ടി.പി. രാജീവന്റെ പ്രശസ്തമായ കഥ ,സംവിധായകന്* രഞ്ജിത്തിന്റെ മികച്ച സംവിധാനം ,മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ ഉജ്വല പ്രകടനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം , സാബുറാമിന്റെ കലാസംവിധാനം തുടങ്ങി നിരവധി പ്രത്യേകതകള്* നിറഞ്ഞതാണ്* ‘പാലേരി മാണിക്യം - ഒരു പാ*തിരാക്കൊലപാതകത്തിന്റെ കഥ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം.എന്നാല്* ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഒരു സുഖം പകരുന്ന അവസ്ഥയില്* അല്ല ഈ ചിത്രത്തിന്റെ ആവിഷ്ക്കാരം .ഒരു അന്വേഷണ ചിത്രം കാണുമ്പോള്* പ്രേക്ഷകര്*ക്ക്* അനുഭവപ്പെടെണ്ടാതായ പിരിമുറുക്കം ഈ ചിത്രം കാണുന്ന പ്രേക്ഷകര്*ക്ക് അനുഭവപ്പെടില്ല പോരാത്തതിന് ചില സമയങ്ങളില്* ഈ ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കുന്നുമുണ്ട് . ഇത്ര മാത്രമേ ഈ ചിത്രത്തിന്റെ കുറവുകളായി പറയാന്* കഴിയൂ. ബാക്കി എല്ലാ ഘടകങ്ങളും ഒന്നിനൊന്നു മെച്ചമാണ് ഈ ചിത്രത്തില്* .സിനിമയെ ഒരു ഗൌരവ മാധ്യമമായി കണക്കാക്കുന്നവര്* ഈ ചിത്രം നിര്*ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് .

മൂന്ന് വ്യതസ്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്* അവതരിപ്പിക്കുന്നത് .ഹരിദാസ്* ,മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി,ഖാലിദ് അഹമ്മദ് എന്നീങ്ങനെയാണ് ഈ കഥാപത്രങ്ങള്* .ഇതില്* ഒരു രംഗത്തില്* മാത്രം പ്രത്യക്ഷപ്പെടുന്ന ഖാലിദ് അഹമ്മദ് എന്ന കഥാപാത്രവും ,മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രവും മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായിരിക്കും എന്ന കാര്യത്തില്* സംശയമില്ല .രഞ്ജിത്ത് അമ്പാടിയും മേക്ക്-അപ്പും വസ്ത്രാലങ്കാരം നിര്*വ്വഹിച്ച എസ്.ബി. സതീശനും ഈ ക്കാര്യത്തില്* മമൂട്ടിയെ വളരെയധികം സഹായിച്ചിട്ടുണ്ട് .ശ്വേത മേനോന്* ,ശ്രീനിവാസന്* ,തുടങ്ങിയവരും രഞ്ജിത്ത് നാടകവേദികളില്* നിന്നും മറ്റും കണ്ടെത്തിയ മറ്റ് അഭിനേതാക്കളുംമികച്ച പ്രകടനമാണ് ചിത്രത്തില്* കാഴ്ച വെച്ചിരിക്കുന്നത് .റഫീഖ് അഹമ്മദ്, ടി.പി. രാജീവന്* എന്നിവര്* രചന നിര്*വ്വഹിച്ച് ശരത് സംഗീതം നല്*കിയിരിക്കുന്ന ഗാനവും, ബിജിബാലിന്റെ പശ്ചാത്തല സംഗീതവും മികച്ചതാണ് .