-
ഇന്ത്യയ്ക്ക് എത്ര മൊബൈല്‍* നമ്പര്‍*?
ഇന്ത്യയില്‍* പുതുവര്*ഷാരംഭത്തോടെ എത്ര മൊബൈല്‍* നമ്പറുകള്‍* ഉണ്ടാവും? ഒരു പക്ഷേ, 5000 ലക്ഷമെന്ന് പറഞ്ഞാല്‍* കേള്*ക്കുന്നവര്* വിശ്വസിച്ചു എന്നുവരില്ല. പക്ഷേ, അതാണ് സത്യം.
ഒക്ടോബര്‍* അവസാനം വരെ ഇന്ത്യയില്‍* 488.40 ദശലക്ഷം വയര്‍**ലെസ് ഫോണ്‍* കണക്ഷണുകളാണ് നല്*കിയത്. ഇത് ഡിസംബര്‍* അവസാനത്തോടെ 500 ദശലക്ഷം കഴിയുമെന്നാണ് കണക്കുകൂട്ടല്‍*. അതായത്, ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍* മൊബൈല്‍* ഉപയോക്താക്കള്‍* ഉള്ളത് ഇന്ത്യയിലാണ്.
ഡിസംബര്‍* അവസാനത്തോടെ ഇത്രയും മൊബൈല്‍* കണക്ഷനുകള്‍* ഉണ്ടാവുമെങ്കിലും യഥാര്*ത്ഥ വരിക്കാരുടെ എണ്ണം ഇതിലും കുറവായിരിക്കും. ഒരേ വരിക്കാരന്* തന്നെ വിവിധ സിം കാര്‍*ഡുകള്* ഉപയോഗിക്കുന്നതാണ് ഇതിനു കാരണം.
അതേസമയം, വയര്‍*ലൈന്‍* ഫോണ്‍* കണക്ഷന്* 37.25 ദശലക്ഷമായി കുറഞ്ഞു. ഇന്ത്യയിലെ ബ്രോഡ്ബാന്*ഡ് ഉപയോഗം 7.5 ദശലക്ഷം എന്ന കുറഞ്ഞതോതില്‍* ആയതിനു കാരണവും ഉപയോക്താക്കള്‍*ക്ക് വയര്‍*ലെസ് ഫോണുകളോടുള്ള ആഭിമുഖ്യം കാരണമാവുന്നു എന്നാണ് വിലയിരുത്തലുകള്‍*.
ഇന്ത്യയിലെ ശരാശരി ടെലഫോണ്‍* സാന്ദ്രത 45 ശതമാനമായാണ് കണക്കാക്കുന്നത്. നഗര പ്രദേശങ്ങളില്‍* ഇത് 97 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍* 18 ശതമാനവുമാണ്.
ഇന്ത്യയില്‍* 22 സര്**വീസ് ഏരിയകളിലായി 14 സേവനദാതാക്കളാണ് ഉള്ളത്. ഇതില്‍*, ഒമ്പതോളം കമ്പനികള്‍* ഇപ്പോള്‍* പ്രവര്*ത്തനത്തിലുണ്ട്. എന്നാല്‍*, അഞ്ചോളം കമ്പനികള്‍* ഇനിയും പ്രവര്*ത്തനം തുടങ്ങിയിട്ടില്ല.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks