-
അവസാന പന്തില്* ഇന്ത്യയ്ക്ക് ജയം
ആദ്യം വീരുവിന്*റെയും സച്ചിന്*റെയും മിന്നല്* പ്രകടനം, പിന്നെ ലങ്കന്* താരങ്ങളുടെ സംഹാരതാണ്ഡവം. അവസാനം ഭാഗ്യദേവത ഇന്ത്യയ്ക്കൊപ്പം... ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്* മൂന്ന് റണ്*സിനായിരുന്നു ഇന്ത്യയുടെ ജയം. അവസാന പന്ത് വരെ ആവേശം മുറ്റിനിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യ സന്ദര്*ശകരെ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ നിശ്ചിത അമ്പത് ഓവറില്* ഏഴു വിക്കറ്റ് നഷ്ടത്തില്* 414 റണ്*സെടുത്തിരുന്നു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്*ന്ന സ്കോറാണിത്. നേരത്തെ ബെര്*മുഡക്കെതിരെ നേടിയ 413 റണ്*സാണ് രാജ്കോട്ടില്* ഇന്ത്യ തിരുത്തിക്കുറിച്ചത്.
414 റണ്*സ് ലക്*ഷ്യമിട്ടു മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക തുടക്കത്തില്* തന്നെ ആക്രമണ രീതിയാണ് പുറത്തെടുത്തത്. ലങ്കയുടെ ഓപ്പണിംഗ് ജോഡികളായ തരംഗയും ദില്**ഷനും മിന്നല്* ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ വിക്കറ്റില്* 188 റണ്*സ് തികച്ച ലങ്ക ആദ്യ പതിനഞ്ച് ഓവര്* പൂര്*ത്തിയായപ്പോള്* തന്നെ വിജയപ്രതീക്ഷ ഉണര്*ത്തിയിരുന്നു. 60 പന്തില്* നിന്ന് 67 റണ്*സെടുത്ത് തരംഗ പുറത്തായെങ്കിലും നായകന്* സംഗക്കാര സ്കോറിംഗ് വേഗത വര്*ധിപ്പിച്ചു. സംഗക്കാര 43 പന്തില്* നിന്നാണ് 90 റണ്*സെടുത്തത്.
തുടര്*ന്നെത്തിയ ജയസൂര്യയും ജയവര്*ധനയും പെട്ടെന്ന് പുറത്തായതാണ് ലങ്കയെ തോല്**വിയിലേക്ക് നയിച്ചത്. അവസാന മധ്യനിര ലങ്കയെ രക്ഷിച്ചു. കൂറ്റല്* സ്കോര്* മറിക്കടക്കാന്* സഹായിച്ച ദില്**ഷന്* മടങ്ങുമ്പോള്* ലങ്ക 339 റണ്*സിലെത്തിയിരുന്നു. 124 പന്തില്* നിന്ന് മൂന്ന് സിക്സും 20 ബൌണ്ടറികളുമായി ദില്**ഷന്* 160 റണ്*സെടുത്ത് മടങ്ങുമ്പോള്* ലങ്ക ജയത്തിന് അരികെയെത്തിയിരുന്നു. അവസാന ഓവറുകളില്* കണ്ടമ്പി 21, ആഞ്ചലോ മാത്യൂസ് 25 ധീരമായ ചെറുത്ത് നില്*പ്പ് നടത്തിയെങ്കിലും ലങ്കയ്ക്ക് ജയം എത്തിപ്പിടിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ഹര്*ഭജന്*സിംഗ് രണ്ടും പ്രവീണ്* കുമാര്*, സുരേഷ് റൈന, നെഹ്*റ എന്നിവര്* ഓരോ വിക്കറ്റ് വീതവും നേടി.
സമീപകാലത്തെ ഏറ്റവും ബാറ്റിംഗ് പ്രകടനമാണ് രാജ്കോട്ട് മൈതാനത്ത് ഇന്ത്യന്* ബാറ്റിംഗ് നിര പുറത്തെടുത്തത്. ആദ്യ അഞ്ചു ഓവറില്* ശ്രദ്ധിച്ചു നീങ്ങിയ സെവാഗും സച്ചിനും പിന്നീട് വെടിക്കെട്ട് ബാറ്റിംഗിന് തിരികൊളുത്തി. പന്തുകള്* അതിര്*ത്തി കടക്കാന്* തുടങ്ങിയതോടെ ഇന്ത്യയുടെ റണ്* ശരാശരി ആറിന് മുകളില്* തുടര്*ന്നു. ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടില്* 153 റണ്*സാണ് നേടിയത്. മികച്ച തുടക്കം നല്*കിയ സച്ചിന്* ഫെര്*ണാണ്ടോയുടെ പന്തില്* പുറത്താകുമ്പോള്* 63 പന്തില്* നിന്ന് 69 റണ്*സ് നേടിയിരുന്നു.
പിന്നീടെത്തിയ നായകന്* ധോനിയും വെറുതെ നിന്നില്ല. പഴയ ധോനിയെയാണ് രാജ്കോട്ടില്* ഇന്ന് ഇന്ത്യന്* ആരാധകര്*ക്ക് കാണാനാ*യത്. കൂറ്റന്* സിക്സറുകളും ഫോറുകളും ധോനിയുടെ ബാറ്റില്* നിന്ന് പിറന്നതോടെ ഗാലറിയും ആവേശത്തിലായി. ലങ്കന്* നിരയിലെ ബൌളര്*മാര്*ക്കെല്ലാം ഒരുപോലെ പ്രഹരം ലഭിച്ചപ്പോള്* ഫീല്*ഡിംഗ് ക്രിമീകരിക്കാന്* സംഗാക്കര ഏറെ ബുദ്ധിമുട്ടി. 102 പന്തില്* നിന്ന് 146 റണ്*സ് നേടി വീരു പുറത്താകുമ്പോള്* ഇന്ത്യ300 കടന്നിരുന്നു. 53 പന്തില്* നിന്ന് 72 റണ്*സ് നേടി ധോനി പുറത്തായതോടെ വിക്കറ്റ് വീഴ്ചയും തുടങ്ങി.
സുരേഷ് റൈന(16), ഗംഭീര്*(11), ഹര്*ഭജന്*സിംഗ്(11), വീരാട് കോഹ്*ലി(27) എന്നിവര്* പെട്ടെന്ന് പുറത്തായതാണ് അവസാന ഓവറുകളില്* സ്കോര്* കുറയാന്* കാരണമായത്. അവസാന ഓവറുകളില്* 17 പന്തില്* നിന്ന് 30 റണ്*സ് നേടിയ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗാണ് ഇന്ത്യയെ റെക്കോര്*ഡ് സ്കോറിലെത്തിച്ചത്. അഞ്ചു റണ്*സുമായി പ്രവീണ്* കുമാര്* പുറത്താകാതെ നിന്നു.
സ്പിന്* മാന്ത്രികന്* മുത്തയ്യ മുരളീധരന്*, പേസ് ബൌളര്* മല്ലിംഗ എന്നിവരെ കൂടാതെ ഇറങ്ങിയ ലങ്കന്* ബൌളിംഗ് ഇന്ത്യന്* ബാറ്റിംഗിനു മുന്നില്* നന്നെ പരാജയപ്പെട്ടു. ലങ്കയ്ക്ക് വേണ്ടി കുലശേഖ, വേലേഗ്ദര, ഫെര്*ണാണ്ടോ എന്നിവര്* രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്* മാത്യൂസ് ഒരു വിക്കറ്റ് നേടി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks