-
സ്*കൂള്*കാലം മുതലുള്ള ചങ്ങാതിമാരാണോ അവര്*?
അതെയതെ...എല്*.കെ.ജി കാലം മുതല്* ഞങ്ങളൊന്നിച്ചുണ്ടായിരുന്നു...ഞങ്ങള്* ഏഴുപേരാണ്...എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്*...വളര്*ച്ചയുടെ ഓരോ ഘട്ടത്തിലും ഒന്നിച്ചുണ്ടായിരുന്നവര്*...ഇപ്പോള്* പല ഭൂഖണ്ഡങ്ങളിലാണ് ഞങ്ങള്*...ഒരാള്* ലണ്ടനില്*,പിന്നൊരാള്* ഓസ്*ട്രേലിയയില്*,മറ്റൊരാള്* ന്യൂയോര്*ക്കില്*,മൂന്നുപേര്* ബാംഗ്ലൂരില്*, ഞാന്* മുംബൈയിലും...എന്നുവെച്ച് ഞങ്ങള്* തമ്മില്* കമ്യൂണിക്കേഷന് ഒരു തടസ്സവുമില്ല. ഗ്രൂപ്പ് ഇ-മെയില്* വഴി ദിവസവും നാല്പതുമെയിലെങ്കിലും അയക്കും. പരസ്പരം കണ്ടുകൊണ്ടിരുന്ന കാലത്തേതിനെക്കാള്* കൃത്യമായി ചെറിയ കാര്യങ്ങള്*പോലും അറിയുന്നു...
അവരാരെങ്കിലും അസിന്റെ മേഖലയിലുണ്ടോ?
ഇല്ല....അവരൊക്കെ സോഫ്റ്റ്*വെയര്* മേഖലയിലും മറ്റുമാണ്...ആര്*ട്ടിസ്റ്റിക് പ്രൊഫഷനില്* ആരുമില്ല. എന്റെ കുടുംബത്തിലും ഇത്തരത്തില്* ആരുമില്ല. എല്ലാവരും അക്കാദമിക് ലൈനിലാണ്...
അസിനും പണ്ട് സിവില്*സര്*വീസായിരുന്നു ലക്ഷ്യം എന്നു പറഞ്ഞിട്ടുണ്ട്...
അതെ....അച്ഛന്റെയും മറ്റും അക്കാദമിക് നിലവാരം വെച്ച് ഞാന്* അങ്ങനെയാണ് വരികയെന്ന് ആളുകള്* പ്രതീക്ഷിച്ചു...(അച്ഛന്റെ ഡിഗ്രികള്*ക്കുതന്നെ പേരിനെക്കാള്* നീളമുണ്ട്.)എല്ലാവരും അങ്ങനെ പ്രതീക്ഷിച്ചപ്പോള്*, എന്നാല്* അങ്ങനെയായിക്കോട്ടെ എന്നു ഞാനും കരുതി. പഠനം തന്നെയായിരുന്നു പ്രധാനം. മോഡലിങ്ങും മറ്റും അതിന്റെ സൈഡായി അങ്ങനെ വന്നതാണ്.

കൊച്ചിയിലെ ഫ്ലാറ്റില്* ആരുണ്ടിപ്പോള്*?
അത് അടച്ചിട്ടിരിക്കുകയാണ്. കൊച്ചിയില്* ബന്ധുക്കളും അങ്ങനെയാരുമില്ല...കൂട്ടുകാരുടെ പാരന്റ്*സൊക്കെയുണ്ടെന്നുമാത്രം. ഇത്തവണ വന്നപ്പോള്* പഴയ വഴികളിലൂടെയൊക്കെ കാറോടിച്ചുപോയി...സെന്റ് തെരേസാസ് കോളേജിനും ഹയര്*സെക്കന്*ഡറി സ്*കൂളിനും മുന്നിലൂടെയൊക്കെ...എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു നോക്കി...പണ്ട് ഒറ്റ ഗേറ്റായിരുന്നു. ഇപ്പോള്* ഒരു ഗേറ്റു കൂടി വന്നു....
എന്നിട്ട് അവിടെ ആരെയെങ്കിലുമൊക്കെ കണ്ടോ?
ക്ലാസ്സ് നടക്കുകയായിരുന്നു....അതിനിടയില്* തടസ്സമുണ്ടാക്കേണ്ടല്ലോ...പിന്നീടൊരിക്കല്* വരാമെന്നു കരുതി...(ശബ്ദത്തില്* പഴയ ആ കുട്ടിയുടെ ആഹ്ലാദം തുളുമ്പുന്നു...)
ഓര്*മകളുടെ മഴയില്* കുളിച്ചുനില്*ക്കുകയാണ് അസിന്*...ആ പുരസ്*കാരരാവിലെന്നപോലെ... സംസ്*കൃതം, ഫ്രഞ്ച്, തെലുങ്ക് , തമിഴ്,ഹിന്ദി ,ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഏഴു ഭാഷകളറിയാവുന്ന താരം മനംനിറഞ്ഞൊരു നിമിഷം മൗനിയായി....പിന്നെ വീണ്ടും ഏറ്റവും ഇഷ്ടപ്പെട്ട കോട്ടയംമലയാളത്തിന്റെ സവിശേഷമായ ഈണവും വേഗവും കൈവിടാതെ ചറുപിറുന്നനെ സംസാരിക്കാന്*തുടങ്ങി ... വെറുതെയല്ല ഈ പെണ്*കുട്ടി മുംബൈ മഹാനഗരത്തില്* തിരക്കേറിയ താരമായിരിക്കുമ്പോഴും നമ്മുടെ ഹൃദയത്തിന്റെ അയലത്തുപാര്*പ്പുറപ്പിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks