മലയാളത്തിലെ തലയെടുപ്പുള്ള വില്ലനായിരുന്നു സായികുമാര്*. എന്നാല്* കഴിഞ്ഞ വര്*ഷം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്* സായിയില്* നിന്ന് ഉണ്ടായില്ല. സിദ്ദിഖ് ഒന്നാം നിര വില്ലനായതും മറുഭാഷാ വില്ലന്**മാര്* മലയാള സിനിമ കയ്യടക്കിയതും ചില ഗോസിപ്പുകളും സായികുമാറിനെ പ്രതികൂലമായി ബാധിച്ചു. അതുകൊണ്ടു തന്നെ മറ്റു ഭാഷകളില്* ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്* സായിയുടെ ശ്രമം.


സായി ഉടന്* തന്നെ ഒരു തെലുങ്ക് സിനിമയില്* വില്ലനാവുകയാണ്. ‘സിംഹ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്* നായിക നയന്**താരയാണ്. നയന്*സിനെ പ്രശ്നങ്ങളില്* നിന്ന് പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വില്ലനായാണ് സായി അഭിനയിക്കുന്നതെന്നാണ് റിപ്പോര്*ട്ടുകള്*. ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകന്*.

തെലുങ്കിലെ സൂപ്പര്*ഹിറ്റ് സംവിധായകന്* ബോയാപതി ശ്രീനു സംവിധാനം ചെയ്യുന്ന സിംഹയില്* റഹ്*മാനും ഒരു പ്രധാന വേഷത്തില്* അഭിനയിക്കുന്നു. നമിതയും സ്നേഹാ ഉല്ലലും ഗ്ലമര്* വേഷങ്ങളില്* പ്രത്യക്ഷപ്പെടും.

ഏപ്രില്* ആദ്യം സിംഹ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒട്ടേറെ തമിഴ് ചിത്രങ്ങളില്* മുമ്പ് സായികുമാര്* വില്ലനായി അഭിനയിച്ചിട്ടുണ്ട്.