-
ചട്ടമ്പിനാട് തകര്*പ്പന്* വിജയം

ചട്ടമ്പിനാട് തരംഗമാകുകയാണ്. അതിഗംഭീരമായ ഇനിഷ്യല്* കളക്ഷനു ശേഷം, മുടക്കുമുതല്* ആദ്യനാളുകളില്* തന്നെ തിരിച്ചുപിടിച്ച ശേഷം, ഈ ചട്ടമ്പി തന്നെ നാടു ഭരിക്കുന്നു. സംവിധായകന്* ഷാഫിയുടെ ഏറ്റവും വലിയ വിജയചിത്രമായി ചട്ടമ്പിനാട് മാറിക്കഴിഞ്ഞു. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ് ഫുള്ളായാ*ണ് ഈ ചിത്രം പ്രദര്*ശിപ്പിക്കുന്നത്. സിനിമയുടെ കഥയും പശ്ചാത്തലവുമെല്ലാം രാജമാണിക്യത്തെ ഓര്*മ്മിപ്പിക്കുന്ന ഈ സിനിമ പക്ഷേ രാജമാണിക്യത്തേക്കാള്* കളക്ഷന്* നേടുമെന്നാണ് സൂചന.
ഈ വാരം തമിഴ്നാട്ടിലും ചട്ടമ്പിനാട്* റിലീസ് ചെയ്തു. ഹിറ്റ് ചാര്*ട്ടില്* ഒന്നാം സ്ഥാനത്ത് തുടരുന്ന ചട്ടമ്പിനാടിന് മികച്ച വരവേല്*പ്പാണ് ചെന്നൈയിലെ തിയേറ്ററുകളിലും ലഭിക്കുന്നത്. മോഹന്*ലാലിന്*റെ ഇവിടം സ്വര്*ഗമാണ് ഹിറ്റ് ചാര്*ട്ടില്* രണ്ടാം സ്ഥാനം അലങ്കരിക്കുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും നല്ല സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മോഹന്*ലാല്* എന്ന നടന്*റെ അനായാസമായ അഭിനയ ശൈലി എത്രവേണമെങ്കിലും ആസ്വദിക്കാം ഈ ‘സ്വര്*ഗ’ത്തില്*.
‘ഇവിടം സ്വര്*ഗമാണ്’ കളിക്കുന്ന തിയേറ്ററുകളില്* കുടുംബപ്രേക്ഷകര്* ഇരച്ചുകയറുകയാണ്. വരവേല്*പ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകള്* പോലെ തിയേറ്ററുകളില്* നന്**മയുള്ള നര്*മ്മം വിതറുന്ന ഈ ചിത്രത്തിന് റോഷന്* ആന്*ഡ്രൂസിന്*റെ മികച്ച സംവിധാനവും ജയിംസ് ആല്**ബര്*ട്ടിന്*റെ ഇഴയടുപ്പമുള്ള തിരക്കഥയും ഗുണമായി.
മമ്മൂട്ടി - എം ടി - ഹരിഹരന്* ടീമിന്*റെ പഴശ്ശിരാജയാണ് മൂന്നാം സ്ഥാനത്ത്. ബി, സി സെന്*ററുകളിലും പഴശ്ശിരാജ മികച്ച കളക്ഷനിലാണ് പ്രദര്*ശിപ്പിക്കുന്നത്. കണ്ടവര്* തന്നെ വീണ്ടും വീണ്ടും കാണുന്നതാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കിത്തീര്*ത്തത്. ഹിറ്റ്ചാര്*ട്ടില്* നാലാം സ്ഥാനത്ത് നില്*ക്കുന്നത് ഒരു മമ്മൂട്ടിച്ചിത്രം തന്നെയാണ്. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ എന്ന രഞ്ജിത് സിനിമ. അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്* ഒന്നാണ്.
വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഗുലുമാല്*’ അഞ്ചാം സ്ഥാനത്താണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമാശകളുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ‘ബ്ലഫ് മാസ്റ്റര്*’ എന്ന ഹിന്ദിച്ചിത്രത്തിന്*റെ അനുകരണമാണെങ്കിലും അതൊന്നും ജനത്തിരക്കിനെ ബാധിക്കുന്നില്ല.
കന്**മഴ പെയ്യും മുമ്പേ, ബ്ലാക്ക് സ്റ്റാലിയണ്* എന്നിവയാണ് പുതിയ റിലീസുകള്*. നമിതയുടെ ആദ്യ മലയാള ചിത്രമായ ബ്ലാക്ക് സ്റ്റാലിയണ്* പക്ഷേ മോശം പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks