-
അവധികള്‍* മുഖംതിരിക്കുന്ന 2010!
2010 നല്ലൊരു പുതുവര്*ഷമാവട്ടെ എന്ന് നമുക്ക് ആശംസകള്* നേരാം. എന്നാല്*, പൊതു അവധികളെ സംബന്ധിച്ചിടത്തോളം പുതുവര്*ഷം അത്ര നല്ലതായിരിക്കില്ല. കാരണം, മൊത്തമുള്ള 24 പൊതു അവധികളില്* 10 എണ്ണം ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് !
അതായത്, ആഴ്ചാവസാനത്തെ അവധി ദിവസത്തോടൊപ്പം ശനിയും ഞായറും ചേര്*ത്ത് മൂന്ന് ദിവസത്തെ അവധിഎടുക്കാനുള്ള അവസരങ്ങള്*ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വര്*ഷത്തില്* വെള്ളിയാഴ്ചകളില്* അവധി ദിവസങ്ങള്* വന്നത് ഉദ്യോഗസ്ഥരുടെ ആഴ്ചാവസാന അവധിദിനങ്ങള്*ക്ക് തിളക്കം കൂട്ടിയിരുന്നു.
2010ലെ മെയ്ദിനം, വിനായക ചതുര്*ത്ഥി, ഗാന്ധിജയന്തി, ആയുധപൂജ,ക്രിസ്തുമസ് എന്നീ വധി ദിവസങ്ങള്* ശനിയാഴ്ച ദിവസങ്ങളിലും സ്വാതന്ത്ര്യ ദിനം, മഹാവീര ജയന്തി, വിജയദശമി എന്നീ അവധി ദിവസങ്ങള്* ഞായറാഴ്ചയുമാണ്.
ഉദ്യോഗസ്ഥര്*ക്ക് ആശ്വസിക്കാന്* റംസാനും ദീപാവലിയും മാത്രമാണ് അവസരമൊരുക്കിയിരിക്കുന്നത്. ഈ രണ്ട് അവധി ദിവസങ്ങളും വെള്ളിയാഴ്ചയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks