Results 1 to 10 of 33

Thread: Malayalam Flash News

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ചൊവ്വാഴ്ച മുതല്* സ്വകാര്യ ബസ്* സമരം

    ചൊവ്വാഴ്ച മുതല്* സ്വകാര്യ ബസ്* സമരം
    സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്* ചൊവ്വാഴ്ച മുതല്* അനിശ്ചിതകാലത്തേക്ക് പണിമുടക്കും .ബസ്* ചാര്*ജ് വര്*ദ്ധന ഉള്*പ്പടെ നിരവധി ആവശ്യങ്ങള്* ഉന്നയിച്ചാണ് സ്വകാര്യ ബസ്സുകള്* പണിമുടക്കുന്നത് . ഗതാഗത മന്ത്രി മന്ത്രി ജോസ് തെറ്റയിലുമായി ബസ്സുടമകള്* കഴിഞ്ഞ ദിവസം നടത്തിയ ചര്*ച്ച പരാജയപ്പെട്ടിരുന്നു .ബസ്* ചാര്*ജ് കൂട്ടണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം ന്യായമല്ലെന്ന് പറഞ്ഞ മന്ത്രി വിദ്യാര്*ഥികളുടെ നിരക്കുവര്*ധന വിദ്യാര്*ഥി യൂണിയനുകളുമായി ചര്*ച്ച ചെയ്തെ തീരുമാനിക്കാന്* കഴിയു എന്ന് വ്യക്തമാക്കിയിട്ടുണ്ട് . കെഎസ്ആര്*ടിസി ബസ്സുകള്* ഒരു റൂട്ടിലും പിന്*വലിക്കില്ലെന്നും വേഗമാനകം പിന്*വലിക്കുന്ന കാര്യവും പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് .

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് തു&

    ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മൂന്നാമത് സംസ്ഥാനതല ഉദ്ഘാടനം
    ഡിസംബര്* ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂരില്* നടക്കുന്നു .ജവഹര്* സ്റ്റേഡിയത്തില്* നടക്കുന്ന ചടങ്ങില്* കേരള ധനകാര്യ മന്ത്രി തോമസ് ഐസക് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്* ഉദ്ഘാടനം ചെയ്യും.ചടങ്ങില്* മന്ത്രി കോടിയേരി ബാലകൃഷ്ണന്* അധ്യക്ഷനായിരിക്കും. മന്ത്രിമാരായ പി.കെ.ശ്രീമതി, രാമചന്ദ്രന്* കടന്നപ്പള്ളി സി.ദിവാകരന്*, എളമരം കരീം എന്നിവരും ചടങ്ങില്* പങ്കെടുക്കും . 45 ദിവസത്തെ മേള ജനവരി 15നാണ് അവസാനിക്കുക. ഉദ്ഘാടനത്തിന്നോട് അനുബന്ധിച്ച് സിനിമ താരം വിനീത്, സംവൃത സുനില്* സംഘം ഒരുക്കുന്ന നൃത്തം, ഇന്ദ്രന്*സ്, കൊച്ചുപ്രേമന്*, ജോബി ടീമും കലാഭവന്* നവാസും സംഘവും ഒരുക്കുന്ന കോമഡി ഷോ, സിനിമാ പിന്നണി ഗായകരായ പി.ജയചന്ദ്രന്*, ഗായത്രി, സയനോര, റിമിടോമി, ഫ്രാങ്കോ, നരേഷ് അയ്യര്*, അനില്* വാജ്*പേയ് തുടങ്ങിയവര്* അണിനിരക്കുന്ന ഗാനമേള, ആഫ്രിക്കന്* ആക്രോ ബൈറ്റ്*സ്, രാജ് ചന്ദ്രനും സംഘവും ഒരുക്കുന്ന ബാന്*സൂരിയുടെ നാദവിസ്മയം തുടങ്ങിയവയും ഉണ്ടാവും.

    4864 കടകളാണ് ഇതുവരെ ഫെസ്റിവലില്* രജിസ്റ്റര്* ചെയ്തിരിക്കുന്നത് .ബംപര്* സമാനമായി 10 കിലോ സ്വര്*ണം 6 ഭാഗ്യശാലികള്*ക്ക് ലഭിക്കും

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default തടിയന്റവിട നസീര്* പിടിയില്*

    നിരവധി തീവ്രവാദക്കേസുകളില്* പ്രതിയായ തടിയന്റവിട നസീറിനെയും ബന്ധുവായ ഷഫാസിനെയും ചിറ്റഗോംങിലെ ബിബിര്* ബസാറില്* വെച്ച് പിടികൂടിയതായി കേന്ദ്രസര്*ക്കാര്* സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ മേഘാലയയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്*ത്തിയ്ക്ക് സമീപം ബി എസ് എഫുകാരാണ് ഇവരെ പിടികൂടിയെന്ന് ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു.ബാംഗ്ലൂര്* സ്*ഫോടന പരമ്പര, കളമശ്ശേരിയിലെ ബസ് കത്തിക്കല്*, നായനാര്* വധശ്രമം തുടങ്ങിയ നിരവധി കേസുകളില്* പ്രതിയായ നസീര്* കണ്ണൂര്* സ്വദേശിയാണ്. ലഷ്*കര്*-ഇ-തൊയ്ബ സംഘടനയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്തത് നസീറാണെന്ന് നേരത്തെ അന്വേഷണത്തില്* വ്യക്തമായിരുന്നു. ലഷ്*കറിന്റെ ദക്ഷിണേന്ത്യന്* കമാന്*ഡറായാണ് നസീര്* അറിയപ്പെടുന്നത്. ബംഗ്ലാദേശ്* ആഭ്യന്തര സെക്രട്ടറിയുമായി ഒരു സംയുക്*ത കരാറില്* ഒപ്പിടുന്ന വേളയിലാണ്* ജി.കെ പിള്ള ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •