Results 1 to 10 of 33

Thread: Malayalam Flash News

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default 140 മാവേലി ഹോട്ടലുകള്* തുടങ്ങും :മുഖ്യമന്ത്

    സംസ്ഥാനത്ത് 140 മാവേലി ഹോട്ടലുകള്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* *. ജില്ല തോറും 10 വീതം ഹോട്ടലുകളായിരിക്കും തുടങ്ങുകയെന്നും മന്ത്രിസഭാ തീരുമാനം വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 10 രൂപമുതല്* 15 രൂപ വരെ നിരക്കില്* ഉച്ചയൂണ്* നല്*കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്*ഷ്യം .ഡിസംബര്* 15നകം മാവേലി ഹോട്ടലുകള്* പ്രവര്*ത്തനം തുടങ്ങുമെന്ന് പറഞ്ഞ മുഖ്യ മന്ത്രി വിലക്കയറ്റം പിടിച്ചുനിര്*ത്താനായി അനുവദിച്ച തുകയില്*നിന്നും ഈ ഹോട്ടലുകള്*ക്കുള്ള പണം അനുവദിക്കും എന്നും കൂട്ടിച്ചേര്*ത്തു .

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default 10,000 പോലീസുകാരെ ഉടന്* നിയമിക്കും :ആഭ്യന്തര മന

    സംസ്ഥാന പോലീസ് സേനയില്* പതിനായിരം പേരെ ഉടന്* നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്* .തിരുവന്തപുരത്ത് സംസ്ഥാനത്തെ പോലീസ് സ്*റ്റേഷനുകളിലെ പാറാവുകാര്*ക്ക് റൈഫിളിനുപകരം പിസ്റ്റള്* വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്*വഹിക്കുമ്പോഴാണ് അഭ്യന്തര മന്ത്രി ഈക്കാര്യം പ്രഖ്യാപിച്ചത് .
    മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന നിയമനത്തില്* ഫെബ്രുവരിയോടെ 3000 പേരെയും തുടര്*ന്ന് 2010ല്* തന്നെ 3500 പേരടങ്ങുന്ന രണ്ടു ബാച്ചുകള്*ക്കുകൂടി നിയമനം നല്*കും എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി .ഇതോടെ സംസ്ഥാന പോലീസിന്റെ കാര്യക്ഷമത വര്*ദ്ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ശ്രീശാന്തിന് എച് 1 എന്* 1 പനി

    ഇന്ത്യന്* ക്രിക്കറ്റ് ടീമിലെ പേസ് ബൌളറും മലയാളീയുമായ എസ്. ശ്രീശാന്തിന് പന്നിപ്പനി പിടിപെട്ടെതായി റിപ്പോര്*ട്ട്* .വെള്ളിയാഴ്ചയാണ് പനിയും ശരീരവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്*ന്ന് ശ്രീശാന്തിനെ ആസ്​പത്രിയില്* പ്രവേശിപ്പിച്ചത്.ശ്രീശാന്തിനെ നിരീക്ഷിച്ചതോടെ അദ്ദേഹത്തിന് പന്നിപനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു .മൊഹാലിയിലെ ആശുപത്രിയില്* ചികിത്സയില്* ആണ് ശ്രീശാന്ത്* ഇപ്പോള്*.ശ്രീശാന്തിന് പന്നിപ്പനി ബാധിച്ചതോടെ ഇന്ത്യന്* ടീമിലെ മറ്റു കളിക്കാരെയും ഇപ്പോള്* സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

  4. #4
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഹര്*ത്താല്* തുടങ്ങി

    സംസ്ഥാനത്ത് ബി.എം.എസ് ആഹ്വാനം ചെയ്ത പന്ത്രണ്ടു മണിക്കൂര്* ഹര്*ത്താല്* ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് തുടങ്ങി.ഹര്*ത്താല്* പൂര്*ണ്ണമാണെന്നാണ് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത് .കട കമ്പോളങ്ങള്* എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ് .വളരെ ചുരുക്കം സ്വകാര്യ വാഹനങ്ങള്* മാത്രമേ ഓടുന്നുള്ളൂ .വടക്കന്* കേരളത്തില്* സര്*വീസ് നടത്തിയ കെ.എസ്.ആര്*.ടി.സി ക്ക് നേരെ കല്ലേറുണ്ടായി .പാല്*, പത്രം, വിവാഹം, ആംബുലന്*സ്*, ആസ്*പത്രികള്*,തീര്*ത്ഥാടകര്* എന്നിവരെ ഹര്*ത്താലില്* നിന്ന്* ഒഴിവാക്കിയിട്ടുണ്ട്.

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

  6. #6
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default നാലരവയസുകാരനെ പുലി കടിച്ചുകൊന്നു

    നാലര വയസുകാരനെ പുലി കടി കടിച്ചുകൊന്നു. കേരള തമിഴ്നാട് അതിര്*ത്തിയായ മലക്കപ്പാറയ്ക്കടുത്ത് തോണിമുടിയിലാണ് സംഭവം. ആറു മാസം മുന്**പ് ഇതിന്*റെ സമീപ പ്രദേശത്ത് ഏഴുവയസുകാരിയായ ഒരു പെണ്*കുട്ടിയെയും പുലി കൊന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞദിവസവും പുലിയുടെ അക്രമം ഉണ്ടായത്.

    എസ്റ്റേറ്റ് തൊഴിലാളിയായ ബാബുവിന്*റെ മകന്* മുകേഷിനെയാണ് പുലി കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അയല്**വീട്ടിലെ കുട്ടികളോടോത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മുകേഷ്. പൊടുന്നനെ ചാടിവീണ പുലി കുട്ടിയുടെ കഴുത്തിനാണ് ആദ്യം കടിച്ചത്. കുട്ടിയെ കടിച്ചുവലിച്ച് പുലി അടുത്ത കാട്ടിലേക്ക് മറയുകയായിരുന്നു.

    വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്* പന്തവും മറ്റുമായി കാട്ടില്* നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രാവശിഷ്ടങ്ങളും രക്തത്തുള്ളിയും അടയാളമാക്കി പിന്തുടര്*ന്നാണ് നാട്ടുകാര്* പുലി പോയ വഴിയിലൂടെ പിന്തുടര്*ന്നത്. കുട്ടിയെയും കൊണ്ട് പുലി അപ്പോഴേക്കും വീടിന് ഏതാണ്ട് മുക്കാല്* കിലോമീറ്റര്* അകലെ കാട്ടിലെത്തിയിരുന്നു. കുട്ടിക്ക് സമീപം നിന്നിരുന്ന പുലി നാട്ടുകാര്*ക്കെതിരെ തിരിഞ്ഞെങ്കിലും പന്തവും മറ്റും എറിഞ്ഞ് ഇവര്* വിരട്ടിയോടിച്ചു. എന്നാല്* അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

    അടുത്ത നാളുകളിലുണ്ടായ രണ്ടാമത്തെ സംഭവമായതിനാല്* നാട്ടുകാര്* ഭയപ്പാടിലാണ്. നേരത്തെയും പ്രദേശത്ത് പുലിയിറങ്ങാറുണ്ടായിരുന്നെങ്കിലും മനുഷ്യരെ ഉപദ്രവിച്ചിരുന്നില്ല. വനപാലകര്*ക്ക് പരാതി നല്*കിയെങ്കിലും പുലിയെ പിടിക്കാന്* കൂട് സ്ഥാപിക്കുക മാത്രമാണവര്* ചെയ്തതെന്ന് നാട്ടുകാര്* പറയുന്നു.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •