-
യൗവനം നിലനിര്*ത്താം

വ്യായാമത്തിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നവര്* 12 വര്*ഷം വരെയുള്ള പ്രായമാകലിനെ തടഞ്ഞുനിര്*ത്തുന്നതായി പഠന റിപ്പോര്*ട്ട്. ബ്രിട്ടീഷ് ജേര്*ണല്* ഓഫ് സ്*പോര്*ട്*സ് മെഡിസിനിലാണ് ഈ റിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നടത്തം അടക്കമുള്ള എയ്*റോബിക് വ്യായാമങ്ങള്* ശരീരത്തില്* ഓക്*സിജന്റെ അളവ് വര്*ധിപ്പിച്ച് ഊര്*ജം കൂടുതല്* നല്കുകയാണ് ചെയ്യുന്നത്. മധ്യവയസ്സിലെത്തുമ്പോള്* കായികശേഷി പത്തുവര്*ഷത്തില്* അഞ്ച് എം.എല്*. എന്ന തോതില്* കുറയും. ഈ ശേഷി പുരുഷന്മാര്*ക്ക് 18 എം.എല്*, സ്ത്രീകള്*ക്ക് 15 എം.എല്*. എന്ന നിലയിലെത്തുകയാണെങ്കില്* ജോലിചെയ്യുമ്പോള്* ക്ഷീണം തോന്നും. 60 വയസ്സാകുമ്പോള്* സാധാരണഗതിയില്* 25 എം.എല്*. ആയിരിക്കും. ഈ കായികശേഷി-ഏറെക്കുറെ 20 വയസ്സിലുണ്ടായിരുന്നതിന്റെ പകുതി മാത്രം. എന്നാല്*, ഏറെക്കാലം വ്യായാമം ചെയ്യുന്ന വ്യക്തിക്ക് ഈ ശേഷി 25 ശതമാനം വരെ (ആറ് എം.എല്*.) കൂടിയിരിക്കും. ഇത് 10-12 വര്*ഷത്തെ പ്രായത്തിനു തുല്യമാണെന്നാണ് കണക്ക്- 60കാരന് യുവാവിന്റെ ചുറുചുറുക്ക് എന്നര്*ഥം.
വ്യായാമം വഴി കൂടുതല്* ഓക്*സിജന്* ശ്വസിക്കുന്നതാണ് ഇതിനു വഴിയൊരുക്കുന്നതെന്ന് പഠനത്തിനു നേതൃത്വം നല്കിയ ടൊറന്*േറാ സര്*വകലാശാല കായിക വിദ്യാഭ്യാസ വിഭാഗത്തിലെ ഡോക്ടര്* റോയ് ഷെപ്പേഡ് പറയുന്നു. മാരക രോഗങ്ങളെ അകറ്റാനും രോഗമോ മുറിവോ വന്നാല്* അതു പെട്ടെന്ന് സുഖപ്പെടാനും വ്യായാമം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks