് പാല്* കൂടുതല്* കിട്ടാന്* സാധ്യതയുള്ളൂ.
സംസ്ഥാനത്ത് പാല്* ഉത്പാദന ചെലവിലും ഗണ്യമായ വര്*ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതനുസരിച്ച് ക്ഷീരകര്*ഷകര്*ക്ക് വില കൂടുതല്* നല്*കേണ്ടിവരികയും ചെയ്യും.
ഈ സാഹചര്യത്തില്* പാല്*വില കൂട്ടുകയേ മാര്*ഗമുള്ളൂ എന്ന് മില്*മ ചെയര്*മാന്* പി.പി.ഗോപാലക്കുറുപ്പ് പറഞ്ഞു.
-
ചൊവ്വാഴ്ച മുതല്* സ്വകാര്യ ബസ്* സമരം
ചൊവ്വാഴ്ച മുതല്* സ്വകാര്യ ബസ്* സമരം
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്* ചൊവ്വാഴ്ച മുതല്* അനിശ്ചിതകാലത്തേക്ക് പണിമുടക്കും .ബസ്* ചാര്*ജ് വര്*ദ്ധന ഉള്*പ്പടെ നിരവധി ആവശ്യങ്ങള്* ഉന്നയിച്ചാണ് സ്വകാര്യ ബസ്സുകള്* പണിമുടക്കുന്നത് . ഗതാഗത മന്ത്രി മന്ത്രി ജോസ് തെറ്റയിലുമായി ബസ്സുടമകള്* കഴിഞ്ഞ ദിവസം നടത്തിയ ചര്*ച്ച പരാജയപ്പെട്ടിരുന്നു .ബസ്* ചാര്*ജ് കൂട്ടണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം ന്യായമല്ലെന്ന് പറഞ്ഞ മന്ത്രി വിദ്യാര്*ഥികളുടെ നിരക്കുവര്*ധന വിദ്യാര്*ഥി യൂണിയനുകളുമായി ചര്*ച്ച ചെയ്തെ തീരുമാനിക്കാന്* കഴിയു എന്ന് വ്യക്തമാക്കിയിട്ടുണ്ട് . കെഎസ്ആര്*ടിസി ബസ്സുകള്* ഒരു റൂട്ടിലും പിന്*വലിക്കില്ലെന്നും വേഗമാനകം പിന്*വലിക്കുന്ന കാര്യവും പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് .
-
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് തു&
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മൂന്നാമത് സംസ്ഥാനതല ഉദ്ഘാടനം
ഡിസംബര്* ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂരില്* നടക്കുന്നു .ജവഹര്* സ്റ്റേഡിയത്തില്* നടക്കുന്ന ചടങ്ങില്* കേരള ധനകാര്യ മന്ത്രി തോമസ് ഐസക് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘാടനം ചെയ്യും.ചടങ്ങില്* മന്ത്രി കോടിയേരി ബാലകൃഷ്ണന്* അധ്യക്ഷനായിരിക്കും. മന്ത്രിമാരായ പി.കെ.ശ്രീമതി, രാമചന്ദ്രന്* കടന്നപ്പള്ളി സി.ദിവാകരന്*, എളമരം കരീം എന്നിവരും ചടങ്ങില്* പങ്കെടുക്കും . 45 ദിവസത്തെ മേള ജനവരി 15നാണ് അവസാനിക്കുക. ഉദ്ഘാടനത്തിന്നോട് അനുബന്ധിച്ച് സിനിമ താരം വിനീത്, സംവൃത സുനില്* സംഘം ഒരുക്കുന്ന നൃത്തം, ഇന്ദ്രന്*സ്, കൊച്ചുപ്രേമന്*, ജോബി ടീമും കലാഭവന്* നവാസും സംഘവും ഒരുക്കുന്ന കോമഡി ഷോ, സിനിമാ പിന്നണി ഗായകരായ പി.ജയചന്ദ്രന്*, ഗായത്രി, സയനോര, റിമിടോമി, ഫ്രാങ്കോ, നരേഷ് അയ്യര്*, അനില്* വാജ്*പേയ് തുടങ്ങിയവര്* അണിനിരക്കുന്ന ഗാനമേള, ആഫ്രിക്കന്* ആക്രോ ബൈറ്റ്*സ്, രാജ് ചന്ദ്രനും സംഘവും ഒരുക്കുന്ന ബാന്*സൂരിയുടെ നാദവിസ്മയം തുടങ്ങിയവയും ഉണ്ടാവും.
4864 കടകളാണ് ഇതുവരെ ഫെസ്റിവലില്* രജിസ്റ്റര്* ചെയ്തിരിക്കുന്നത് .ബംപര്* സമാനമായി 10 കിലോ സ്വര്*ണം 6 ഭാഗ്യശാലികള്*ക്ക് ലഭിക്കും
-
തടിയന്റവിട നസീര്* പിടിയില്*
നിരവധി തീവ്രവാദക്കേസുകളില്* പ്രതിയായ തടിയന്റവിട നസീറിനെയും ബന്ധുവായ ഷഫാസിനെയും ചിറ്റഗോംങിലെ ബിബിര്* ബസാറില്* വെച്ച് പിടികൂടിയതായി കേന്ദ്രസര്*ക്കാര്* സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ മേഘാലയയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്*ത്തിയ്ക്ക് സമീപം ബി എസ് എഫുകാരാണ് ഇവരെ പിടികൂടിയെന്ന് ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു.ബാംഗ്ലൂര്* സ്*ഫോടന പരമ്പര, കളമശ്ശേരിയിലെ ബസ് കത്തിക്കല്*, നായനാര്* വധശ്രമം തുടങ്ങിയ നിരവധി കേസുകളില്* പ്രതിയായ നസീര്* കണ്ണൂര്* സ്വദേശിയാണ്. ലഷ്*കര്*-ഇ-തൊയ്ബ സംഘടനയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്തത് നസീറാണെന്ന് നേരത്തെ അന്വേഷണത്തില്* വ്യക്തമായിരുന്നു. ലഷ്*കറിന്റെ ദക്ഷിണേന്ത്യന്* കമാന്*ഡറായാണ് നസീര്* അറിയപ്പെടുന്നത്. ബംഗ്ലാദേശ്* ആഭ്യന്തര സെക്രട്ടറിയുമായി ഒരു സംയുക്*ത കരാറില്* ഒപ്പിടുന്ന വേളയിലാണ്* ജി.കെ പിള്ള ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.
-
അവധികള്* മുഖംതിരിക്കുന്ന 2010!
2010 നല്ലൊരു പുതുവര്*ഷമാവട്ടെ എന്ന് നമുക്ക് ആശംസകള്* നേരാം. എന്നാല്*, പൊതു അവധികളെ സംബന്ധിച്ചിടത്തോളം പുതുവര്*ഷം അത്ര നല്ലതായിരിക്കില്ല. കാരണം, മൊത്തമുള്ള 24 പൊതു അവധികളില്* 10 എണ്ണം ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് !
അതായത്, ആഴ്ചാവസാനത്തെ അവധി ദിവസത്തോടൊപ്പം ശനിയും ഞായറും ചേര്*ത്ത് മൂന്ന് ദിവസത്തെ അവധിഎടുക്കാനുള്ള അവസരങ്ങള്*ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വര്*ഷത്തില്* വെള്ളിയാഴ്ചകളില്* അവധി ദിവസങ്ങള്* വന്നത് ഉദ്യോഗസ്ഥരുടെ ആഴ്ചാവസാന അവധിദിനങ്ങള്*ക്ക് തിളക്കം കൂട്ടിയിരുന്നു.
2010ലെ മെയ്ദിനം, വിനായക ചതുര്*ത്ഥി, ഗാന്ധിജയന്തി, ആയുധപൂജ,ക്രിസ്തുമസ് എന്നീ വധി ദിവസങ്ങള്* ശനിയാഴ്ച ദിവസങ്ങളിലും സ്വാതന്ത്ര്യ ദിനം, മഹാവീര ജയന്തി, വിജയദശമി എന്നീ അവധി ദിവസങ്ങള്* ഞായറാഴ്ചയുമാണ്.
ഉദ്യോഗസ്ഥര്*ക്ക് ആശ്വസിക്കാന്* റംസാനും ദീപാവലിയും മാത്രമാണ് അവസരമൊരുക്കിയിരിക്കുന്നത്. ഈ രണ്ട് അവധി ദിവസങ്ങളും വെള്ളിയാഴ്ചയാണ്.
-
വിലക്കയറ്റം: മന്ത്രിസഭാ ഉപസമിതി യോഗം ഇന്
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്* മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. ഇന്നലെ ചേര്*ന്ന എല്* ഡി എഫ് യോഗത്തിലാണ് വിലക്കയറ്റം നിയന്ത്രിക്കാന്* ഉപസമിതി രൂപീകരിച്ചത്. മുഖ്യമന്ത്രി തലവനായുള്ള സമിതിയില്* ധനമന്ത്രി തോമസ് ഐസക്, ഭക്*ഷ്യമന്ത്രി സി ദിവാകരന്*, സഹകരണമന്ത്രി ജി സുധാകരന്* എന്നിവര്* അംഗങ്ങളാണ്.
സംസ്ഥാനത്ത് വിലക്കയറ്റം തടയാന്* 150 കോടി രൂ*പ ചിലവഴിച്ച് വിപണിയില്* ഇടപെടുമെന്ന് ഭക്*ഷ്യമന്ത്രി സി ദിവാകരന്* ഇന്നലെ അറിയിച്ചിരുന്നു. നൂറ് പുതിയ മാവേലി സ്റ്റോറുകള്* കൂടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വിപണിയിലെ സര്*ക്കാര്* ഇടപെടല്* സംബന്ധിച്ച് ഇന്നത്തെ യോഗം ചര്*ച്ച ചെയ്യും.
-
140 മാവേലി ഹോട്ടലുകള്* തുടങ്ങും :മുഖ്യമന്ത്
സംസ്ഥാനത്ത് 140 മാവേലി ഹോട്ടലുകള്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* *. ജില്ല തോറും 10 വീതം ഹോട്ടലുകളായിരിക്കും തുടങ്ങുകയെന്നും മന്ത്രിസഭാ തീരുമാനം വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 10 രൂപമുതല്* 15 രൂപ വരെ നിരക്കില്* ഉച്ചയൂണ്* നല്*കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്*ഷ്യം .ഡിസംബര്* 15നകം മാവേലി ഹോട്ടലുകള്* പ്രവര്*ത്തനം തുടങ്ങുമെന്ന് പറഞ്ഞ മുഖ്യ മന്ത്രി വിലക്കയറ്റം പിടിച്ചുനിര്*ത്താനായി അനുവദിച്ച തുകയില്*നിന്നും ഈ ഹോട്ടലുകള്*ക്കുള്ള പണം അനുവദിക്കും എന്നും കൂട്ടിച്ചേര്*ത്തു .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks