ഹിറ്റ്*മേക്കര്* ഷാഫി വീണ്ടും ജയറാമിനെ നായകനാക്കി സിനിമയൊരുക്കുന്നു. റാഫി - മെക്കാര്*ട്ടിന്* ഈ സിനിമയുടെ രചന നിര്*വഹിക്കുമെന്നാണ് സൂചന. അങ്ങനെ ‘വണ്**മാന്* ഷോ’ എന്ന ഹിറ്റ് ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്* വീണ്ടും ഒന്നിക്കുകയാണ്.


ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു വണ്**മാന്* ഷോ. അക്കാലത്ത് ടി വി ചാനലുകളില്* നിറഞ്ഞു നിന്ന ‘കോടീശ്വരന്*’ പരിപാടിയെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ജയറാം, ലാല്*, സം*യുക്ത വര്*മ, കലാഭവന്* മണി, സലിം കുമാര്* തുടങ്ങിയവരായിരുന്നു താരങ്ങള്*. ആദ്യ ചിത്രം തന്നെ സൂപ്പര്* ഹിറ്റാക്കി ഷാഫി അരങ്ങേറ്റം ഗംഭീരമാക്കി.

കഴിഞ്ഞ ഒമ്പതു വര്*ഷങ്ങള്* ഷാഫിയെ മലയാളത്തിലെ മുന്**നിര സംവിധായകനാക്കി മാറ്റി. അദ്ദേഹത്തിന്*റെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിനാടും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വണ്**മാന്* ഷോ ടീമിനെ വീണ്ടും അവതരിപ്പിക്കാന്* ഷാഫി ഒരുങ്ങുന്നത്.

ജയറാമിനെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്*, കലാഭവന്* മണി തുടങ്ങിയവര്* ഷാഫിച്ചിത്രത്തില്* അഭിനയിക്കുമെന്നാണ് അറിയുന്നത്. നായിക അന്യഭാഷയില്* നിന്നായിരിക്കും. ഒരു ദിലീപ് ചിത്രവും ഷാഫി ഒരുക്കുന്നുണ്ട്.