അജിത് നായകനാകുന്ന ‘അസല്*’ ലോകമെമ്പാടുമായി അഞ്ഞൂറ് സ്ക്രീനുകളില്* പ്രദര്*ശനത്തിനെത്തും. ഫെബ്രുവരി 12നാണ് ഈ ചിത്രം റിലീസാകുന്നത്. മുമ്പ് അജിത്തിന്*റെ ബില്ല 300 പ്രിന്*റുകളുമായി പുറത്തിറങ്ങിയിരുന്നു. സരണ്* സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് അജിത്തിന്*റെ വിവിധ ഗെറ്റ് അപുകളാണ് മുഖ്യ ആകര്*ഷണം. മലയാളി സുന്ദരി ഭാവനയും സമീരാ റെഡ്ഡിയുമാണ് ചിത്രത്തിലെ നായികമാര്*.

ലോകമെമ്പാടും നെറ്റുവര്*ക്കുള്ള ഒരു അധോലോക നായകനായാണ് ഈ ചിത്രത്തില്* തലൈ അജിത് അഭിനയിക്കുന്നത്. ഗംഭീര ഇനിഷ്യല്* കളക്ഷനാണ് ഈ ചിത്രത്തിന് പ്രതീക്ഷിക്കപ്പെടുന്നത്. ‘അടുത്ത രജനീകാന്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അജിത് തന്*റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സിനിമയുമായാണ് എത്തുന്നത് എന്നത് പ്രത്യേകതയാണ്. ഒട്ടേറെ സര്*പ്രൈസുകള്* ആരാധകര്*ക്കായി അജിത് ഈ ചിത്രത്തില്* ഒരുക്കിയിട്ടുണ്ട്.

ശിവാജി ഫിലിംസ് നിര്*മ്മിച്ച അസലില്* നിര്*മ്മാതാവിന്*റെ വേഷത്തിലുപരി ശക്തമായ ഒരു കഥാപാത്രത്തെയും പ്രഭു അവതരിപ്പിക്കുന്നുണ്ട്. സുഹാസിനി, സമ്പത്ത്, പ്രദീപ് റാവത്ത്, യുഗി സേതു എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുഗി സേതുവാണ് അസലിന്*റെ രചന നിര്*വഹിച്ചത്. സംഗീതം ഭരദ്വാജ്. മലേഷ്യയും പാരിസുമാണ് ചിത്രത്തിന്*റെ പ്രധാന ലൊക്കേഷനുകള്*.