2010-ല്* 'ചാന്*സ് പെ ഡാന്*സോ'ടെ തന്റെ കരിയര്* തുടങ്ങിയ ജനീലിയ, ഈ വര്*ഷം മികച്ച തുടക്കമാണെന്നാണ് പറയുന്നത്. 'ജാനെ തു യാ ജാനെ ന' ഇമേജില്*നിന്നുമാറാന്* തന്നെ ആരും സമ്മതിക്കുന്നില്ലെന്ന പരാതിയുമുണ്ട് ജനീലിയയ്ക്ക്. ''ചാന്*സ് പെ ഡാന്*സ് ഒരു കോമഡി സിനിമയാണ്. ഷാഹിദിന്റെ ഗേള്*ഫ്രണ്ടായ എനിക്കതില്* കുറെ ഡാന്*സ് ചെയ്യാനുമുണ്ട്.



എനിക്ക് ഷാഹിദിനെ നേരത്തെ പരിചയമേയില്ല. ഈ സിനിമയുടെ സെറ്റിലാണ് ആദ്യം കാണുന്നതുതന്നെ.'' ഷാഹിദ്-ജനീലിയ ജോഡി ബോളിവുഡില്* വിജയതരംഗമുണ്ടാക്കും

എന്ന വാര്*ത്ത ജനീലിയ ചിരിച്ചുതള്ളി. തമിഴിലും തെലുങ്കിലും ഒരുപാടവസരങ്ങള്* കിട്ടാത്തതും ബോളിവുഡില്* കൂടുതല്* ശ്രദ്ധിക്കുന്നതിനു കാരണമായി ജനീലിയ പറയുന്നു.

''നല്ല വേഷങ്ങള്* കിട്ടിയാല്* ഇനിയും തമിഴിലേക്കു പോവും.'' 'ബോയ്*സി'ല്* ഹരിണി എന്ന പേരുമായാണ് ജനീലിയ ആദ്യം തമിഴകത്ത് പ്രത്യക്ഷപ്പെടുന്നത്. ബാന്ദ്രക്കാരിയായ ജനീലിയ ബോളിവുഡില്* നല്ല അവസരങ്ങള്* കിട്ടാത്തതുകൊണ്ടായിരുന്നു തമിഴില്* അരങ്ങേറ്റം കുറിച്ചത്. ജനീലിയയുടെ 'സന്തോഷ് സുബ്രഹ്മണ്യം' തമിഴകത്ത് വന്* ഹിറ്റായിരുന്നു.