കേരളത്തിന്*റെ പതിന്നാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയുന്നു .തിരുവന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്* വൈകുന്നേരം ആറ് മണിക്കാണ് മേള ഉദ്ഘാടനം ചെയ്യപ്പെടുക .മേള എട്ടു ദിവസം നീണ്ടു നില്*ക്കും .എട്ട് തിയേറ്ററുകളിലും നിശാഗന്ധിയിലുമായി ഒമ്പത് വേദികളിലാണ് ഇക്കുറി ചലച്ചിത്രങ്ങളുടെ പ്രദര്*ശനം. കലാഭവന്*, കൈരളി, ശ്രീ, ന്യൂ, കൃപ, ധന്യ, രമ്യ, അജന്ത എന്നീ തീയേറ്ററുകളിലാണ് പ്രദര്*ശനം. രാവിലെ 9, 11, 2.30, 6, 9 തുടങ്ങി അഞ്ച് പ്രദര്*ശനങ്ങളാണുള്ളത്. സംവിധായകന്* മൃണാള്*സെന്* പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.