മാധവന്* നമ്പൂതിരിയും മമ്മൂട്ടിയും രണ്ടു കഥാപാത്രങ്ങളില്* ജ്യേഷ്ഠന്* കഥാപാത്രം തന്നെ മെച്ചം. രണ്ടു തറവാടുകള്* തമ്മിലുള്ള(പട്ടാഴിയും നെല്ലൂര്* മഠവും) പകയുടെ കഥ കൂടിയാണ് ദ്രോണ. തന്*റെ കാമുകി(തുളസീമണി - കനിഹ)യെ അപമാനിച്ച സൂരി(ഉണ്ണി ശിവപാല്*)യെ കെട്ടിടത്തിനു മുകളില്* നിന്ന് തറയില്* വീഴ്ത്തി മരണതുല്യമാക്കുകയാണ് കുഞ്ഞുണ്ണി. കുഞ്ഞുണ്ണിയെ വധിച്ചാണ് മണിയമ്പ്ര ഗിരീശന്*(മനോജ് കെ ജയന്*) ഇതിന് പകരം വീട്ടുന്നത്. എന്നാല്* കുഞ്ഞുണ്ണിയുടെ മരണത്തിന്*റെ കാരണം സാവിത്രി എന്ന രക്ഷസാണെന്ന് വരുത്തിത്തീര്*ക്കുന്നു. ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന ‘പക.. വീട്ടാനുള്ളതാണ്’ എന്ന തത്വം സൃഷ്ടിച്ചേക്കാവുന്ന നെഗറ്റീവ് ഇം*പാക്ടിനെപ്പറ്റി സംവിധായകനും തിരക്കഥാകൃത്തും ആലോചിക്കാത്തതെന്തുകൊണ്ട്? കച്ചവട സിനിമയില്* എന്ത് സാമൂഹിക പ്രതിബദ്ധത അല്ലേ?

പട്ടണത്തില്* ഭൂതമോ, തുറുപ്പുഗുലാനോ ഒക്കെ സൃഷ്ടിച്ച കഥാപാത്ര നിസാരവത്കരണം ഈ ചിത്രത്തിലും സംഭവിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഉള്*ക്കാമ്പുള്ള ഒരു കഥാപാത്രത്തിനായി മോഹിച്ചെത്തുന്നവരെ നിരാശയുടെ പടുകുഴിയിലിടുകയാണ് ദ്രോണ. കോമഡിച്ചിത്രങ്ങളെന്ന പേരില്* അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിസിനിമകളുടെ ചേരിയില്* പെടുന്ന ശരാശരിയിലും താഴ്ന്ന സൃഷ്ടിയാണ് ഈ ഷാജി കൈലാസ് ചിത്രമെന്ന് സഹതാപത്തോടെയേ പറയാനാകൂ.

എന്നാല്* മമ്മൂട്ടിയുടെ അഭിനയനൈപുണ്യം വെളിവാകുന്ന ചില ദൃശ്യങ്ങളെങ്കിലുമുണ്ട് സിനിമയിലെന്നതും മറക്കുന്നില്ല. ഫ്ലാഷ്ബാക്ക് രംഗങ്ങള്* ഉദാഹരണം. നായികമാരുടെ കാര്യം പറയുകയാണെങ്കില്* - കനിഹയും നവ്യാ നായരും ധന്യ മേരി വര്*ഗീസും ലക്ഷ്മി ശര്*മയും- ഒരു ഷാജി ചിത്രത്തില്* നായികയ്ക്ക് ലഭിക്കാവുന്ന അവഗണനകള്* ഈ സിനിമയും തുടരുന്നു. പ്രേതബാധയ്ക്കു ശേഷമുള്ള തുളസീമണി(കനിഹ)യുടെ പ്രകടനം കൊള്ളാം. മണിയങ്കോട്ടു സാവിത്രി എന്ന യക്ഷിക്കഥാപാത്രത്തെ ധന്യ മേരി വര്*ഗീസ് ഉള്*ക്കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. ദീപക് ദേവിന്*റെ സംഗീതം ആവറേജാണ്. ‘ദ്രോണ..ദ്രോണ’ എന്ന തീം സോംഗ് പ്രത്യേകിച്ച് ഒരു വികാരവും സൃഷ്ടിക്കുന്നതല്ല.

പട്ടാഴി നമ്പൂതിരിയുടെ ശിഷ്യഗണങ്ങളെല്ലാം ശരാശരിയില്* താഴെ പ്രകടനം മാത്രമാണ്. മഹാനടനായ തിലകനു പോലും ആവര്*ത്തനവിരസമായ കഥാപാത്രത്തെ തുന്നി നല്*കിയിരിക്കുന്നു. മനോജ് കെ ജയന്* മികച്ചു നില്*ക്കുന്നു. ഉണ്ണി ശിവപാല്*, ജയന്*, കെ പി എ സി ലളിത, ബാലചന്ദ്രന്* ചുള്ളിക്കാട് തുടങ്ങിയവരുടെ കഥാപാത്രങ്ങളും സിനിമയില്* വന്നുപോകുന്നു. കൊല്ലം തുളസി അവതരിപ്പിച്ച വിഷഹാരി അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്* ഒന്നാണ്.

കരുത്തില്ലാത്ത മുഹൂര്*ത്തങ്ങളും കഴമ്പില്ലാത്ത സംഭാഷണങ്ങളും നിറച്ചു വച്ച സിനിമയില്* ‘കഥയെവിടെ?’ എന്ന അന്വേഷണത്തിനും സ്കോപ്പുണ്ട്. സിനിമയ്ക്ക് കഥയെന്തിന് എന്ന് ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും, കാഴ്ചക്കാരുടെ ഹൃദയത്തില്* തൊടുന്ന ഒരു മുഹൂര്*ത്തമെങ്കിലും സൃഷ്ടിക്കാന്* കഴിയാത്ത സിനിമയാണ് ദ്രോണ എന്ന് പറയാതെ പോയാല്* അത് പ്രേക്ഷകരോടുള്ള വഞ്ചനയാണ്.

80 കേന്ദ്രങ്ങളില്* റിലീസ് ചെയ്ത ദ്രോണയ്ക്ക് ആദ്യ ദിവസം നല്ല തിരക്കനുഭവപ്പെടുന്നു. ഇനിഷ്യല്* കളക്ഷന്* ഈ ചിത്രത്തിന് ഗുണം ചെയ്തേക്കും. 35 ദിവസം കൊണ്ട് ചിത്രീകരണം പൂര്*ത്തിയാക്കിയ ഈ സിനിമയുടെ എഡിറ്റിംഗ് ഡോണ്* മാക്സും റീ റെക്കോര്*ഡിംഗ് രാജാമണിയുമാണ്. രണ്ടും മികച്ച നിലവാരം പുലര്*ത്തിയിരിക്കുന്നു. പ്രേതഭവനത്തിന്*റെ കലാസംവിധാന മികവും എടുത്തുപറയണം.