തമിഴകത്തെ ‘കുട്ടി’സൂപ്പര്*സ്റ്റാര്* ധനുഷിന്*റെ അമ്മായിയമ്മയായി അഭിനയിക്കാന്* മനീഷ കൊയ്*രാള ഒരുങ്ങുന്നു. ‘മാപ്പിളൈ’ എന്ന ചിത്രത്തിലാണ് ധനുഷിന്*റെ അമ്മായിയമ്മയായി മനീഷ അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കോളിവുഡിലേക്കുള്ള മനീഷയുടെ മടങ്ങിവരവ് ചിത്രം കൂടിയാണ് മാപ്പിളൈ.

“മനീഷ മാപ്പിളൈയില്* എന്*റെ അമ്മായിയമ്മയായി അഭിനയിക്കുമെന്നാണ് പുതിയ വിവരം. ഡേറ്റുകള്* വ്യക്തമായതിന് ശേഷമേ ഇക്കാര്യത്തില്* ഉറപ്പുണ്ടാകൂ” - ധനുഷ് അറിയിച്ചു. ധനുഷിന്*റെ അമ്മായിയച്ഛനായ സാക്ഷാല്* രജനീകാന്തിന്*റെ നായികയായി ‘ബാബ’ എന്ന ചിത്രത്തിലാണ് തമിഴില്* മനീഷ അവസാനം അഭിനയിച്ചത്.

ബോളിവുഡിലെ സൂപ്പര്* ഹീറോയിനായിരുന്ന മനീഷയെ ‘ബോംബെ’ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് പരിചയപ്പെടുത്തിയത് മണിരത്നമാണ്. പിന്നീട് ഇന്ത്യന്*, മുതല്**വന്* തുടങ്ങിയ സൂപ്പര്*ഹിറ്റ് ചിത്രങ്ങളില്* അഭിനയിച്ചു. ഇപ്പോള്* നേപ്പാളില്* താമസിക്കുന്ന മനീഷ കൊയ്*രാള ഫെബ്രുവരിയില്* ‘മാപ്പിളൈ’യുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെത്തും.

രജനീകാന്ത് നായകനായി 1989ല്* ഇറങ്ങിയ മാപ്പിളൈ എന്ന മെഗാഹിറ്റ് ചിത്രത്തിന്*റെ റീമേക്കാണ് ഈ സിനിമ. ആ ചിത്രത്തില്* ശ്രീവിദ്യ അനശ്വരമാക്കിയ രാജരാജേശ്വരി എന്ന കഥാപാത്രമായാണ് മനീഷ അഭിനയിക്കാനൊരുങ്ങുന്നത്. ഒരു അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ശത്രുതയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. പഴയ മാപ്പിളൈയില്* അമലയായിരുന്നു നായികയെങ്കില്* റീമേക്കില്* ഹന്*സിക മൊട്*വാണിയാണ് നായിക.

പഠിക്കാതവന്* ഒരുക്കിയ സുരാജാണ് മാപ്പിളൈ സംവിധാനം ചെയ്യുന്നത്. മണിശര്*മയാണ് സംഗീതം. എ വെങ്കിടേഷാണ് ക്യാമറ ചലിപ്പിക്കുന്നത്. ജബക്ക് ഫിലിംസാണ് ‘മാപ്പിളൈ’ നിര്*മ്മിക്കുന്നത്. മാപ്പിളൈയുടെ കഥയില്* കാലികമായ മാറ്റങ്ങള്* വരുത്തിയാണ് പുതിയ ചിത്രം തയ്യാറാക്കുക.