പഴശ്ശിരാജയെന്ന ചിത്രത്തിനുവേണ്ടി ഒ എന്* വി എഴുതിയ ആദിയുഷസന്ധ്യ പൂത്തതിവിടെയെന്ന ഗാനത്തെക്കുറിച്ചുള്ള വിവാദം മലയാള സിനിമാ ലോകത്ത് കൊടുങ്കാറ്റ് ഉയര്*ത്തുകയാണ്. തന്*റെ ഈണത്തിനൊപ്പിച്ചു കവി പാട്ടെഴുതിയില്ല എന്ന ഇളയരാജയുടെ വെളിപ്പെടുത്തലില്* സാംസ്കാരിക കേരളം ഒന്നടങ്കം പടവാളുയര്*ത്തുന്നു. മലയാളത്തില്* നിലവിലുള്ള ചലച്ചിത്ര ഗാനരചയിതാക്കളായ കവികളില്* ഏറ്റവും മുതിര്*ന്നയാളാണ് ഒ എന്* വിയെന്ന കാര്യത്തില്* തര്*ക്കമില്ല. പഴശ്ശിരാജയുടെ പിന്നണിയില്* എഴുതുകവഴി ആ ബഹുമതി അദ്ദേഹത്തിന് ബാധ്യതയായി തീര്*ന്നിരിക്കുകയാണ്.
മമ്മൂട്ടിയെന്ന അഭിനയിക്കാനറിയുന്ന ഒരുനടനെവച്ച് കോടികള്* മുടക്കി നിര്*മിച്ച ഒരു ചിത്രം പാട്ടുകളുടെ പാളിച്ചകൊണ്ട് പൊളിയാതിരുന്നത് നിര്*മാതാവ് എന്ന നിലയില്* ഗോകുലം ഗോപാലന്*റെയും സംവിധായകന്* എന്നനിലയില്* പൂര്*ണത നേടിയ ഹരിഹരന്*റയും മഹാഭാഗ്യം. മുമ്പ് ഹരിഹരനും എംടിയും മമ്മൂട്ടിയും ഒന്നിച്ച ഒരു വടക്കന്* വീരഗാഥ വന്* വിജയമാക്കി തീര്*ത്തതിനു പിന്നില്* വലിയ ഒരു പങ്ക് അതിന്*റെ ഗാനങ്ങള്*ക്കുണ്ടായിരുന്നു. യേശുദാസ് ആലപിച്ച ചന്ദനലേപ സുഗന്ധവും കെ എസ് ചിത്രയുടെ കളരിവിളക്കും മലയാളിയുടെ മനസ്സില്* ഇന്നും ശോഭയോടെ നില്*ക്കുന്നുണ്ട്.
വീരഗാഥപോലെയൊരു വീരേതിഹാസ ചിത്രം വീണ്ടും വെള്ളിത്തിരയിലെത്തിയപ്പോള്* അതിന്*റെ ഗാനങ്ങള്* എന്തുകൊണ്ട് വലിയതോതില്* ഹിറ്റായില്ല എന്നത് കുറഞ്ഞപക്ഷം ഹരിഹരിനെങ്കിലും ചിന്തിക്കുന്നുണ്ടാകണം. മുമ്പെങ്ങും ഇല്ലാത്തവിധം മലയാളത്തിലെ മഹാചാനലുകള്* പഴശ്ശിരാജയിലെ ഗാനങ്ങള്* ആവര്*ത്തിച്ച് വിളമ്പിയിട്ടും പ്രേക്ഷകര്* അവ തിരസ്കരിച്ചതെന്തുകൊണ്ട്? പഴശ്ശിരാജ തീയേറ്റര്*വിട്ട ശേഷം ഇതിലെ ഏതെങ്കിലും ഗാനങ്ങള്* ആരുടെയെങ്കിലും സ്വപ്നത്തിലെങ്കിലും ഞെട്ടിയുണരുമെന്ന് തോന്നുന്നുണ്ടോ? ഗാനരചയിതാവ് എന്നനിലയില്* തന്*റെ അവതാരലക്ഷ്യം പൂര്*ത്തിയാക്കി വിരമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഒ എന്* വി ഇനിയെങ്കിലും സമ്മതിക്കണം.
വ്യക്തി ജീവിതത്തിലൂം ഈ കവിവര്യന്* പുലര്*ത്തുന്ന ധാര്*ഷ്ട്യത്തിന് ഇരയായ യുവഎഴുത്തുകാരും മലയാളത്തില്* കുറവല്ല. അങ്ങയെക്കാള്* വലിയ എഴുത്തു തമ്പുരാക്കന്*മാര്* ഈഭൂമിമലയാളത്തില്* സാഹിത്യപോഷണം നടത്തുന്നുണ്ടെന്ന് മുറുമുറുക്കാത്തവര്* അക്കൂട്ടത്തില്* അപൂര്*വമാണ് കവേ. കവിയെന്ന നിലയില്* കൈരളിയുടെ പുണ്യമാണ് ഒ എന്* വിയെന്നത് അദ്ദേഹത്തിന്*റെ സ്തുതിപാഠകരെ സുഖിപ്പിക്കാന്* പറയുന്നതല്ല. അദ്ദേഹത്തിന്*റെ ചില കവിതകളെങ്കിലും പഠിക്കാനോ ചൊല്ലി നടക്കാനോ പഠിപ്പിക്കാനോ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല.
പക്ഷേ ഇളയരാജയുടെ വാചകങ്ങളില്* അല്പമെങ്കിലും സത്യമുണ്ടെന്ന് വിശ്വസിക്കുന്നിടത്തോളം കാലം ഹരിഹരന് ധിക്കരിക്കാന്* കഴിയാതെപോയ ഗുരുഭക്തി എന്തുതന്നെയായാലും പഴശ്ശിരാജ ഗാനരംഗത്ത് ആരൊക്കെയോ വിട്ടുവീഴ്ച ചെയ്തുവെന്നത് തീര്*ച്ചയാണ്. ഇളയരാജ ആദ്യമായിട്ടല്ല മലയാളത്തില്* സംഗീത സംവിധാനം നിര്*വഹിക്കുന്നത്. അദ്ദേഹം പാണ്ഡിവംശജനാണെന്ന് ഇനി അധിക്ഷേപിച്ചിട്ടും കാര്യമില്ല. മലയാളത്തിന്*റെ ശുഭസംഗീതമായി തീര്*ന്ന മിക്കഗാനങ്ങള്*ക്കും അദ്ദേഹത്തിന്*റെ സ്വരസാനിധ്യമുണ്ടായിരുന്നു. തന്*റെ വരികളില്* ആദ്യമായാണ് ഇളയരാജസംഗീതം നിറഞ്ഞൊഴുകിയതെന്ന് പറയാന്* ഒ എന്* വിയും ഇനി നാവനക്കില്ലല്ലോ.
പഴശ്ശിയുടെ മാനസിക വ്യാപാരങ്ങള്* പ്രതിഫലിപ്പിക്കാന്* ഒ എന്* വിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രസ്തുത ഗാനങ്ങള്*ക്ക് മജ്ജയും മാംസവും നല്*കിയ മഹാന്* തുറന്നടിക്കുമ്പോള്* കവിക്ക് ഇനിയെന്താണ് മൊഴിയാനുള്ളത്? സ്വന്തം വീടുവിട്ട് പിറന്നമണ്ണില്* അഭയാര്*ഥിയാകാന്* വിധിക്കപ്പെട്ട പഴശ്ശിയുടെ ദു:ഖം ആദിയുഷ സന്ധ്യപൂത്ത വരികളിലില്ലായെന്ന് ചിത്രം കാണാതെ പാട്ടുമാത്രം ശ്രദ്ധിക്കുന്ന ഒരു ശരാശരി ആസ്വാദകനും മനസിലാകും. ഇനിയും ഈചിത്രം കാണാത്തവര്* സദയം പാട്ടിനെക്കുറിച്ച് ഒരുനിമിഷം അപഗ്രഥിച്ചശേഷം തീയേറ്ററിലേക്ക് പോകുക. ആദ്യമായി ഈഗാനം കേട്ടപ്പോള്*തന്നെ പന്തികേടു തോന്നിയിരുന്നു.ഒരു കവിതയുടെ മൂഡിലേക്ക് പോകാന്* ശ്രമിക്കുകയും പൈങ്കിളിഗീതമായി അധ:പതിക്കുകയും ചെയ്യുന്നുവെന്ന തോന്നല്* .
ഓഫീസ് ക്വാട്ടേഴ്സിലെ അന്നത്തെയൊരു മദ്യരാത്രിയില്* സുഹൃത്തുക്കളോടുള്ള തര്*ക്കത്തിന് ഈഗാനം വഴിയൊരുക്കുമ്പോള്* ഒറ്റക്കായിയെന്ന തോന്നല്* അവസാനിപ്പിച്ചാണ് ചര്*ച്ച പിരിഞ്ഞത്. അത്രയ്ക്കേറെ അവര്* ഈ മഹാകവിയെ ആരാധിക്കുന്നുണ്ടാവും. പക്ഷേ മലയാളം ഏതുഭാഷയില്* പ്രതികരിച്ചാലും ഒ എന്* വിക്ക് ഈഗാനം കുറച്ചുകൂടെ നന്നാക്കാമായിരുന്നുവെന്നത് ഉറച്ച അഭിപ്രായമായി തുടര്*ന്നു. ഒടുവില്* മലയാളത്തെ ഹൃദയത്തിലേറ്റിയ ഒരു തമിഴന്* കൂട്ടായി വന്നിരിക്കുമ്പോള്* ചിന്തകള്* കൃതാര്*ഥമാകുന്നു. അതും അതിന്റെ സ്രഷ്ടാക്കളിലൊരാള്*. നന്ദി മഹാനു ഭാവലോ നന്ദി. ഇതിലെ കുന്നത്തെ കൊന്നക്കും എന്നഗാനത്തിന്റെ ആരംഭത്തില്* ചിത്ര അനുഭവിച്ചതിനെക്കാള്* ശ്വാസംമുട്ട് ശ്രോതാക്കള്* അനുഭവിക്കുന്നുണ്ട്. പാട്ട് കേള്*ക്കുക…











താന്* കൈമാറിയ ട്യൂണുകള്*ക്ക് അനുസൃതമായി പാട്ടെഴുതാന്* ഒ എന്* വിക്ക് കഴിഞ്ഞിട്ടില്ലെന്നും ഗത്യന്തരമില്ലാതെ സംവിധായകന്* ഒരുപാട്ടുമായി തന്*റെ അടുത്ത് വരികയായിരുന്നുവെന്നുമാണ് ഇളയാരാജയുടെ സാക്ഷിമൊഴി. സംഗീതസംവിധായകനായി രാജയെ നിശ്ചയിച്ച ഹരിഹരന്*റെ ഗതികേടാണോ അജ്ഞതയെ അപഭാവനയാക്കി മാറ്റിയ ഒ എന്* വിയുടെ ധാര്*ഷ്ട്യബുദ്ധിയാണോ വിജയിച്ചതെന്നു ഇളയരാജതന്നെ വിധിയെഴുതട്ടെ. സന്ദര്*ഭങ്ങളും സാഹചര്യങ്ങളും എന്തുതന്നെയായാലും തുമ്പീവാ തുമ്പക്കുടത്തിന്* തുഞ്ചത്തായ് എന്നഗാനം നല്*കുന്ന സജീവത പ്രദാനം ചെയ്യിക്കാന്* പഴശ്ശിരാജയിലൂടെ തലമൂത്തുനരച്ച സംഗീത സ്രഷ്ടാക്കള്*ക്ക് കഴിഞ്ഞിട്ടില്ലെന്ന് അവരിലൊരാള്*തന്നെ തുറന്നടിച്ചിരിക്കുന്നു. ഒരുസത്യത്തെ മഹാപരാധമായി ദര്*ശിച്ച ചിലരെങ്കിലും രാജയ്ക്കെതിരെ അരങ്ങിലാടി തിമിര്*ത്തു.
ഏതു പാട്ടുകിട്ടിയാലും അതിനെ വീണ്ടും വീണ്ടും പോസ്റുമോര്*ട്ടം ചെയ്യുന്ന ഒരു നിരൂപകപ്രഭുവാണ് കവിക്ക് അനൂകൂലമായി ആദ്യം ചെങ്കൊടി ഉയര്*ത്തിയത്. അടുത്തകാലത്ത് പഴശ്ശിരാജയിലെക്കാള്* മികച്ച ഗാനങ്ങള്* അദ്ദേഹം കേട്ടിട്ടില്ലത്രേ. ഇതിലെ ഗാനങ്ങള്* ആസ്വാദക മനസില്* നിലനില്*ക്കുന്നതില്* രചനക്കും പ്രധാന പങ്കുണ്ടെന്നാണ് ഇദ്ദേഹത്തിന്*റെ അഭിപ്രായം. ഈ ഗാനം ആസ്വാദക മനസില്*നിന്ന് തുളുമ്പിവഴുതുകയാണെന്ന് ഇത്രവേഗം ഇദ്ദേഹം കണ്ടുപിടിച്ചോ? ഇന്ദീവരം തറവാട്ടിലെ വലിയ കാരണവര്*ക്കെതിരെയുള്ള വാക്കേറില്* അയല്*നാട്ടുകാരനായ ശാസ്തമംഗലത്തിന് നോവാതിരുന്നാലെ അതിശയമുള്ളൂ. മലയാളികള്* ആദരിക്കുന്ന ഒ എന്* വിയെപോലൊരു പ്രമുഖനെ തുറന്നുവിമര്*ശിച്ചതിലാണ് എം ജയചന്ദ്രന് വിഷമം.




ഒ എന്* വി എന്താണെന്ന് ഇളയരാജയ്ക്ക് അറിയില്ലെന്നാണ് സാംസ്കാരികവകുപ്പ് മന്ത്രിയുടെ പരാതി. മലയാള ഗാനശാഖയെ സര്*ഗാത്മകതയിലേക്ക് ഉയര്*ത്തിയവരില്* പ്രമുഖന്* ഒ എന്* വിയാണെന്ന കാര്യം ഇളയരാജ മറക്കരുതെന്നാണ് ബേബിസാറിന്*റെ ഭീഷണി. സാംസ്കാരിക വകുപ്പിനെ പ്രാണനെക്കാളേറെ പ്രണയിക്കുന്ന മന്ത്രിയോട് ഒരുകാര്യം വിനീതമായി സൂചിപ്പിച്ചുകൊള്ളട്ടെ. ഒ എന്* വിയും വയലാറും മലയാളം കണ്ട മികച്ചകവികളായിരിക്കാം. പക്ഷേ അവര്* കുറിച്ചിട്ട വിപ്ലവ ഗീതങ്ങള്*ക്കുപോലും ആസ്വാദകരുടെ ഹൃദയത്തില്* കുടിയിരുത്തിയതിനു പിന്നില്* വിയര്*പ്പിനാല്* ഈണവും താളവും പകര്*ന്ന ഒരുപിടി സംഗീതസംവിധായകരുണ്ടെന്ന് വിസ്മരിക്കരുത്. കൂട്ടത്തില്* അല്പമെങ്കിലും വര്*ഗസ്നേഹം പുലര്*ത്തിയത് ഔസേപ്പച്ചന്* മാത്രമാണ്. തീര്*ത്തും നിഷ്പക്ഷമായൊരു താളബോധത്തിലൂടെ അദ്ദേഹം പറഞ്ഞത് ഇളയരാജ വിചാരിച്ച ഭാവത്തിനനുസരിച്ച് വരികള്* ഉണ്ടായിട്ടില്ലായിരിക്കാമെന്നാണ്. പാട്ട് വേണ്ടത്ര ഹിറ്റാവാത്തതുകൊണ്ടാവാം വിവാദങ്ങളുണ്ടായതെന്നും ഔസേപ്പച്ചന്* സമ്മതിക്കുന്നു.
പഴശ്ശിരാജയ്ക്കുവേണ്ടി ഒ എന്* വി എഴുതിയ ഗാനങ്ങള്* പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയെന്ന ഇളയരാജയുടെ അഭിപ്രായത്തില്* ആര്*ക്കാണ് ഭൂമികേരളത്തില്* വിറളിപിടിക്കുന്നത്. പറഞ്ഞിരിക്കുന്നയാളിന്*റെ (ഔദാര്യത്തില്* ?) കുറേ പാട്ടുകളെങ്കിലും ഈ പ്രതികരണ ജീവികള്* ആസ്വദിക്കുകയോ അതുകൊണ്ട് കഞ്ഞികുടിക്കുകയോ ചെയ്തിട്ടുണ്ടല്ലോ? എന്തായാലും മലയാള സാഹിത്യത്തിന്*റെ മാടമ്പിപ്രമാണികതയ്ക്കുവേണ്ടി കൊഞ്ഞണം കുത്തുന്ന ഈ അസംസ്കാരിക മേധാവിത്ത്വത്തിന്*റെ സാംസ്കാരിക ഐക്യത്തിന് നമോവാകം.